• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാത്തൂര്‍ മാതൃക കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ പഞ്ചായത്തിലേക്കും, സര്‍, മാഡം വിളിയില്ലെന്ന് സുധാകരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഇനി മുതല്‍ സര്‍, മാഡം വിളിയില്ലെന്ന് തീരുമാനിച്ച മാത്തൂര്‍ ഗ്രാമപഞ്ചായത്ത് മാതൃക മറ്റിടങ്ങളിലും നടപ്പാക്കും. ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും സര്‍, മാഡം, എന്ന് വിളിക്കുന്നതാണ് മാത്തൂര്‍ പഞ്ചായത്ത് ഒഴിവാക്കിയത്. ഈ മാതൃക കോണ്‍ഗ്രസിന് വല്ലാതെ പിടിച്ചിരിക്കുകയാണ്. ജനങ്ങള്‍ ശ്രദ്ധിക്കുന്ന ഒരു വിഷയത്തിലേക്ക് കോണ്‍ഗ്രസിനെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കെ സുധാകരന്‍. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ പഞ്ചായത്തിലും ഇക്കാര്യം നടപ്പാക്കുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ തന്നെ നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. നേരത്തെ തന്നെ സര്‍, മാഡം, വിളി ഒഴിവാക്കിയതില്‍ പഞ്ചായത്ത് മാതൃകയ്ക്ക് അഭിനന്ദനങ്ങളേറെ ലഭിച്ചിരുന്നു.

കോണ്‍ഗ്രസ് ഭരിക്കുന്നിടത്ത് മാത്രമല്ല, സംസ്ഥാനത്താകെ ഈ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സമ്മര്‍ദം ചെലുത്തുമെന്നും സുധാകരന്‍ പറഞ്ഞു. പുതിയ ഡിസിസി പ്രസിഡന്റുമാര്‍ക്ക് അടക്കം അതിന് നേതൃത്വം നല്‍കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അധികാര വികേന്ദ്രീകരണമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ തന്നെ അത്തരമൊരു കാര്യം സംഭവിക്കണമെങ്കില്‍ ഇത്തരം വിളികള്‍ മാറ്റിയെടുക്കേണ്ടതുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് അതിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തെ പുതിയ കാലത്തിന് അനുസരിച്ചുള്ള ഇടപെടലിലൂടെ തിരിച്ചുപിടിക്കാന്‍ കെപിസിസിയുടെ ശ്രമം. മാത്തൂര്‍ പഞ്ചായത്ത് ഒരു തുടക്കമാണെന്നും സുധാകരന്‍ പറയുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനാധിപത്യവും പൗരാവകാശവുമൊക്കെ മറന്നിരിക്കുകയാണ്. സാധാരണക്കാരന്റെ ജീവിതത്തെ തന്നെ തകര്‍ക്കുകയാണ് പോലീസ്. ഈ സാഹചര്യത്തില്‍ മാത്തൂര്‍ പഞ്ചായത്ത് പുതിയ ചുവടുവെക്കുന്നത് രാജ്യത്തിനാകെ തന്നെ മാതൃകയാണ്. ഇത് കോണ്‍ഗ്രസ് ഭരിക്കുന്ന ഇടങ്ങളില്‍ മാത്രം പോര. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇത്തരം സര്‍, മാഡം വിളികള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണം. സര്‍ക്കാരുകളുടെ ഏകാധിപത്യ പ്രവണതയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനായി ഗാന്ധിജി സ്വപ്‌നം കണ്ടതാണ് ഗ്രാമസ്വരാജ്. ഇത് കോണ്‍ഗ്രസാണ് കൊണ്ടുവന്നത്. ഇതിനെ ആധുനികരീതിക്ക് അനുസരിച്ച് മാറ്റാനാണ് ശ്രമമെന്നും സുധാകരന്‍ വ്യക്തമാക്കി.

്ബ്രിട്ടീഷുകാരുടെ കോളനിവാഴ്ച്ചയുടെ ശേഷിപ്പുകളാണ് ഈ സര്‍, മാഡം വിളികള്‍. അത് ജനാധിപത്യ വിരുദ്ധമാണ്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ അത് വേണ്ടെന്ന തീരുമാനം എടുത്തത് അതുകൊണ്ടാണ്. ഇതിനായി ക്യാമ്പയിന്‍ നടത്തിയവര്‍ക്കും നേതൃത്വം കൊടുത്ത പഞ്ചായത്തംഗങ്ങളെയും അഭിനന്ദിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം ഡിസിസി പുനസംഘടനയെ ചൊല്ലി കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ ഹൈക്കമാന്‍ഡിനെ വരെ ചൊടിപ്പിച്ചിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കളുടെ പരസ്യ പ്രതികരണത്തില്‍ രാഹുല്‍ ഗാന്ധി കടുത്ത അതൃപ്തി അറിയിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കേരളത്തിലെ കെസി വേണുഗോപാല്‍ ഹൈക്കമാന്‍ഡിന്റെ നിലപാട് ആവര്‍ത്തിച്ചതാണ്. എന്നാല്‍ ഇത് കഴിഞ്ഞിട്ടും രമേശ് ചെന്നിത്തല പരസ്യമായ പ്രസ്താവനകളാണ് നടത്തിയത്. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറിനോടും വേണുഗോപാലിനോടും ഇക്കാര്യങ്ങള്‍ സംസാരിച്ച രാഹുല്‍ അച്ചടക്കം ലംഘനത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് അതേസമയം കെപിസിസി നേതൃത്വം ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും അനുനയിപ്പിക്കാന്‍ നീക്കം ശക്തമാക്കിയിരിക്കുകയാണ്. വിഡി സതീശന്‍ ഇന്ന് ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലെത്തിത അദ്ദേഹത്തെ കണ്ടു. അനുനയത്തിന്റെ ഭാഗമായിട്ടാണ് സതീശന്‍ എത്തിയത്.

cmsvideo
  കോഴിക്കോട്ട് വില്ലനായത് റമ്പൂട്ടാൻ..പണി വന്നത് ഈ പഴം വഴി | Oneindia Malayalam

  സതീശന്റെ അനുനയ നീക്കങ്ങള്‍ ഹൈക്കമാന്‍ഡിന്റെ അറിവോടെയാണ്. എന്നാല്‍ സതീശന് മുന്നില്‍ ഇവര്‍ അനുനയത്തിന് വഴങ്ങിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിടും. ഇനിയും പ്രകോപനം തുടര്‍ന്നാല്‍ നടപടിയിലേക്ക് പോകാന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതരാവും. ഇപ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരായ പരാതി ഹൈക്കമാന്‍ഡിന്റെ മുന്നിലുണ്ട്. ഇവര്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് പരാതി. നേതൃമാറ്റം ഇവര്‍ അംഗീകരിക്കുന്നില്ല. ഹൈക്കമാന്‍ഡ് ഇടപെടലാണ് ഗ്രൂപ്പ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. സുധാകരന് തീരുമാനങ്ങള്‍ എടുക്കാനുള്ള പൂര്‍ണ അധികാരവും ഹൈക്കമാന്‍ഡ് നല്‍കിയിട്ടണ്ട്.

  English summary
  no sir and madame calling in panchayats ruled by congress announce k sudhakaran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X