കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഎന്‍വി കുറുപ്പ് അന്തരിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ഒഎന്‍വി കുറുപ്പ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസായിരുന്നു. കഴിഞ്ഞ ആറു പതിറ്റാണ്ടായി മലയാള സാഹിത്യ രംഗത്തെ നിറ സാന്നിധ്യമായിരുന്നു ഒഎന്‍വി.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലുക്കുറുപ്പ് എന്ന ഒഎന്‍വി കുറുപ്പ് മലയാള സാഹിത്യത്തില്‍ കൂട്ടിച്ചേര്‍ത്തത് ഒരിയ്ക്കലും മായാത്ത മൂന്നക്ഷരങ്ങള്‍ തന്നെയായിരുന്നു. 2007 ല്‍ ജ്ഞാനപീഠ പുരസ്‌ക്കാരത്തിന് അര്‍ഹനായി. 2010 ല്‍ പുരസ്‌ക്കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

കവിതകളില്‍ മാത്രമല്ല മലയാള ചലച്ചിത്രഗാന രംഗത്തും ഒഎന്‍വി നിറ സാന്നിധ്യം തന്നെയായിരുന്നു. 1998ല്‍ പത്മശ്രീയും, 2011 ല്‍ പത്മവിഭൂഷനും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു...

 മാഞ്ഞത്

മാഞ്ഞത്

ആറ് പതിറ്റാണ്ട് മലയാള സാഹിത്യത്തിലെ നിറ സാന്നിദ്ധ്യമായിരുന്ന കവിയാണ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്

ചോദ്യം

ചോദ്യം

ഒഎന്‍വി എന്ന കവിയെയാണോ ഗാനരചയിതാവിനെയാണോ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കഴിയുക എന്നത് അദ്ദേഹത്തിന്റെ ആരാധകനെ കുഴയ്ക്കുന്ന ഏറ്റവും വലിയ ചോദ്യം തന്നെയായിരുന്നു

ജീവിതം

ജീവിതം

കൊല്ലം ജില്ലയിലെ ചവറയിലായിരുന്നു ജനനം. 1931 മെയ് 27 ന് ഒറ്റപഌക്കല്‍ ഒഎന്‍ കൃഷ്ണക്കുറുപ്പിന്‍ഫേയും കെ ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി ജനിച്ചു.

ഔദ്യോഗിക ജീവിതം

ഔദ്യോഗിക ജീവിതം

എറണാകുളം മഹാരാജാസ് കൊളെജില്‍ അധ്യാപകനായി തുടക്കം. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കൊളെജിലും കോഴിക്കോട് ആര്‍ട്‌സ് ആന്റ് സയന്‍സ് കൊളെജിലും തലശ്ശേരി ഗവ. ബ്രണ്ണന്‍ കൊളെജിലും സേവനം അനുഷ്ഠിച്ചു. തിരുവനന്തപുരം വിമന്‍സ് കൊളെജില്‍ മലയാള വിഭാഗം തലവനായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. കേന്ദ്രസാഹിത്യ അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നിങ്ങനെ സാഹിത്യ രംഗത്തെ ഒട്ടുമിക്ക എല്ലാ ചുമതലകളും അദ്ദേഹത്തെ തേടിയെത്തി.

കവിയുടെ കാവ്യ ജീവിതം

കവിയുടെ കാവ്യ ജീവിതം

ആദ്യ കവിതയായ മുന്നോട്ട് എഴുതുമ്പോള്‍ ഒഎന്‍വിയ്ക്ക പ്രായം വെറും പതിനഞ്ച്. 1949 ല്‍ പുറത്തിറങ്ങുന്ന പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിത സമാഹാരം.

കൃതികള്‍

കൃതികള്‍

പൊരുതുന്ന സൗന്ദര്യം, സമരത്തിന്റെ സന്തതികള്‍, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, ഒരു ദേവതയും രണ്ട് ചക്രവര്‍ത്തിമാരും, ഗാനമാല, നീലക്കണ്ണുകള്‍, മയില്‍പ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, കാറല്‍മാര്‍ക്‌സിന്റെ കവിതകള്‍, ഞാന്‍ അഗ്‌നി, അരിവാളും രാക്കുയിലും, അഗ്‌നിശലഭങ്ങള്‍, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാര്ങ്ഗകപ്പക്ഷികള്‍, ഉജ്ജയിനി, മരുഭൂമി, നാലുമണിപ്പൂക്കള്‍, തോന്ന്യാക്ഷരങ്ങള്‍, നറുമൊഴി, വളപ്പൊട്ടുകള്‍, ഈ പുരാതന കിന്നരം, സ്‌നേഹിച്ചു തീരാത്തവര്‍,

സ്വയംവരം, പാഥേയം,അര്‍ദ്ധവിരാമകള്‍, ദിനാന്തം, സൂര്യന്റെ മരണം എന്നിവയാണ് പ്രധാന കൃതികള്‍

ചലച്ചിത്ര ഗാനങ്ങള്‍

ചലച്ചിത്ര ഗാനങ്ങള്‍

ഒഎന്‍വി രചിച്ച മനസില്‍ തൊടുന്ന ചില ചലച്ചിത്രഗാനങ്ങള്‍ ഇവയാണ്;ആരെയും ഭാവ ഗായകനാക്കും...

ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ...

ഒരു ദലം മാത്രം വിടര്‍ന്നൊരു....

ശ്യാമസുന്ദരപുഷ്പമേ.....

സാഗരങ്ങളേ....

നീരാടുവാന്‍ നിളയില്‍....

മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍് ചാര്‍ത്തി....

ശരദിന്ദുമലര്‍ദീപ നാളം നീട്ടി...

ഓര്‍മകളേ കൈവള ചാര്‍ത്തി.........

അരികില്‍ നീയുണ്ടായിരുന്നെങ്കില്‍...........

വാതില്പഴുതിലൂടെന്‍ മുന്നില്‍.....

പുരസ്‌ക്കാരങ്ങള്‍

പുരസ്‌ക്കാരങ്ങള്‍

ജ്ഞാനപീഠ പുരസ്‌ക്കാരം ഉള്‍പ്പടെ ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ ഒഎന്‍വിയെ തേടിയെത്തി. കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരം, എഴുത്തച്ഛന്‍ പുരസ്‌ക്കാരം, ചങ്ങമ്പുഴ പുരസ്‌ക്കാരം, ഭാരതീയ ഭാഷാ പരിഷത്ത് അവാര്‍ഡ്, വയലാര്‍ രാമ വര്‍മ പുരസ്‌കാരം, ആശാന്‍ പുരസ്‌ക്കാരം, സോവിയറ്റ് നെഹ്‌റു പുരസ്‌ക്കാരം, ഓടക്കുഴല്‍ പുരസ്‌ക്കാരം എന്നിങ്ങനെ ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ചലച്ചിത്ര രംഗത്ത്

ചലച്ചിത്ര രംഗത്ത്

1989 ല്‍ വൈശാലിയിലെ ഗാനങ്ങള്‍ക്ക് മികച്ച ഗാന രചയിതാവിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചു. 13 തവണ മികച്ചഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്

അറിയാത്തവരുണ്ടോ

അറിയാത്തവരുണ്ടോ

ഒഎന്‍വി എന്ന കവിയുടെ ഒരു കവിതയോ ചലച്ചിത്ര ഗാനമോ അറിയാത്ത ഒരു മലയാളി പോലും കാണില്ല.

English summary
ONV Kurup passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X