'ആരോഗ്യമന്ത്രി സ്ഥാനത്ത് വീണാ ജോർജ് പരാജയം', കേരളത്തിന് കഷ്ടകാലമെന്ന് പിസി ജോർജ്
തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ അധിക്ഷേപിച്ച് ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ്. ആരോഗ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ വീണാ ജോര്‍ജ് അയോഗ്യ ആണെന്ന് പിസി ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉളളത് ആരോഗ്യമന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ ആണെന്ന് പിസി ജോര്‍ജ് ആരോപിച്ചു. മന്ത്രിക്ക് പല കാര്യങ്ങളും അറിയില്ല. ആരോഗ്യമന്ത്രി എന്ന നിലയ്ക്ക് അവര്‍ പൂര്‍ണ പരാജയമാണ്. ആരോഗ്യമന്ത്രി സ്ഥാനത്ത് വീണാ ജോര്‍ജ് എത്തിയതില്‍ പിന്നെ കേരളത്തിന് കഷ്ടകാലം ആണെന്നും പിസി ജോര്‍ജ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ പിസി ജോര്‍ജ് പുകഴ്ത്തി. നല്ല ഒന്നാന്തരമൊരു സ്ത്രീ ആയിരുന്നു ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തിരുന്നത്. അവര്‍ക്ക് അറുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ പിണറായി വിജയന്‍ അവരോട് കുശുമ്പ് കയറി ഓടിച്ച് വിട്ടുവെന്ന് പിസി ജോര്‍ജ് പരിഹസിച്ചു. പിണറായി വിജയന്റെ ആടുതല്ലി എന്ന നിലയില്‍ ആരോഗ്യമന്ത്രി സ്ഥാനത്ത് പിടിച്ച് വെച്ചതാണ് വീണ ജോര്‍ജിനെ എന്നും ഇത് വളരെ കഷ്ടകാലമാണ് എന്നും പിസി ജോര്‍ജ് പ്രതികരിച്ചു.

ആരോഗ്യമന്ത്രിയായ വീണാ ജോര്‍ജ് ഒന്നും കാണുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. അവര്‍ക്ക് വേറെ ചില കാഴ്ചയാണ് ഉളളത്. ആ കാഴ്ച കേരളത്തിന് വളരെ അപകടകരവും അപമാനകരവുമാണ് എന്നും പിസി ജോര്‍ജ് പറഞ്ഞു. രോഗികളില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും ഡോക്ടര്‍മാര്‍ക്ക് എതിരെ അക്രമങ്ങള്‍ വര്‍ധിക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് വീണ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞത് വിവാദമായിരുന്നു. അക്കാര്യം ചൂണ്ടിക്കാട്ടിയാണ് പിസി ജോര്‍ജിന്റെ വിമര്‍ശനം. എന്നാല്‍ പഴയ ഉത്തരമാണ് അപ്ലോഡ് ചെയ്തിരുന്നത് എന്നും സംഭവിച്ചത് സാങ്കേതിക പിഴവ് ആണെന്നുമാണ് വീണാ ജോര്‍ജ് നല്‍കുന്ന വിശദീകരണം.
മമ്മൂട്ടിയുടെ വീട്ടിൽ അതിഥിയായി കെ സുരേന്ദ്രൻ, താരത്തിന്റെ വീട്ടിൽ നിന്നുളള ചിത്രങ്ങൾ
Recommended Video

കൊവിഡ് പ്രതിരോധ വാക്‌സിന് എതിരെയും പിസി ജോര്‍ജ് വിവാദ പ്രസ്താവന നടത്തി. കൊവിഡ് വാക്‌സിന്‍ കളിപ്പീര് ആണെന്നും ഹോമിയോ ആണ് ഗുണകരം എന്നാണ് പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും കൊവിഡ് രോഗം ബാധിച്ചത് പിസി ജോര്‍ജ് ചൂണ്ടിക്കാട്ടി. തനിക്ക് കൊവിഡ് വൈറസ് ബാധിക്കാത്തതിന് കാരണം ഹോമിയോ മരുന്ന് കഴിച്ചത് കൊണ്ടാകാമെന്ന് പിസി ജോര്‍ജ് പറഞ്ഞു. കേരളത്തിലേക്ക് വരുന്ന കൊവിഡ് വാക്‌സിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിന് ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും കൂടുതല്‍ പ്രാമുഖ്യം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം എന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും പിസി ജോര്‍ജ് കടന്നാക്രമിച്ചു. മുഖ്യമന്ത്രി സാമ്പത്തിക തിരിമറിക്ക് നേതൃത്വം കൊടുത്തുവെന്ന് പിസി ജോര്‍ജ് ആരോപിച്ചു. മുഖ്യമന്ത്രി രാജി വെയ്ക്കണം. പിണറായിയെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ സിപിഎം തയ്യാറാകണം എന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്നും ഇരുവരേയും ഇഡി അറസ്റ്റ് ചെയ്യണം എന്നും പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications