ഹോട്ടലാണെന്ന് കരുതി നിയമസഭയില്‍ കയറിയ രാജേട്ടൻ...!! എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ!!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തിലെ ബിജെപിക്ക് ഇത് എന്നത്തേക്കാളും കഷ്ടകാലം പിടിച്ച സമയമാണ്. എങ്ങനെയെങ്കിലും വരുന്ന തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് പിടിക്കാനുള്ള പൊരിഞ്ഞ പോരാട്ടത്തിന് ബീഫ് പ്രശ്‌നം വന്നതോടെ ഏതാണ്ട് തീരുമാനമായ മട്ടാണ്. അമിത് ഷാ വന്ന് നേതാക്കളെ തെറിവിളിച്ച് പോയതിന്റെ ക്ഷീണം വേറെയും. ഇതൊന്നും പോരാഞ്ഞിട്ടാണ് നിയമസഭയില്‍ ആകെക്കൂടെയുള്ള ഒരു അംഗമായ ഒ രാജഗോപാല്‍ ഒപ്പിക്കുന്ന ഓരോ പണികളും.

Read Also: അവര്‍ പള്ളിയിലെത്തിയത് ഏതെങ്കിലുമൊരു മുസ്ലീമിനെ കൊല്ലാന്‍...!! ലക്ഷ്യം വര്‍ഗീയ കലാപം...!

വീണ്ടും മണ്ടത്തരം

വീണ്ടും മണ്ടത്തരം

ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് മണ്ടന്‍ ചോദ്യമുന്നയിച്ച് ഒരിക്കല്‍ പുലിവാല്‍ പിടിച്ചതാണ് ബിജെപിയുടെ കേരളത്തിലെ ഏക എംഎല്‍എ ഒ രാജഗോപാല്‍. അന്ന് ട്രോളന്മാര്‍ രാജേട്ടനെ വലിച്ച് കീറി ഒട്ടിച്ചു. ഇന്നിതാ രാജഗോപാല്‍ വീണ്ടും മണ്ടന്‍ ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ് സുഹൃത്തുക്കളേ..

ന്യൂനപക്ഷ സ്നേഹം

ന്യൂനപക്ഷ സ്നേഹം

ഇത്തവണ ഒരു ചോദ്യത്തിലല്ല, രണ്ട് ചോദ്യങ്ങളിലാണ് രാജഗോപാല്‍ മണ്ടത്തരം കാണിച്ചിരിക്കുന്നത്. ലാവ്‌ലിന്‍ കേസ് സംബന്ധിച്ച ചോദ്യം പിണറായി വിജയനോട് ആയിരുന്നുവെങ്കില്‍ ഇത്തവണ അത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍ ആണ്. സ്വന്തം മണ്ഡലത്തിലെയോ സംസ്ഥാനത്തേയോ വികസനം അല്ല വിഷയം, ന്യൂനപക്ഷത്തോടുള്ള സ്‌നേഹമാണ്.

വിധവകള്‍ക്ക് പെന്‍ഷന്‍

വിധവകള്‍ക്ക് പെന്‍ഷന്‍

ന്യൂനപക്ഷ വിഭാഗത്തിലെ വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ, എങ്കില്‍ അതിനായി എത്ര രൂപയാണ് വകയിരുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ എന്നതാണ് ചോദ്യത്തിലെ ആദ്യഭാഗം. ഉപചോദ്യങ്ങള്‍ ഇവയാണ്.

കണക്കുണ്ടോ കണക്ക്

കണക്കുണ്ടോ കണക്ക്

ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കി തുടങ്ങിയോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനെയാണോ പെന്‍ഷന്‍ നല്‍കുന്നതെന്ന് വ്യക്തമാക്കാമോ, എന്നും പ്രസ്തുത പെന്‍ഷന്റെ ഗുണഭോക്താക്കള്‍ ആരൊക്കെയാണ്, ഈ പെന്‍ഷന് അര്‍ഹരായവര്‍ ആരൊക്കെ, ഇത് സംബന്ധിച്ച് കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ എന്നതാണ് ചോദ്യം.

കഥ തീർന്നു

കഥ തീർന്നു

മറുപടി ഒറ്റവാചകത്തില്‍ തീര്‍ന്നു. അതിങ്ങനെയാണ്. ന്യൂനപക്ഷ വിഭാഗത്തിലെ വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖേനെ നടപ്പിലാക്കി വരുന്നില്ല. പണി പാളി എന്നല്ലാതെ വേറെന്ത് പറയാനാണ്. ഇതുകൊണ്ടും തീര്‍ന്നില്ല ചോദ്യങ്ങള്‍.

രണ്ടാമത്തെ ചോദ്യവും ചീറ്റി

രണ്ടാമത്തെ ചോദ്യവും ചീറ്റി

ബിജെപി ഭരിക്കുന്ന കേന്ദ്രം കേരളത്തിന് വ വാരിക്കോരി കൊടുക്കുന്നുണ്ടെന്ന് കാണിക്കാന്‍ ചോദിച്ച ചോദ്യവും ചീറ്റിപ്പോയെന്ന് പറഞ്ഞാല്‍ മതിയല്ലോ. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയാണ് രണ്ടാമതായി രാജഗോപാല്‍ ചോദ്യത്തിന് കണ്ടുവെച്ച വിഷയം. പദ്ധതി നടപ്പിലാക്കുന്നില്ല എന്നായിരുന്നു കണ്ടെത്തല്‍.

തൊഴിലുറപ്പ് പദ്ധതി

തൊഴിലുറപ്പ് പദ്ധതി

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയ്ക്കായി കേന്ദ്രം മുഴുവന്‍ തുകയും വാരിക്കോരി നല്‍കിയിട്ടും പദ്ധതി നടപ്പിലാക്കുന്നില്ല എന്ന വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നും എന്തുകൊണ്ടാണ് പദ്ധതി നടപ്പിലാവാത്തത് എന്നുമായിരുന്നു ചോദ്യം. ഇതും ജലീലിനോടാണ്.

രാജേട്ടന് തൃപ്തിയായി

രാജേട്ടന് തൃപ്തിയായി

കേരളത്തിന് അര്‍ഹതപ്പെട്ട പദ്ധതി വിഹിതത്തിന്റെ വളരെ ചെരഇയ ശതമാനം മാത്രമാണ് കേന്ദ്രം ഇതുവരെ തന്നിട്ടുള്ളത് എന്നതിന്റെ വിശദമായ ഉത്തരമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മറുപടി നല്‍കിയത്. കേന്ദ്രത്തെ പൊക്കാന്‍ നോക്കിയ രാജേട്ടന് അതോടെ വയറ് നിറഞ്ഞു.

ലാവ്ലിന് കിട്ടിയ പണി

ലാവ്ലിന് കിട്ടിയ പണി

നേരത്തെ ലാവ്‌ലിന്‍ കേസിലെ ചോദ്യത്തിനും ഇതേ പണിയാണ് രാജഗോപാലിന് കിട്ടിയത്. ലാവിലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിച്ചതിന് ഹരീഷ് സാല്‍വെയ്ക്ക് സര്‍ക്കാര്‍ എത്ര രൂപ നല്‍കിയെന്നായിരുന്നു ചോദ്യം. ലാവ്‌ലിന്‍ കേസ് സാല്‍വെ സുപ്രീം കോടതിയില്‍ വാദിച്ചിട്ടില്ലെന്ന ഒറ്റ വാചകത്തില്‍ കാര്യം തീരുമാനമായി.

English summary
O Rajagopal MLA asks blunder question in assembly on Pension for widows in minority
Please Wait while comments are loading...