കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ ചന്ദ്രശേഖരനെ പരാജയപ്പെടുത്തി, പാലോട് രവി ഡെപ്യൂട്ടി സ്പീക്കര്‍

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: പാലോട് രവി എംഎല്‍എയെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു. ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് എംഎല്‍എ പാലോട് രവി, കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരനെ 9 വോട്ടിനാണ് പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ പാലോട് രവിക്ക് 74 വോട്ടും ഇ ചന്ദ്രശേഖരന് 65 വോട്ടുമാണ് ലഭിച്ചത്.

ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്ന എന്‍ ശക്തന്‍ സ്പീക്കര്‍ ആയി ചുമതലയേറ്റു.അപ്പോള്‍ മുതല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.

palode ravi

നിസമസഭാ സ്പീക്കര്‍ ഉള്‍പ്പെടെ ഭരണപക്ഷത്ത് 74 ആംഗങ്ങളും കെബി ഗണേശ്കുമാര്‍ ഉള്‍പ്പെടെ പ്രതിപക്ഷത്ത് 65 പേരുമാണ് ഉണ്ടായിരുന്നത്. കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോയിരിക്കുന്നതിനാല്‍ തോമസ് ഐസക്കിന് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല.

തിഞ്ഞെടുപ്പില്‍ സ്പീക്കര്‍ എന്‍ ശക്തനും വോട്ടവകാശം ഉണ്ടായിരുന്നു. നേരത്തെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിക്കായി കെ മുരളീധരനെ പരിഗണിക്കണമെന്നാണ് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ തനിക്ക് താല്‍പര്യമില്ലെന്ന് മുരളീധരന്‍ അറിയിച്ചതോടെയാണ് പാലോട് രവിക്ക് ഞറുക്ക് വീണത്.

ഡെപ്യൂട്ടി സ്പീക്കര്‍ പദവിക്കായി ആര്‍എസ്പിയും അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇതിന് വഴങ്ങിയിരുന്നില്ല.

English summary
Palode Ravi of the Congress has been elected as the new deputy speaker of the Kerala Assembly. Ravi represents the Nedumangad constituency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X