നടിയെ ആക്രമിച്ചതിനു പിന്നില്‍ സ്രാവല്ല, ഏതു വലിയ മീനായാലും കുടുങ്ങും!! പിണറായിയുടെ ഉറപ്പ്!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടികളിലേക്കു നീങ്ങുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര വലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ വലയില്‍ വീഴുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി ഇത് സൂചിപ്പിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് മുന്നോട്ടുപോവുന്നത്. തെറ്റ് ചെയ്ത ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. നടിയെ ആക്രമിച്ച പ്രതികളെ പോലീസ് വൈകാതെ പിടികൂടിയിരുന്നതായും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.

1

നടിയെ ആക്രമിച്ച പ്രതികളെ പിടികൂടിയ ശേഷവും പോലീസ് ഈ കേസിന്റെ പിറകില്‍ തന്നെയായിരുന്നു. കേസുകള്‍ അന്വേഷിക്കുന്നതിന് പോലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അവര്‍ക്കു ധൈര്യമായി മുന്നോട്ടുപോവാം. എത്ര വലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പോലീസിന്റെ വലയില്‍ വീഴും. ഇക്കാര്യം വനിതാ സംഘടനകളുടെ യോഗത്തില്‍ വിശദമായി സംസാരിച്ചതായും പിണറായി വിശദമാക്കി.

3

കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്രാവുകള്‍ രണ്ടു ദിവസത്തിനുള്ളില്‍ പിടിയിലാവുമെന്ന് സുനില്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പായിരുന്നു സുനില്‍ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. താന്‍ ഇപ്പോള്‍ ചൂണ്ടയിലാണെന്നും സ്രാവുകള്‍ രണ്ടു ദിവസത്തിനതം പിടിയിലാവുമെന്നുമാണ് സുനില്‍ പ്രതികരിച്ചത്.

2

റിമാന്‍ഡ് കഴിഞ്ഞതിനെ തുടര്‍ന്ന് സുനിലിനെ ബുധനാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. താനിപ്പോള്‍ സ്രാവുകള്‍ക്കൊപ്പമാണ് നീന്തുന്നതെന്നാണ് ഇവിടെ വച്ച് സുനില്‍ പ്രതികരിച്ചത്.

English summary
Actress attacked case: Culprits will be arrested says pinarayi
Please Wait while comments are loading...