സുധാകരന് സിപിഎം വിരുദ്ധ ജ്വരമെന്ന് ജയരാജന്‍, പ്രതികളെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് മറുപടി

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

കണ്ണൂര്‍: സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. സുധാകരന് സിപിഎം വിരുദ്ധ ജ്വരം പിടിച്ചിരിക്കുകയാണെന്ന് ജയരാജന്‍ പറഞ്ഞു. ഇന്ന് അദ്ദേഹം സംസാരിച്ചതില്‍ നിന്ന് വ്യക്തമാക്കുന്നത് അതാണ്. സിപിഎമ്മിനെ അക്രമികളുടെ പാര്‍ട്ടിയായി ചിത്രീകരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് ജയരാജന്‍ ആരോപിച്ചു. സാധാരണയായി പ്രസംഗങ്ങളില്‍ ബിജെപിക്കെതിരെയാണ് കൂടുതല്‍ പറയാറുള്ളത് എന്ന് പറഞ്ഞ സുധാകരന്‍ ഇപ്പോള്‍ ബിജെപിയെയും ആര്‍എസ്എസിനെയും കുറിച്ച് മിണ്ടുന്നില്ല. അവര്‍ രാജ്യത്തൊന്നാകെ നടത്തുന്ന കൂട്ടക്കൊലയും വര്‍ഗീയ കലാപങ്ങളെയും കുറിച്ച് സുധാകരന്‍ മൗനം പാലിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.

ജയരാജന് മാനസിക വിഭ്രാന്തി! ബിജെപി ചാക്കിൽ കയറാൻ തന്നെ കിട്ടില്ലെന്ന് കെ സുധാകരൻ...

1

ഈ ഒരു സംഭവത്തെ കുറിച്ചാണ് താന്‍ നേരത്തെ പറഞ്ഞത്. സുധാകരന് ബിജെപിയോടാണ് ചായ്‌വുള്ളത്. ബിജെപി അഖിലേന്ത്യാ നേതൃത്വം ആവശ്യപ്പെട്ടത് കൊണ്ട് സുധാകരന്‍ ഇപ്പോഴും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനനുസരിച്ചാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും പ്രസംഗവും വരാറുള്ളത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അന്ധമായ സിപിഎം വിരുദ്ധ വികാരം പരത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇങ്ങനെയുള്ളവരെ മനസ് മാറ്റി ബിജെപിയില്‍ ചേര്‍ക്കാന്‍ എളുപ്പമാണ്. ഈ രാഷ്ട്രീയ അജണ്ടയാണ് ഇപ്പോള്‍ സുധാകരന്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഇത് കോണ്‍ഗ്രസിനകത്തുള്ളവര്‍ തന്നെ തിരിച്ചറിയുന്നുണ്ടെന്നും ജയരാജന്‍ വ്യക്തമാക്കി. അതേസമയം ഷുഹൈബ് വധത്തില്‍ ഉള്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കിയ വിഷയത്തില്‍ സുധാകരന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

2

പ്രതികള്‍ക്കെതിരെ നടപടിയെടുത്തത് കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് സുധാകരന്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും പ്രതികള്‍ക്ക് എല്ലാ സംരക്ഷണവും സിപിഎം നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് സുധാകരന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവനുസരിച്ച് കേസ് ഫയലുകള്‍ ഇതുവരെ സിബിഐക്ക് കൈമാറിയിട്ടില്ലെന്ന് സുധാകരന്‍ പരയുന്നു.

ഭോപ്പാലിലെ മലയാളി ദമ്പതിമാരുടെ കൊലപാതകം, കൊന്നത് വീട്ടുജോലിക്കാരന്‍, പോലീസ് കൈയ്യോടെ പൊക്കി

വീഡിയോകോണ്‍ മേധാവി തിരിച്ചടയ്ക്കാനുള്ളത് കോടികള്‍, നാട്ടുവിട്ടെന്ന് പ്രചാരണം, സര്‍ക്കാര്‍ ആശങ്കയില്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
p jayarajan criticise sudhakaran

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്