കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപചയങ്ങള്‍ സംഭവിച്ചാല്‍ മാധ്യമങ്ങള്‍ ചെളികുണ്ടിലേക്ക് പതിക്കും: പിണറായി വിജയന്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സംഭവിച്ചുകൊണ്ടിരുക്കുന്ന അപചയങ്ങളുടെ ഭാഗമായി മാധ്യമങ്ങളും മാറിയാല്‍ കൂടുതല്‍ ചെളിക്കുണ്ടിലേക്ക് പതിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍ക്കുന്നവരെ ഇല്ലാതാക്കുക എന്നരീതിയിലേക്ക് പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തനം മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ വിമര്‍ശിച്ചു.വിവിധ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച മാധ്യമപ്രവര്‍ത്തകരുടെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കേ ആയിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ദൃശ്യമാധ്യമങ്ങളേയാണ് മുഖ്യമന്ത്രി പ്രധാനമായും വിമര്‍ശന വിധേയമാക്കിയത്. ദൃശ്യമാധ്യമങ്ങളുടെ ആധിക്യത്തോടെ ആരാണ് മുന്നില്‍ എന്ന തരത്തില്‍ വാര്‍ത്താരീതി മാറിയെന്ന് അദ്ദേഹം പറഞ്ഞു.പണ്ടൊക്കെ പ്ത്രപ്രവര്‍ത്തകരുടെ ഒരു ദിവസത്തെ മുഴുവന്‍ ശ്രമഫലമായി രൂപപ്പെട്ട് വരുന്ന വാര്‍ത്തയാണ് പിറ്റേ ദിവസം പത്രങ്ങളിലൂടെ ജനങ്ങള്‍ അറിഞ്ഞത്.

pinarayi-vijayan-kerala-cm

എന്നാല്‍ ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവോടെ വാര്‍ത്തകള്‍ ഉണ്ടാക്കുന്നത് മത്സരത്തിന്റെ ഭാഗമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മത്സരം വര്‍ധിച്ചതോടെ വാര്‍ത്തയിലെ സത്യാവസ്ഥതള്‍ തിരിച്ചറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരം ഇല്ലാതായി. യതാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനം എങ്ങനെ ആയിരിക്കണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പുതിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് പറഞ്ഞുകൊടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

നേരത്തെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം നടത്തിയ പത്രസമ്മേളനത്തിലും മാധ്യമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പ് ദിവസം നടന്ന കെവിന്റെ മരണത്തില്‍ മാധ്യമങ്ങളുടെ വിമര്‍ശന ശരങ്ങള്‍ പ്രധാനമായും പിണറായിക്ക് നേരയായിരുന്നു.പൊലീസുകാര്‍ പിണറായി വിജയന് സുരക്ഷനല്‍കാന്‍ പോയത് കൊണ്ടാണ് കെവിനെ അപായപ്പെടുത്താന്‍ അക്രമികള്‍ക്ക് സമയം ലഭിച്ചത് എന്നായിരുന്നു മാധ്യമങ്ങളുടെ ആരോപണം.

ഉപതിരഞ്ഞെടുപ്പ് ദിവസം പ്രതിപക്ഷം ഈ വാര്‍ത്തകള്‍ രാഷ്ട്രീയമായി ഉപയോഗിച്ചു. ഒരു ചാനലിലെ അവതാരക മുഖ്യമന്ത്രി രാജിവെക്കണമെന്ന് ചാനലിലൂടെ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മികച്ച വിജയം നേടിയതോടെ ചാനല്‍ ചര്‍ച്ചകളിലെ കോട്ടിട്ട ജഡ്ജിമാരല്ല ജനങ്ങളാണ് ആതന്തിക വിധികര്‍ത്താക്കള്‍ എന്നായിരുന്നു പിണറായി വിജയന്റെ മറുപടി

English summary
pinarayi vijayan attacsk journalists and media again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X