12 വര്‍ഷത്തെ പ്രണയത്തിന് ശേഷം ഒരുമിച്ച് ജീവിതം...!! ഒടുവില്‍ വെറും അരലക്ഷം രൂപയ്ക്ക്...!!!

  • By: Anamika
Subscribe to Oneindia Malayalam

ഒറ്റപ്പാലം: സ്വത്തിന്റെ പേരിലുള്ള വൈരാഗ്യം അവസാനിച്ചത് അതിക്രൂരമായ കൊലപാതകത്തില്‍. വേങ്ങശ്ശേരിയിലെ ബാലകൃഷ്ണന്റെ ഭാര്യ ധനലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരന്‍ മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിൽ നിന്നുള്ള കൊട്ടേഷൻ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. 

Read Also:  അമ്മയുടെ പാലും പശുവിന്റെ പാലും കുടിച്ചിട്ടുണ്ട്...രണ്ടും ഒരുപോലെയെന്ന്..! ദുരന്തം രാജേഷ്...!!

Read Also: സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ ഭീകര ട്വിസ്റ്റ്...!!! അന്ന് രാത്രി പെണ്‍കുട്ടിക്കൊപ്പം ആര് ??

സ്വത്ത് തർക്കം

സ്വത്ത് തർക്കം

ഈ മാസം 19നാണ് ധനലക്ഷ്മി കൊല്ലപ്പെട്ടത്. അച്ഛന്റെ പേരിലുണ്ടായിരുന്ന സ്വത്ത് സഹോദരന്‍ ബാലകൃഷ്ണന്‍ തട്ടിയെടുത്തതിനുള്ള വൈരാഗ്യത്താലാണ് മണികണ്ഠന്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു. കൊട്ടേഷന്‍ സംഘമാണ് കൊല നടത്തിയത്.

ലക്ഷ്യം ഇരട്ടക്കൊല

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയാണ് മണികണ്ഠന്‍. തിരുപ്പൂരിലും മറ്റുമായുള്ള മൂന്നംഗ സംഘത്തിനാണ് മണികണ്ഠന്‍ കൊട്ടേഷന്‍ നല്‍കിയത്. ബാലകൃഷ്ണനേയും ഭാര്യയേയും കൊല്ലാനായിരുന്നു പദ്ധതി.

അരലക്ഷം പ്രതിഫലം

അരലക്ഷം രൂപയായിരുന്നു ഇരു കൊലപാതകങ്ങളും നടത്തുന്നതിനുള്ള കൊട്ടേഷന്‍ തുക. സംഭവദിവസത്തിന്റെ തലേദിവസം രാത്രി സ്ഥലത്തെത്തിയ സംഘം ബാലകൃഷ്ണന്‍ രാവിലെ പുറത്തുവരുമ്പോള്‍ കൊല്ലാനായിരുന്നു പദ്ധതിയിട്ടത്. ശേഷം ധനലക്ഷ്മിയേയും കൊല്ലാന്‍ തീരുമാനിച്ചിരുന്നു.

ഇരയായത് ധനലക്ഷ്മി

എന്നാല്‍ കൊട്ടേഷന്‍ സംഘം രാവിലെ എഴുന്നേല്‍ക്കുമ്പോഴേക്കും ബാലകൃഷ്ണന്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോയിരുന്നു. ബാലകൃഷ്ണന്‍ തിരികെ വരുന്നത് കാത്തുനില്‍ക്കാതെ സംഘം വീട്ടില്‍ തനിച്ചായിരുന്ന ധനലക്ഷ്മിയെ കൊലപ്പെടുത്തുകയായിരുന്നു.

മൃതദേഹം ചാണകക്കുഴിയിൽ

മൃതദേഹം ചാണകക്കുഴിയിൽ

കൊല നടത്തിയ ശേഷം മൃതദേഹം സംഘം വീടിന് പിറകിലുള്ള ചാണകക്കുഴിക്ക് സമീപമിട്ടു. ബാലകൃഷ്ണന്‍ തിരികെ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ബാലകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണികണ്ഠനെ പോലീസ് പിടികൂടിയത്. മണികണ്ഠന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

പ്രണയ വിവാഹം

ബാലകൃഷ്ണനും ധനലക്ഷ്മിയും ആദ്യ വിവാഹങ്ങളില്‍ നിന്നും മോചനം നേടിയാണ് 4 വര്‍ഷത്തോളമായി ഒരുമിച്ച് ജീവിക്കുന്നത്. 12 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ ഒരുമിച്ചുള്ള ജീവിതം തുടങ്ങിയത്. ബാലകൃഷ്ണന്‍ മരംവെട്ട് തൊഴിലാളിയാണ്.

അന്വേഷണം പുരോഗമിക്കിുന്നു

സഹോദരങ്ങളായ പത്ത് പേര്‍ക്ക് അവകാശപ്പെട്ട പിതാവിന്റെ സ്വത്ത് ബാലകൃഷ്ണന്‍ ഒറ്റയ്ക്ക് സ്വന്തമാക്കിയതിലുള്ള വൈരാഗ്യം മൂലമാണ് കൊല നടത്തിയതെന്നാണ് മണികണ്ഠന്‍ നല്‍കിയ മൊഴി. കൊട്ടേഷന്‍ സംഘത്തിന് വേണ്ടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

English summary
Police arrested the main culprit in Ottappalam Murder case
Please Wait while comments are loading...