മുഖത്തടിച്ചു,ഷൂസിട്ട കാല്‍ കൊണ്ട് തലയില്‍ ചവിട്ടി!! വിദ്യാര്‍ഥിയുടെ പരാതിയില്‍ കൃഷ്ണദാസ് അറസ്റ്റില്‍

  • Written By:
Subscribe to Oneindia Malayalam

പാലക്കാട്: നെഹ്‌റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ലക്കിടി ജവഹര്‍ലാല്‍ കോളേജിലെ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയാണ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. നിയമോപദേശകയായ സുചിത്രയും അറസ്റ്റിലായിട്ടുണ്ട്. എല്‍എല്‍ബി വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്ത് അലി കഴിഞ്ഞ മാസം നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. ചെയര്‍മാന്‍ നേരിട്ടു തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഷഹീര്‍ പരാതിയില്‍ പറയുന്നുണ്ട്.

ഭയം മൂലം മാറിനിന്നു

ഭയത്തെത്തുടര്‍ന്നാണ് ഇത്രയും നാള്‍ പരാതി നല്‍കാതെ മാറിനിന്നതെന്നും കോളേജില്‍ നിന്നു ടിസി ലഭിച്ചതോടെ പരാതി നല്‍കാന്‍ ധൈര്യം ലഭിച്ചതായും ഷഹീര്‍ പരാതിയില്‍ കുറിച്ചു.

കാരണം ഇതാണ്

ലക്കിടി കോളേജിലെ അനധികൃത പണംപിരിവിനെക്കുറിച്ച് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് തന്നെ കൃഷ്ണദാസ് തന്നെ മര്‍ദ്ദിച്ചത്. ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിച്ചതായും ചോദിക്കാനെത്തിയ രക്ഷിതാവിനെ ഇയാള്‍ ഭീഷണിപ്പെടുത്തിയതായും ഷഹീര്‍ പറഞ്ഞു.

മൂന്നു ദിവസം മുമ്പ്

പാമ്പാടി നെഹ്‌റു കേളേജ് വിദ്യാര്‍ഥിയായ ജിഷ്ണു പ്രണോയ് കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പാണ് ഷഹീറിനെ കൃഷ്ണദാസ് മര്‍ദ്ദിച്ചത്. പാമ്പാടി കോളേജിലെ ജീവനക്കാരന്‍ ഓട്ടോയിലെത്തി ലക്കിടി കോളേജില്‍ നിന്നു തന്നെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

മര്‍ദ്ദിച്ചത് ഓഫീസില്‍ വച്ച്

ഓഫീസില്‍ വച്ചാണ് കൃഷ്ണദാസ് തന്നെ മര്‍ദ്ദിച്ചത്. പരാതി പിന്‍വലിക്കുന്നതായി എഴുതി വാങ്ങിച്ചു. റാഗിങില്‍ ക്ഷമ ചോദിക്കുന്നുവെന്ന് എഴുതി നല്‍കണമെന്ന് ആവശ്യപ്പെങ്കിലും വഴങ്ങിയില്ല. ഇതേത്തുടര്‍ന്നാണ് മര്‍ദ്ദനം തുടങ്ങിയത്.

ഷൂസിട്ടു ചവിട്ടി

നിരവധി തവണ മുഖത്ത് അടിക്കുകയും മുട്ടുകാല്‍ കൊണ്ട് വയറ്റില്‍ ഇടിക്കുകയും ചെയ്തു. നിലത്ത് വീണപ്പോള്‍ ഷൂസിട്ട കാല്‍ കൊണ്ട് തലയില്‍ ചവിട്ടുകയും ചെയ്തു. രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ എല്ലാ പേപ്പറുകളിലും ഒപ്പിട്ടു നല്‍കുകയായിരുന്നുവെന്ന് ഷഹീര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

 വിട്ടയച്ചത് വൈകീട്ട്

രാവിലെ 10 മണിക്കു മുമ്പ് മുറിയില്‍ അടയ്ക്കപ്പെട്ട താന്‍ വൈകീട്ടോടെയാണ് പുറത്തിറങ്ങിയത്. ടി സിവാങ്ങി പോവുന്നതായി കാണിച്ചുള്ള അപേക്ഷയിലും ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗിങ് ചെയ്തുവെന്നുള്ള പേപ്പറുകളിലും ഇതിനിടെ ഒപ്പുവയ്പ്പിച്ചതായി ഷഹീര്‍ കൂട്ടിച്ചേര്‍ത്തു.

English summary
nehru college group chairman p kishnadas is arrested.
Please Wait while comments are loading...