അഴിമതിയും ലൈംഗികതയും തന്റെ ബലഹീനതയല്ല.. മുഖ്യമന്ത്രിയുടേത് പ്രതികാര രാഷ്ട്രീയമെന്ന് ഉമ്മൻ ചാണ്ടി!

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  'ലൈംഗികത ബലഹീനതയല്ല' ഇത് സരിതാ റിപ്പോര്‍ട്ടെന്ന് ഉമ്മന്‍ ചാണ്ടി | Oneindia Malayalam

  തിരുവനന്തപുരം: സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്ത് വെച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് യുഡിഎഫിനെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ക്കെതിരെ അഴിമതിക്കും ലൈംഗിക ചൂഷണത്തിനും പ്രഥമദൃഷ്ട്യാ കേസെടുക്കാന്‍ തെളിവുണ്ടെന്നാണ് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. സോളാര്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തിരുത്തിയെന്നും അംഗീകരിക്കില്ലെന്നുമള്ള ദുര്‍ബലമായ വാദമുഖങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. റിപ്പോര്‍ട്ടിന്മേലുള്ള സര്‍ക്കാരിന്റെ തുടരന്വേഷണം ഭയക്കുന്നില്ല എന്നാണ് ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ഇത് സോളാര്‍ റിപ്പോര്‍ട്ടാണോ സരിത റിപ്പോര്‍ട്ടാണോ എന്ന് പരിഹസിച്ച ഉമ്മന്‍ചാണ്ടി റിപ്പോര്‍ട്ടിന്മേല്‍ മറിമായം നടന്നിട്ടുണ്ടെന്നും ആരോപിച്ചു.

  ദിലീപിനെ ചെന്ന് കണ്ടത് നടിയുടെ കേസിലെ സാക്ഷികളടക്കം.. നടന് തിരിച്ചടിയായി ഹൈക്കോടതിയിൽ പരാതി!

  SOLAR

  നാല് ഭാഗങ്ങളുള്ള റിപ്പോര്‍ട്ടിലെ ഒരു ഭാഗത്തില്‍ കമ്മീഷന്‍ ഒപ്പിടാത്തത് സര്‍ക്കാര്‍ സോളാര്‍ റിപ്പോര്‍ട്ടില്‍ ഇടപെട്ടു എന്നതിന് തെളിവാണെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പുറത്ത് വിട്ടിരിക്കുന്ന റിപ്പോര്‍ട്ട് സുതാര്യമല്ല. ബന്ധപ്പെട്ട വകുപ്പുകളെ പോലും അറിയിക്കാത്ത റിപ്പോര്‍ട്ടിനെക്കുറിച്ച് സംശയങ്ങളുണ്ടെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. റിപ്പോര്‍ട്ടിനുമേല്‍ സര്‍ക്കാര്‍ കാണിച്ച അനാവശ്യ ധൃതി സംശമുണ്ടാക്കുന്നതാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷിക്കുമെന്ന് ആദ്യം പറഞ്ഞ സര്‍ക്കാര്‍ പിന്നീട് പറഞ്ഞത് അന്വേഷിച്ച് തെളിവുണ്ടെങ്കില്‍ കേസെടുക്കും എന്നാണ്. ഇത്തരം മലക്കം മറിച്ചില്‍ എന്തിനാണെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

  OOMMEN

  അഴിമതിയും ലൈംഗികതയും തന്റെ ബലഹീനതയല്ല. ഈ ആരോപണങ്ങളില്‍ ഏതെങ്കിലും ഒന്ന് സത്യമെന്ന് തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അന്‍പത് വര്‍ഷമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് നിയമപരമായ ഒരു അന്വേഷണത്തെക്കുറിച്ചും ഭയമില്ല. താന്‍ കണ്ണാടിക്കൂട്ടില്‍ നില്‍ക്കുന്ന ആളല്ല. ഇന്നുവരെ തന്നെക്കുറിച്ച് ഇത്തരമൊരു ആരോപണം ഉയര്‍ന്നു വന്നിട്ടുമില്ല. സരിതയുടെ കത്തിന്റെ വിശ്വാസ്യത എന്താണെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. സോളാര്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ മുഖ്യമന്ത്രി ഇപ്പോള്‍ പ്രതികാര രാഷ്ട്രീയമാണ് നടത്തുന്നത് എന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Oommen Chandy reaction to Solar Commission Report

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്