കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികേഷ് നിര്‍ത്തുന്നില്ല... ഐക്യദാര്‍ഢ്യം വേണം

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: സേവന നികുതി കുടിശ്ശിക വരുത്തിയ സംഭവത്തില്‍ തന്നെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നികേഷ് കുമാര്‍ ഇപ്പോഴും കുറ്റപ്പെടുത്തുന്നത് സെന്‍ട്രല്‍ എക്‌സൈസിനെ തന്നെ. റിപ്പോര്‍ട്ടര്‍ ചാനല്‍ കുത്തകകളുടെ കൈയ്യിലാകാതിരിക്കാന്‍ കേരളത്തിലെ ജനങ്ങളുടെ പിന്തുണ വേണം എന്നും നികേഷ് കുമാര്‍ ആവശ്യപ്പെടുന്നു.

അറസ്റ്റ് ചെയ്തതിന് പിറ്റേന്ന് തന്നെ കാര്യങ്ങള്‍ വിശദീകരിച്ച് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓണ്‍ലൈന്‍ വിഭാഗത്തില്‍ നികേഷ് കുമാര്‍ ഒരു കുറിപ്പെഴുതിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ഈ കുറിപ്പിനെ ഇഴകീറി പരിശോധിച്ച് വിമര്‍ശന വിധേയമാക്കി. ഇതേ തുടര്‍ന്നാണ് അടുത്ത ദിവസം പുതിയ വിശദീകരണവും ഐക്യദാര്‍ഢ്യ ആവശ്യവും ആയി നികേഷ് കുമാര്‍ വീണ്ടും രംഗത്തെത്തിയത്.

Nikesh Kumar

സേവന നികുതിയില്‍ കുടിശ്ശിക വന്ന സാഹചര്യം നികേഷ് വീണ്ടും വിശദീകരിക്കുന്നുണ്ട്. തന്നെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയായിരുന്നു സെന്‍ട്രല്‍ എക്‌സൈസിന്റെ ലക്ഷ്യമെന്നും ആരോപിക്കുന്നു.

നികുതി അടയ്ക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ്. ആദ്യം നികുതി അടയ്ക്കുന്നത് തങ്ങളായിക്കണം എന്ന വാശിയും ഉണ്ടെന്നാണ് നികേഷ് പറയുന്നത്. എന്നാല്‍ അറസ്റ്റ് വരെ എത്തിയപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു നിലപാടിലേക്കെത്തിയതെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 1.07 കോടി രൂപ റിപ്പോര്‍ട്ടര്‍ ചാനല്‍ സേവന നികുതി അടച്ചിട്ടുണ്ടെന്നാണ് നികേഷിന്റെ വാദം. ജനുവരി മുതല്‍ ഓണ്‍ലൈനില്‍ നികുതി അടയ്ക്കണം എന്ന നിര്‍ദ്ദേശം വന്നപ്പോള്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ സെന്‍ട്രല്‍ എക്‌സൈസിനെ അറിയിച്ചിരുന്നുവെന്നും നികേഷ് പറയുന്നു.

ഇന്ത്യയിലെ ഏതാണ്ടെല്ലാ മാധ്യമങ്ങളും ഇപ്പോള്‍ ബഹുരാഷ്ട്ര കുത്തകകളുടേയോ കോര്‍പ്പറേറ്റുകളുടേയോ കൈയ്യിലാണ്. സമ്മര്‍ദ്ദ ഘട്ടത്തില്‍ ഷെയര്‍ വിറ്റൊഴിഞ്ഞ് പോയാല്‍ റിപ്പോര്‍ട്ടര്‍ ചാനലും മറ്റൊരു കുത്തകയുടെ കൈയ്യിലാകും. അതായത് കേരളത്തില്‍ കോര്‍പ്പറേറ്റ് നിയന്ത്രണത്തില്‍ അല്ലാത്ത സ്വതന്ത്ര ടെലിവിഷന്‍ ചാനല്‍ ഒന്ന് പോലും ഇല്ലാതെയാകും. അത് സംഭവിക്കണാതിരിക്കണമെങ്കില്‍ കേരളത്തിലെ ജനങ്ങളുടെ പിന്തുണ തനിക്ക് വേണം എന്നാണ് നികേഷിന്റെ ആവശ്യം. സാമ്പത്തിക സഹായമല്ല, ഉറച്ച ഐക്യദാര്‍ഢ്യമാണ് ആവശ്യം. പിടിച്ച് നില്‍ക്കാന്‍ അത് കൂടിയേ തീരൂ എന്നും നികേഷ് പറയുന്നു.

English summary
Nikesh Kumar seeks solidarity from Kerala people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X