വിമൻ ഇൻ സിനിമ കലക്ടീവ് പിളർന്നോ? മഞ്ജു വാര്യർ പിണങ്ങിപ്പോയോ? വെട്ടുകിളി കുപ്രചാരണങ്ങളുടെ സത്യം ഇത്

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  'മഞ്ജു വാര്യര്‍ WCCവിട്ടു, വിമന്‍ ഇന്‍ സിനിമ കലക്ടീവ് പിളരാന്‍ പോകുന്നു'

  കൊച്ചി: തള്ളിത്തള്ളി മലയാള സിനിമയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം വിമന്‍ ഇന്‍ സിനിമ കലക്ടീവ് ആണ് എന്ന തലത്തിലേക്ക് വരെ കാര്യങ്ങളെത്തിച്ചിരിക്കുന്നു ഫാന്‍സുകാര്‍. അമ്മയോട് സലാം പറഞ്ഞ് സിനിമയിലെ നിലപാടുള്ള പെണ്ണുങ്ങള്‍ ഒത്തുചേര്‍ന്നതോടെ മലയാള സിനിമയിലെ ഐക്യവും സാഹോദര്യവും തകര്‍ന്നുവത്രേ! പെണ്ണുങ്ങള്‍ ചോദ്യമുയര്‍ത്തിത്തുടങ്ങിയതോടെ പല വിഗ്രഹങ്ങളും ഉടഞ്ഞ് വീഴുമെന്നായി. അതോടെ താരദൈവങ്ങളുടെ സംരക്ഷണത്തിന് ഫാന്‍സ് സടകുടഞ്ഞെഴുന്നേറ്റു. പിന്നെ തെറിവിളിപ്പൂരം.

  നിങ്ങളുടെ കാശ് മേടിച്ച് നടത്തുന്നതല്ല ഡബ്ല്യൂസിസി.. ഓഡിറ്റിംഗ് വേണ്ട.. പാവാട വിളിക്കാരോട് ആർജെ സലിം

  വസ്തുതകള്‍ക്ക് നിരക്കാത്ത വ്യക്തിപരമായ അധിക്ഷേപം പാര്‍വ്വതിയോ ഡബ്ല്യൂസിസിയോ മമ്മൂട്ടിക്കെതിരെയോ മറ്റാര്‍ക്കെതിരെയോ നടത്തിയിട്ടില്ല. വസ്തുതാപരമാ വിമര്‍ശനങ്ങളാണ് വ്യക്തിവിരോധമെന്ന പേരില്‍ വളച്ചൊടിക്കപ്പെടുന്നത്. വനിതാ സംഘടന തങ്ങളുടെ പേജില്‍ പങ്കുവെച്ച ലേഖനവും അത്തരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. അതിന്റെ പേരില്‍ ഡബ്ല്യൂസിസിയില്‍ പൊട്ടിത്തെറി എന്ന തരത്തില്‍ പ്രചാരണങ്ങളും നടക്കുന്നു. വസ്തുത എന്താണ്?

  ഡബ്ല്യൂസിസിയുടെ വരവ്

  ഡബ്ല്യൂസിസിയുടെ വരവ്

  കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയോട് താരസംഘടനയായ അമ്മ നീതി കാണിക്കുകയുണ്ടായില്ല. കേസിലെ പ്രതിയായ ദിലീപിനൊപ്പം ശക്തമായും പേരിന് വേണ്ടി മാത്രം നടിക്കൊപ്പവും എന്നതായിരുന്നു അമ്മയുടെ ലൈന്‍. ഈ നിലപാടിനോട് വിയോജിച്ച് കൊണ്ടാണ് മഞ്ജു വാര്യരും റിമ കല്ലിങ്കലും ദീദി ദാമോദരനും പാര്‍വ്വതിയും സജിത മഠത്തിലുമെല്ലാം ചേര്‍ന്ന് വിമന്‍ ഇന്‍ സിനിമ കലക്ടീവിന് രൂപം കൊടുത്തത്.

  സംഘടിത ആക്രമണം

  സംഘടിത ആക്രമണം

  രാജ്യത്തെ സിനിമാചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായിരുന്നു ആ നീക്കം. ദിലീപ് ഫാന്‍സിനും മറ്റ് എംസിപിക്കാര്‍ക്കും മാത്രമാണ് ഈ നീക്കം ദഹിക്കാതെ പോയത്. വനിതാ സംഘടനയെ ആക്രമിക്കാന്‍ തക്കം പാര്‍ത്ത് നടന്നവര്‍ക്ക് വീണുകിട്ടിയ അസുലഭ മുഹൂര്‍ത്തമായിരുന്നു പാര്‍വ്വതിയുടെ കസബ വിമര്‍ശനം. സിനിമയുടെ പ്രമേയത്തെ വിമര്‍ശിച്ചത് മമ്മൂട്ടിക്കെതിരെ എന്നാക്കി മാറ്റി ഫാന്‍സുകാര്‍.

  രൂക്ഷമായ ആക്രമണം

  രൂക്ഷമായ ആക്രമണം

  പാര്‍വ്വതിക്കെതിരെ തുടങ്ങിയ ആക്രമണം ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് വിമന്‍ ഇന്‍ സിനിമ കലക്ടീവിന് നേര്‍ക്കാണ്. ആ സംഘടനയ്ക്ക് താഴിടുക എന്നത് ആരുടെയൊക്കെയോ അജണ്ടയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലാണ് നൂറ് കണക്കിന് ഫേക്ക് ഐഡികളില്‍ നിന്നടക്കം സംഘടിതമായ ആക്രമണം നടക്കുന്നത്. മമ്മൂട്ടിക്ക് നേരെ വിമര്‍ശനമുന്നയിക്കുന്ന ലേഖനം പങ്കുവെച്ചതാണ് കാര്യങ്ങള്‍ രൂക്ഷമാക്കിയിരിക്കുന്നത്.

  മഞ്ജു സംഘടന വിട്ടുവെന്ന് പ്രചാരണം

  മഞ്ജു സംഘടന വിട്ടുവെന്ന് പ്രചാരണം

  ഈ ലേഖനത്തിന്റെ പേരില്‍ വിമന്‍ ഇന്‍ സിനിമ കലക്ടീവ് പിളരാന്‍ പോകുന്നു, പിളര്‍ന്നു കഴിഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ പരക്കുന്നുണ്ട്. ബോധപൂര്‍വ്വമായി അത്തരം പ്രചരണങ്ങള്‍ നടക്കുന്നു. സംഘടനയുടെ നേതൃസ്ഥാനത്തുള്ള മഞ്ജു വാര്യര്‍ ഡബ്ല്യൂസിസി വിട്ടു എന്ന തരത്തിലൊക്കെയാണ് പ്രചാരണങ്ങളുടെ മുന്നോട്ട് പോക്ക്.

  പ്രചാരണങ്ങൾ വ്യാജം

  പ്രചാരണങ്ങൾ വ്യാജം

  വിവാദ ലേഖനത്തിന്റെ പേരില്‍ മഞ്ജു വാര്യര്‍ സംഘടനയുമായി ഉടക്കിലാണെന്നും ഡബ്ല്യൂസിസിയില്‍ നിന്നും പിന്‍മാറിയെന്നും പ്രചരിപ്പിക്കപ്പെടുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങളിലൊന്നും യാഥാര്‍ത്ഥ്യമില്ലെന്ന് മഞ്ജു വാര്യരോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയതായാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഞ്ജു ഇപ്പോഴും ഡബ്ല്യൂസിസിയുടെ ഭാഗമാണെന്നാണ് വിവരം.

  പാർവ്വതിയുടെ ട്വീറ്റ്

  പാർവ്വതിയുടെ ട്വീറ്റ്

  സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടി പാര്‍വ്വതിയുടെ ട്വീറ്റ് വലിയ സംശയങ്ങള്‍ അവശേഷിപ്പിക്കുന്നതാണ്. പലരുടേയും തനിനിറം പുറത്ത് വന്നിരിക്കുന്നു. പോപ്പ് കോണ്‍ കൊറിച്ച് കൊണ്ട് താനത് കണ്ട് ആസ്വദിക്കുകയാണ് എന്നായിരുന്നു ട്വീറ്റ്. ഇതുവഴി പാര്‍വ്വതി ആരെയാണ് ലക്ഷ്യം വെച്ചത് എന്ന ചോദ്യം സ്വാഭാവികമായും ഉയരുകയുണ്ടായി.

  പ്രതികരിക്കാതെ മഞ്ജു

  പ്രതികരിക്കാതെ മഞ്ജു

  പാര്‍വ്വതിയുടെ ഉന്നം നടി മഞ്ജു വാര്യര്‍ ആണെന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പാര്‍വ്വതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് എതിരെ ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, ദീദി ദാമോദരന്‍, സജിത മഠത്തില്‍ എന്നിവരടക്കമുള്ള ഡബ്ല്യൂസിസി അംഗങ്ങള്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ മഞ്ജു വാര്യര്‍ ഒരക്ഷരം പോലും ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

  പാർവ്വതിയെക്കുറിച്ച് നോ കമന്റ്സ്

  പാർവ്വതിയെക്കുറിച്ച് നോ കമന്റ്സ്

  തിരുവനന്തപുരത്ത് നടന്ന പരിപാടിയിലെ ചോദ്യോത്തര വേളയില്‍ പാര്‍വ്വതി വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മഞ്ജു പ്രതികരിക്കാന്‍ തയ്യാറായില്ല. അത് പറയാനുള്ള വേദിയല്ല ഇതെന്നും, നോ കമന്റ്‌സ് എന്നുമാണ് മഞ്ജു ഉത്തരം നല്‍കിയത. തീര്‍ന്നില്ല, തനിക്ക് സ്ത്രീവിരുദ്ധ അനുഭവം സിനിമയില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും നല്ല അനുഭവം മാത്രമേ ഉള്ളൂവെന്നും മഞ്ജു പറയുകയുണ്ടായി.

  ലക്ഷ്യം വെച്ചത് ആരെ

  ലക്ഷ്യം വെച്ചത് ആരെ

  ഇതോടെയാണ് ചിലരുടെ തനിനിറം പുറത്തായെന്ന പാര്‍വ്വതിയുടെ ട്വീറ്റ് മഞ്ജു വാര്യരെ തന്നെ ലക്ഷ്യം വെച്ചിരിക്കുന്നതാണ് എന്ന സംശയം ശക്തമായത്. ഇതോടെ മഞ്ജു വാര്യര്‍ ഡബ്ല്യൂസിസി വിടുന്നുവെന്ന വാര്‍ത്ത സൈബര്‍ ആക്രമണകാരികള്‍ ആഘോഷമാക്കി തുടങ്ങി. അതിനിടെയാണ് വനിതാ സംഘടനയില്‍ ഭിന്നതയില്ലെന്ന സ്ഥിരീകരണം പുറത്ത് വന്നിരിക്കുന്നത്.

  മുന്നോട്ട് തന്നെയെന്ന് ഡബ്ല്യൂസിസി

  മുന്നോട്ട് തന്നെയെന്ന് ഡബ്ല്യൂസിസി

  മാത്രമല്ല ഭീഷണികളെ ഭയക്കാതെ തങ്ങള്‍ മുന്നോട്ട് പോകുമെന്ന് വിമന്‍ ഇന്‍ സിനിമ കലക്ടീവ് തന്നെ ഔദ്യാഗികമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ലയാള സിനിമാലോകത്ത് സൗഹാർദപരമായ സ്ത്രീ പുരുഷ സൗഹൃദം നിലനിർത്തണം എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.ആരുടെയും വികാരങ്ങളെ മുറിവേൽപ്പിക്കുക എന്നത് ഞങ്ങളുടെ ഉദ്ദേശമായിരുന്നില്ല. ഞങ്ങൾ മുന്നോട്ടുവെച്ച പ്രവർത്തനങ്ങളെയോ ആശയങ്ങളെയോ ഈ ആക്രമണങ്ങൾ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല എന്നതാണ് ഡബ്ല്യൂസിസിയുടെ നിലപാട്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Reports says that there is no split in Women in Cinema Collective

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്