വ്യാജ ചികിത്സക്കെതിരെ ബഹുജന മുന്നേറ്റം രൂപപ്പെടണം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

  • Posted By: Desk
Subscribe to Oneindia Malayalam

മലപ്പുറം: പുതിയ കണ്ടുപിടുത്തങ്ങളും ചികിത്സാരീതികളും ആധുനിക വൈദ്യശാസ്ത്ര രംഗത്ത് വലിയ വിസ്ഫോടനങ്ങള്‍ സൃഷ്ടിക്കുമ്പോഴും മറുഭാഗത്ത് പുതിയ രോഗങ്ങള്‍ കടന്നുവരുന്നത് നിര്‍ഭാഗ്യകരമാണെന്ന് നിയമ സഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സ്പന്ദനം 2018 കെജിഎംഒഎ യുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശുക്കള്‍ക്ക് ആധാര്‍..അതും 50 കോടി ചെലവില്‍

പരസ്പരബന്ധിതമല്ലാത്ത സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാരീതികള്‍ പലപ്പോഴും വിപരീത ഫലങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു. ഭൗതിക വ്യാപാര രംഗത്ത് 75%വും കൈയ്യടക്കുന്ന രീതിയില്‍ വളര്‍ന്നു വരുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് വൈദ്യരംഗത്തും വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

speaker

സര്‍ക്കാറും വൈദ്യസമൂഹവും വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും വ്യാജ ചികിത്സകര്‍ രംഗം കീഴടക്കുന്നത് ആശംങ്കാ ജനകമാണെന്നും രോഗത്തെ മാത്രം ചികിത്സിക്കുന്നതിനു പകരം സമൂഹത്തെകൂടി ചികിത്സിക്കുന്ന പുതിയ സംസ്‌കാരം രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാന പ്രസിഡന്റ് കെ മധു അദ്ധ്യക്ഷനായി. മഞ്ഞളാം കുഴി അലി, ഡോ റഊഫ്, ഡോ ജ്യോതിലാല്‍, ഡോ ഫിറോസ്ഖാന്‍ സംസാരിച്ചു.

അതേ സമയം തനിക്കെതിരെ അരലക്ഷം രൂപ വിലയുള്ള കണ്ണടവാങ്ങിയതായുള്ള വിവരാവകാശ രേഖ പുറത്തുവതിനുപിന്നാലെ കണ്ണടക്ക് വിലകൂടിയ ലെന്‍സ് വാങ്ങാന്‍ നിര്‍ദ്ദേശിച്ചത് ഡോക്ടറാണെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ചടങ്ങിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് സ്പീക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിലകുറഞ്ഞ കണ്ണട വാങ്ങാന്‍ പറ്റിയ സാഹചര്യമല്ലായിരുന്നു. വിലകൂടിയത് വാങ്ങിയാലേ പ്രശ്‌നം പരിഹരിക്കാനാവൂ എന്ഡോക്ടറുടെ നിര്‍ദ്ദേശം കൊണ്ട് അത് വാങ്ങേണ്ടി വന്നു. എനിക്ക് സെലക്ട് ചെയ്യാന്‍ പറ്റിയത് ഫ്രെയിമാണ് അതിന് വില കുറവാണെും സ്പീക്കര്‍ പറഞ്ഞു. അതേസമയം ശ്രീരാമകൃഷ്ണന്‍ വാങ്ങിയ കണ്ണടയേക്കാല്‍ വിലക്കൂടുതലാണ് ഫ്രെയിമിന്. കണ്ണടക്ക് 45,000 രൂപയും ഫ്രെയിമിന് 49000 രൂപയുമൊണ് വിവരാവകാശ രേഖ.

English summary
people should begin campaign against fake treatment says P Ramakrishnan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്