ഓണം കേരളത്തിന്റെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ആഘോഷം; മന്‍ കി ബാത്തില്‍ നരേന്ദ്ര മോദി
ദില്ലി: ആഗസ്റ്റ് മാസത്തില്‍ തന്റെ ഓഫീസില്‍ ലഭിച്ച കത്തില്‍ ത്രിവര്‍ണ പതാക ആലേഖനം ചെയ്യാത്തതോ ത്രിവര്‍ണ പതാകയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കാത്തതോ ആയ ഒരു കത്തും ഞാന്‍ കണ്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുട്ടികളും യുവസുഹൃത്തുക്കളും അമൃത മഹോത്സവത്തിന്റെ മനോഹരമായ ചിത്രങ്ങളും കലാസൃഷ്ടികളും അയച്ചുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ രാജ്യത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണം ഉള്‍പ്പടെ വരാനിരിക്കുന്ന ആഘോഷങ്ങളെക്കുറിച്ചും മന്‍ കി ബാത്തില്‍ മോദി പരാമർശിച്ചു. ആഘോഷങ്ങളുടെ ദിനങ്ങളാണ് വരാനിരിക്കുന്നത്. 'ഗണേശ ചതുര്‍ത്ഥിക്ക് മുന്നോടിയായി ഓണാഘോഷവും ആരംഭിക്കുകയാണ്. ഓണം പ്രത്യേകിച്ച് കേരളത്തില്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ്'- നരേന്ദ്ര മോദി പറഞ്ഞു.

ആഗസ്റ്റ് 30-നാണ് ഹര്‍ത്താലിക തീജ്. സെപ്റ്റംബര്‍ ഒന്നിന് ഒഡീഷയിലും നുആഖായ് ഉത്സവം ആഘോഷിക്കും. നുആഖായ് എന്നത് അര്‍ത്ഥമാക്കുന്നത് പുതിയ ഭക്ഷണം എന്നാണ്, അതായത്, മറ്റു പല ഉത്സവങ്ങളെയും പോലെ ഇതും നമ്മുടെ കാര്‍ഷിക പാരമ്പര്യവുമായി ബന്ധപ്പെട്ട ഒരു ഉത്സവമാണ്. അതിനിടെ ജൈന സമൂഹത്തിന്റെ സംവത്സരി ഉത്സവവും നടക്കും. ഈ ആഘോഷങ്ങളെല്ലാം നമ്മുടെ സാംസ്‌കാരിക സമൃദ്ധിയുടെയും ചടുലതയുടെയും പര്യായങ്ങളാണ്. ഈ ഉത്സവങ്ങള്‍ക്കും വിശേഷ അവസരങ്ങള്‍ക്കും ഞാന്‍ നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യ ദിനത്തിന്റെ ഈ മാസത്തില്‍, നമ്മുടെ രാജ്യത്ത്, എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും അമൃത് മഹോത്സവത്തിന്റെ അമൃത് ഒഴുകുകയാണ്. അമൃത് മഹോത്സവത്തിന്റെയും സ്വാതന്ത്ര്യദിനത്തിന്റെയും ഈ പ്രത്യേക അവസരത്തില്‍, രാജ്യത്തിന്റെ കൂട്ടായ ശക്തിയാണ് നാം കണ്ടത്. എല്ലായിടത്തും ഒരു ഉണര്‍വ് അനുഭവപ്പെട്ടു. ഇത്രയും വലിയ രാജ്യം, ഏറെ വൈവിധ്യങ്ങള്‍, എന്നാല്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുമ്പോള്‍, എല്ലാവരും ഒരേ മനസ്സായി ഒഴുകുന്നതായി തോന്നിയെന്നും നരേന്ദ്ര മോദി വ്യക്തമാക്കുന്നു.

ശുചീകരണ യജ്ഞത്തിലും വാക്സിനേഷന്‍ കാമ്പെയ്നിലും രാജ്യത്തിന്റെ ഉണര്‍വ് നാം കണ്ടിരുന്നു. അമൃത് മഹോത്സവത്തില്‍ രാജ്യസ്നേഹത്തിന്റെ അതേ ചൈതന്യം നമുക്ക് വീണ്ടും കാണാന്‍ കഴിഞ്ഞു. നമ്മുടെ പട്ടാളക്കാര്‍ ഉയര്‍ന്ന പര്‍വതങ്ങളുടെ മുകളിലും രാജ്യത്തിന്റെ അതിര്‍ത്തികളിലും കടലിന്റെ നടുവിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. ത്രിവര്‍ണ പതാക പ്രചരണത്തിനായി വ്യത്യസ്തമായ നൂതന ആശയങ്ങളുമായി ആളുകളും എത്തി.

അമൃത് മഹോത്സവത്തിന്റെ ഈ നിറങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ മറ്റു രാജ്യങ്ങളിലും കണ്ടു. ബോട്സ്വാനയില്‍ താമസിക്കുന്ന പ്രാദേശിക ഗായകര്‍ 75 ദേശഭക്തി ഗാനങ്ങള്‍ ആലപിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിച്ചു. ഹിന്ദി, പഞ്ചാബി, ഗുജറാത്തി, ബംഗാളി, ആസാമീസ്, തമിഴ്, തെലുങ്ക്, കന്നഡ, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലാണ് ഈ 75 ഗാനങ്ങളും ആലപിച്ചിരിക്കുന്നത് എന്നതാണ് ഇതിലെ ഒരു വലിയ പ്രത്യേകത. അതുപോലെ, നമീബിയയില്‍ ഇന്തോ-നമീബിയന്‍ സാംസ്‌കാരിക-പരമ്പരാഗത ബന്ധങ്ങളെക്കുറിച്ച് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്.

സെപ്തംബര്‍ മാസം ഉത്സവങ്ങള്‍ക്കും പോഷകാഹാരവുമായി ബന്ധപ്പെട്ട ഒരു വലിയ പ്രചാരണത്തിനും സമര്‍പ്പിക്കുന്നു. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ നമ്മള്‍ പോഷണമാസം ആഘോഷിക്കുന്നു. പോഷകാഹാരക്കുറവിനെതിരെ ക്രിയാത്മകവും വൈവിധ്യപൂര്‍ണ്ണവുമായ നിരവധി ശ്രമങ്ങള്‍ രാജ്യത്തുടനീളം നടക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗവും പൊതുജന പങ്കാളിത്തവും പോഷകാഹാര പ്രചാരണത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. രാജ്യത്തെ ദശലക്ഷക്കണക്കിന് അങ്കണവാടി ജീവനക്കാര്‍ക്ക് മൊബൈല്‍ ഉപകരണങ്ങള്‍ നല്‍കുന്നത് മുതല്‍, അങ്കണവാടി സേവനങ്ങളുടെ കാര്യക്ഷമത നിരീക്ഷിക്കാന്‍ പോഷന്‍ ട്രാക്കറും ആരംഭിച്ചെന്നും മോദി വ്യക്തമാക്കുന്നു.












Click it and Unblock the Notifications