കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ചാണ്ടിയുടെ രാജി: ഒടുവില്‍ പിണറായി പ്രതികരിച്ചു, മുഖ്യമന്ത്രിക്കു പറയാനുള്ളത്...

തക്ക സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: കയ്യേറ്റകേസില്‍ ഹൈക്കോടതിയും കൈവിട്ടതോടെ മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടായേക്കുമെന്ന് സൂചന. നേരത്തേ ഇക്കാര്യത്തില്‍ പലപ്പോഴും മൗനം പാലിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഒടുവില്‍ പ്രതികരിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

1

മാത്രമല്ല വിഷയത്തില്‍ തോമസ് ചാണ്ടിയുടെ പാര്‍ട്ടിയായ എന്‍സിപിയും കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ തീരുമാനം അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയ കാര്യം അറിഞ്ഞു. ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ മനസ്സിലാക്കിയിട്ടില്ല. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ ഉചിതമായ തീരുമാനം തക്ക സമയത്തു തന്നെയുണ്ടാവുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ഈ വിഷയം എല്‍ഡിഎഫ് നേരത്തേ തന്നെ ആലോചിച്ചതാണ്. തോമസ് ചാണ്ടിയും എല്‍ഡിഎഫ് യോഗത്തിലുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

2

കയ്യേറ്റം നടന്നിട്ടുണ്ടെന്ന കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജി പരിഗണിക്കവെ രൂക്ഷവിമര്‍ശനമാണ് മന്ത്രിക്കു നേരെ കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. മന്ത്രിക്കു കൂട്ടുത്തരവാദിത്തമില്ലെന്നും മുഖ്യമന്ത്രിയെ മന്ത്രിക്കു വിശ്വാസമില്ലേയെന്നും കോടതി ചോദിച്ചിരുന്നു. തുടര്‍ന്ന് തോമസ് ചാണ്ടിയുടെ ഹര്‍ജി കോടതി തള്ളുകയും ചെയ്തു.

English summary
Pinarayi response in Thomas chandy issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X