വൃദ്ധദമ്പതികള്‍ വീടിനുളളില്‍ കൊല്ലപ്പെട്ട നിലയില്‍

  • Posted By:
Subscribe to Oneindia Malayalam

പാലക്കാട്: പാലക്കാട് കോട്ടായിയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. പൂളയ്ക്കല്‍ പറമ്പില്‍ സ്വാമി നാഥന്‍ ഭാര്യ പ്രേമകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്തും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്.

സ്വാമി നാഥനെ മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കഴുത്തറുത്താണ് കൊലപ്പെടുത്തിയിരിക്കുന്നത്. പ്രേമമയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ആലത്തൂര്‍ സ്‌ററേഷന്‍ പരിധിയിലുള്ള തോലന്നൂര്‍ എന്ന പ്രദേശത്താണ് കൊലപാതകം നടന്നത്. രാവിലെയാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ പോലീസില്‍ അറിയിക്കുതകയായിരുന്നു.

death

നേരത്തെയും ഇവരെ കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. ഇക്കാര്യം പോലീസില്‍ പരാതി നല്‍കിയിട്ടും നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുന്നുണ്ട്. നേരത്തെ നല്‍കിയ പരാതി പോലീസ് അന്വേഷിച്ചിരുന്നുവെങ്കില്‍ കൊലപാതകം ഉണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്‍ക്വസ്റ്റ് തയ്യാറാക്കാന്‍ എത്തിയ പോലീസിനെ അകത്തേക്ക് പ്രവേശിക്കാന്‍ നാട്ടുകാര്‍ അനുവദിക്കുന്നില്ല.

അതേസമയം പരാതിയില്‍ അന്വേഷണം നടക്കുന്നുവെന്നാണ് പോലീസ് പറയുന്നത്. കൊല്ലപ്പെട്ട സ്വാമിനാഥനും ഭാര്യ പ്രേമ കുമാരിക്കും രണ്ട് ആണ്‍മക്കളും ഒരു മകളും ഉണ്ട്. കൊല നടക്കുന്ന സമയത്ത് ഇവരാരും വീട്ടില്‍ ഉണ്ടായിരുന്നില്ല. അതേസമയം ഒരു മരുമകള്‍ വീട്ടില്‍ ഉണ്ടായിരുന്നതായി വിവരങ്ങളുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
old couples murder in palakkad

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്