ഒഫീര്‍ ഫെസ്റ്റിന് തിരി തെളിഞ്ഞു; അതിഥികളെ വരവേറ്റത് വിത്തുപേന നല്‍കി

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: കോഴിക്കോടിന്റെ സാംസ്‌കാരിക തനിമകളെ ഓര്‍മ്മപ്പെടുത്തി ഒഫീര്‍ ഫെസ്റ്റ് ഭക്ഷ്യമേളയ്ക്ക് തിരി തെളിഞ്ഞു. അതിഥികള്‍ക്ക് വിത്തുപേന നല്‍കിയാണ് മേളയുടെ നഗരിയിലേക്ക് വരവേറ്റത്. കോഴിക്കോട് ആസ്പിന്‍ കോര്‍ട്ട് യാര്‍ഡ്‌സില്‍ നടക്കുന്ന മേള സാമൂതിരി രാജ കെ സി ഉണ്ണി അനുജന്‍ രാജ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

സൗദി രാജാവുമായി സുഷമാ സ്വരാജ് കൂടിക്കാഴ്ച നടത്തി

എ പ്രദീപ്കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. കേന്ദ്ര ടൂറിസം വകുപ്പ് റീജണല്‍ ഡയറക്ടര്‍ സഞ്ജയ് ശ്രീവാസ്തവ, ജില്ലാ കളക്ടര്‍ ടി കെ ജോസ്, കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ വി ബാബുരാജ്, അബ്ദുല്‍ ഹമീദ്, കെ സജീവ്കുമാര്‍, ഡാരിയസ് മാര്‍ഷന്‍, ഉമി അബ്ദുള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 ophirfestinaguration

ഒഫീര്‍ ഫെസ്റ്റ് ഭക്ഷ്യമേള സാമൂതിരി രാജ കെ സി ഉണ്ണി അനുജന്‍ രാജ ഉദ്ഘാടനം ചെയ്യുന്നു

ഉദ്ഘാടനവേദിയില്‍ അതിഥികള്‍ക്ക് നല്‍കിയ വിത്തുപേന തയ്യാറാക്കിയത് ഓയിസ്‌ക കോഴിക്കോട് ചാപിറ്ററിലെ വനിതാ അംഗങ്ങളുടെ കൂട്ടായ്മയാണ്. പച്ചക്കറി വിത്തുകള്‍ അടങ്ങിയ പേന നിര്‍മ്മിച്ചത് ഉപയോഗിച്ച് പുറന്തള്ളിയ കടലാസുകള്‍ കൊണ്ടാണ്. പേനയുടെ ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കുമ്പോള്‍ വിത്ത് മുളയ്ക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മേളയുടെ ഭാഗമായി നടത്തുന്ന സാംസ്‌കാരിക സദസ്സുകളും ചര്‍ച്ചകളും ഭക്ഷണ വൈവിധ്യങ്ങളെ കുറിച്ചുള്ള അക്കാദമിക വായനകളെ കൂടി സാധ്യമാക്കും. ഡോ എം ജി എസ് നാരായണന്‍, കെ കെ മുഹമ്മദ്, സണ്ണി എം കപ്പിക്കാട്, വി ആര്‍ സുധീഷ്, ഡോ ഉമര്‍ തറമേല്‍, ഡോ എം കെ മുനീര്‍, കല്പറ്റ നാരായണന്‍, പി കെ പോക്കര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളിലായി ഫെസ്റ്റില്‍ പങ്കെടുക്കും.

സാമുദായിക ജനവിഭാഗങ്ങളുടെ ഭക്ഷണവും സംസ്‌കാരവും പുനഃരുജ്ജീവിപ്പിക്കുന്നതിന് വേണ്ടിയുള്ള ഉദ്യമമാണ് 'ഒഫീര്‍ ഫെസ്റ്റ്' എന്ന ഭക്ഷ്യമേള. കേരളത്തിന്റെ ആതിഥ്യം സ്വീകരിച്ച 12 വ്യത്യസ്ത സംസ്‌കാരങ്ങളുടെ (ഗുജറാത്തി, ആംഗ്ലോ ഇന്ത്യന്‍, ബോഹ്‌റ, ബട്കലി, ഗോവന്‍ കൊങ്കിണി, കൊങ്കിണി ഗൗഡ സാരസ്വത്, തമിഴ് ബ്രാഹ്മിന്‍സ്, സിറിയന്‍ ക്രിസ്ത്യന്‍, മാപ്പിള, നായര്‍, തിയ്യ, പണിയ,) ഭക്ഷണവിഭവങ്ങളായിരിക്കും മേളയില്‍ പ്രാതിനിധ്യം അറിയിക്കുന്നത്. ഇവരുടെയൊക്കെ രുചി വൈവിധ്യത്തെ കൂടി മനസ്സിലാക്കാനുള്ള വേദിയാണ് ഒഫീര്‍ ഒരുക്കുന്നത്. മേള 11ന് സമാപിക്കും.

English summary
ophir food fest begins in calicut, invitees are welcomed by gifting seed pen

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്