കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട‌് ഗവ.മെഡിക്കൽ പൂർത്തിയാക്കാൻ മുൻകൈ എടുത്ത് എൽഡിഎഫ്

  • By Desk
Google Oneindia Malayalam News

പാലക്കാട‌്: ഗവ.മെഡിക്കൽ പൂർത്തിയാക്കാൻ മുൻകൈ എടുത്ത് സർക്കാർ. സംസ്ഥാന സർക്കാർ കൈമാറിയ ഐടിഐക്ക‌് കൈമാറിയ 25 ഏക്കർ സ്ഥലം ഏറ്റെടുത്ത‌് അഡ‌്മിനിസ‌്‌ട്രേറ്റർ കെട്ടിടം മാത്രം പൂർത്തിയാക്കി ക്യാമ്പസ്‌ നിർമിക്കാതെയാണ‌് യുഡിഎഫ്‌ സർക്കാർ മെഡിക്കൽ കോളേജ‌് ഉദ‌്ഘാടനം ചെയ‌്തത‌്. സൗകര്യങ്ങൾ ഒരുക്കിയത്‌ എൽഡിഎഫ്‌ സർക്കാരാണ്‌.

പട്ടികജാതി‐ വർഗ ക്ഷേമവകുപ്പിന് കീഴിൽ ആരംഭിച്ച കോളേജിന‌് ഫണ്ട‌് കണ്ടെത്തിയതാകട്ടെ പട്ടികജാതിക്കാരുടെ വികസനത്തിന‌് ഉപയോഗിക്കുന്ന തുകയും. വർഷത്തിൽ 100 പേർക്ക‌് പ്രവേശനം നൽകുന്ന ഇവിടെ പട്ടികജാതി‐ വർഗ വിഭാഗങ്ങൾക്കാണ‌് മുൻഗണന. അമ്പത‌് കോടിയാണ‌് ആദ്യം വകയിരുത്തിയത‌്. എന്നാൽ അടിസ്ഥാന സൗകര്യവികസനത്തിനോ, കുട്ടികൾക്ക‌് പഠന സൗകര്യമൊരുക്കാനോ യുഡിഎഫ‌് സർക്കാർ നടപടിയെടുത്തില്ല.

palakkadmap

ജില്ലാപഞ്ചായത്തിന‌് കീഴിലുള്ള ജില്ലാ ആശുപത്രിയാണ‌് മെഡിക്കൽ വിദ്യാർഥികൾക്ക‌് പഠന സൗകര്യമൊരുക്കിയത‌്. ഉദ്യോഗസ്ഥ നിയമനങ്ങളിൽ സുതാര്യതയില്ലാത്തതിനാൽ തുടക്കം മുതൽതന്നെ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിക്കാൻ തടസം നേരിട്ടു. ഇതിനൊക്കെ പരിഹാരം കണ്ടെത്തിയത‌് പിന്നീട‌് വന്ന എൽഡിഎഫ‌് സർക്കാരാണ‌്. കൂടുതൽ കുട്ടികൾക്ക‌് ഹോസ‌്റ്റൽ പൂർത്തിയാക്കിയത‌് എൽഡിഎഫ‌് സർക്കാരാണ‌്. ഇപ്പോൾ 400 കോടി രൂപയാണ‌് മെഡിക്കൽ കോളേജിനുവേണ്ടി എൽഡിഫ‌് സർക്കാർ അനുവദിച്ചത‌്. ഇതുപയോഗിച്ച‌് ആശുപത്രിയും മറ്റ‌് സൗകര്യങ്ങളും ഉയരുകയാണ‌്.

നിയമനങ്ങളിൽ വൻതോതിൽ കോഴ, മതിയായ യോഗ്യതയില്ലാത്തവരെ നിയമിക്കൽ, അപേക്ഷ ക്ഷണിക്കലിലും പരീക്ഷ നടത്തിയതിലും ക്രമക്കേട‌്, തുടങ്ങിയ പരാതികളുടെ പ്രവാഹമായിരുന്നു. കോടതി ഇടപെടലിനെതുടർന്ന‌് വിജിലൻസ‌് അന്വേഷണം നടത്തുകയും പാലക്കാട‌് വിജിലൻസ‌് ഡിവൈഎസ‌്പി പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ അന്വേഷിക്കുകയും ചെയ‌്തു. യുഡിഎഫ‌് സർക്കാരിന്റെ കാലത്താണ‌് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട‌് നൽകിയത‌്. മുഴുവൻ നിയമനങ്ങളും റദ്ദാക്കി തുടർനിയമനങ്ങൾ പിഎസ‌്സിക്ക‌് വിടണമെന്നും ശുപാർശ ചെയ‌്തു. അധ്യാപക വിഭാഗത്തിൽ 92 പേരേയും അനധ്യാപതസ‌്തികയിൽ 53 പേരെയുമാണ‌് നിയമിച്ചത‌്. ഇവയിൽ ക്രമക്കേട‌് കണ്ടെത്തിയ തസ‌്തികകൾ റദ്ദാക്കി പുനർനിയമനം നടത്തിയത‌് എൽഡിഎഫ‌് സർക്കാരാണ‌്. സർക്കാരിൽനിന്ന‌് അനുമതിവാങ്ങാതെയാണ‌് അന്ന‌് സ‌്പെഷ്യൽ ഓഫീസറായിരുന്ന സുബ്ബയ്യ നിയമനം നടത്തിയതെന്നും കണ്ടെത്തിയിരുന്നു.

മെഡിക്കൽ കോളേജിലേക്ക‌് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന‌് പകരം കോളേജ‌് ഗ്രൗണ്ടിൽ അഞ്ചുകോടി ചെലവിൽ സിന്തറ്റിക‌്ട്രാക്ക‌് നിർമിക്കാനാണ‌് യുഡിഎഫ‌് സർക്കാർ തുക വകയിരുത്തിയത‌്. ഇതിന്റെ നിർമാണത്തിൽ അപാകമുള്ളതിനാൽ കായിക മത്സരങ്ങൾ നടത്താൻ കഴിയില്ലെന്ന‌് സ‌്പോർട‌്സ‌് കൗൺസിൽതന്ന വ്യക്തമാക്കിയിരുന്നു. ഇതിനാൽ പാലക്കാടിന‌് കിട്ടേണ്ട സംസ്ഥാന അത‌്‌ലറ്റിക‌് മത്സരം തിരുവനന്തപുരത്തേക്ക‌് മാറ്റി. സിന്തറ്റിക‌് ട്രാക്കിന്റെ അഭാവം പരിഹരിക്കാൻ എൽഡിഎഫ‌് സർക്കാരാണ‌് കരാറുകാരന‌് കർശന നിർദേശം നൽകിയത‌്.

എൽഡിഎഫ‌് സർക്കാരും വകുപ്പ‌് മന്ത്രി എന്നിനലയിൽ എ കെ ബാലനും പ്രത്യേകം താൽപ്പര്യമെടുത്താണ‌് മെഡിക്കൽ കോളേജിന‌് 327.5 കോടി രൂപ അനുവദിച്ച‌് നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നത‌്. ഒമ്പത‌് നിലയുള്ള ഓപ്പറേഷൻ ബ്ലോക്ക‌്, ഏഴ‌് നിലയുള്ള ഒ പി ബ്ലോക്ക‌്, ഒമ്പത‌് നിലയിലുള്ള ഓപ്പറേഷൻ ബ്ലോക്ക‌് ഇതിന‌ു പറുമേ 44.2 കോടി ചെലവിൽ അക്കാദമിക‌് ബ്ലോക്ക‌് നിർമാണം അന്തിമ ഘട്ടത്തിലാണ‌്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള രണ്ട‌് ഹോസ‌്റ്റലും ഉദ‌്ഘാടനം കഴിഞ്ഞു. 11 നിലകളാണ‌് ഓരോന്നിനുമുള്ളത‌്. മെഡിക്കൽ കൗൺസിൽ ഓഫ‌് ഇന്ത്യയുടെ ചട്ടങ്ങൾ പാലിച്ചാണ‌് കെട്ടിടങ്ങളുടെ നിർമാണവും ജീവനക്കാരെ നിയമിച്ചതും.

തുടക്കത്തിലുള്ള പാളിച്ചകൾ കാരണം ഇപ്പോഴും ഓരോവർഷം കഴിയുന്തോറും ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിക്കുന്നതിൽ തടസ്സങ്ങൾ നേരിടുന്നു. സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെലാണ‌് പ്രതിസന്ധി പരിഹരിക്കാൻ സഹായകമാകുന്നത‌്. അടുത്തവർഷം മെഡിക്കൽകോളേജ‌് പൂർണസജ്ജമാകും. പ്രഖ്യാപനം നടത്തി തറക്കല്ലിട്ടും പേരിന‌് പ്രവേശനം നടത്തിയും വാർത്തകളിൽ ഇടംപിടിക്കാൻ യുഡിഎഫ‌് നടത്തിയ ശ്രമം പാലക്കാടിന്റെ ചിരകാല സ്വപ‌്നം സാക്ഷാൽക്കരിക്കണം എന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല. ആരോപണങ്ങളിൽ വസ‌്തുതയുണ്ടെന്ന‌് തെളിയിക്കുന്നതാണ‌് യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് നടത്തിയ വിജിലൻസ‌് അന്വേഷണ റപ്പോർട്ട‌്. എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്നതോടെയാണ‌് നിർമാണം ദ്രുതഗതിയിലാകുകയും കൃത്യമായ ഇടപെടലിലൂടെ പുരോഗതി വിലയിരുത്തുകയും ചെയ‌്തത‌്. ഇതില്ലായിരുന്നുവെങ്കിൽ മെഡിക്കൽ കോളേജ‌് പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയാതെ നിലംപതിക്കുമായിരുന്നു.

English summary
Party claims LDF behind completion of Palakkad govt college.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X