മേക്ക് ഓവറിലൂടെ ന്യൂജെൻ ആയി വേണാട് എക്സ്പ്രസ്സ്.. ഇനി യാത്ര വിമാനത്തിലേത് പോലെ

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: പുതിയ മേക്ക് ഓവറിലൂടെ അടിമുടി മാറിയാണ് വേണാട് എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. പ്രത്യേകമായി തയ്യാറാക്കിയ കോച്ചുകള്‍ തന്നെയാണ് വേണാടിന് ന്യൂജെന്‍ ലുക്ക് നല്‍കിയിരിക്കുന്നത്. സെന്റര്‍ ബഫര്‍ കോച്ചുകളിലെ യാത്ര, ട്രെയിന്‍ യാത്രക്കാര്‍ പുതിയ ഒരു അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. ഒരു വിമാനയാത്രയുടെ സുഖം തന്നെ അനുഭവിക്കാനാകും ഇനി വേണാടില്‍. ബക്കറ്റ് സീറ്റുകള്‍, ഭക്ഷണം കഴിക്കാനുള്ള ഫുഡ് ട്രേ, ബയോ ടോയ്‌ലറ്റുകള്‍, അടുത്ത സ്‌റ്റേഷനുകളും സമയവും അറിയാനുള്ള എല്‍ഇഡി ഡിസ്‌പ്ലേ ബോര്‍ഡുകള്‍ എന്നിങ്ങനെ നിരവധി പുതിയ സൗകര്യങ്ങളാണ് വേണാടില്‍ ഒരുക്കിയിരിക്കുന്നത്.

train

തീര്‍ന്നില്ല, യാത്രയ്ക്കിടെ മൊബൈല്‍ ഫോണും ലാപ് ടോപ്പും ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും വേണാടിലുണ്ട്. എല്‍ഇഡി ലൈറ്റുകള്‍, മോഡുലാര്‍ സ്വിച്ച് ബോര്‍ഡുകള്‍, ടോയ്‌ലറ്റിന് അകത്ത് ആളുണ്ടോ എന്നറിയാനുള്ള കളര്‍ ഇന്‍ഡിക്കേറ്റര്‍, ഇങ്ങനെ പോകുന്നു വേണാട് എക്‌സ്പ്രസിലെ പരിഷ്‌കാരം. ബോഗികളുടെ നിറത്തിലുമുണ്ട് പരിഷ്‌ക്കാരം. നീളത്തില്‍ ചുവപ്പും നീലയും നിറങ്ങളിലുള്ള വരകളോട് കൂടിയ, ചാരനിറത്തുള്ളതാണ് വേണാടിന്റെ പുതിയ ലുക്ക്. വേണാടിനെ എളുപ്പം തിരിച്ചറിയാന്‍ ഈ നിറം മാറ്റം സഹായിക്കും. സൗകര്യം മാത്രമല്ല സുരക്ഷയുടെ കാര്യത്തിലും വേണാട് പിന്നിലല്ല. ട്രെയിനപകടം ഉണ്ടായാല്‍ ബോഗികള്‍ പരസ്പരം ഇടിച്ച് കയറാത്ത തരത്തിലാണ് നിര്‍മ്മാണം.

വേണാടിന്റെ രൂപമാറ്റത്തെക്കുറിച്ച് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഷൊര്‍ണൂര്‍ ജംഗ്ഷന്‍ മുതല്‍ തിരുവനന്തപുരം വരെ ഓടുന്ന വേണാട് എക്‌സ്പ്രസ് ഇന്ത്യന്‍ റെയില്‍വേ നവീകരിച്ചിരിക്കുന്നു. മധ്യകേരളത്തിലെ വിദ്യാര്‍ത്ഥികളും ജോലിക്കാരുമടങ്ങുന്ന യാത്രക്കാര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പ് വരുത്തുന്നതാണ് പുതിയ മാറ്റങ്ങള്‍ എന്നാണ് പീയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

English summary
A smoother, safer journey for passengers on Venad Express

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്