'കിടക്കപ്പായിലെ പ്രശ്നത്തിന് ഞാൻ വിചാരിച്ചാൽ പരിഹാരമാകില്ല'.. എംഎൽഎയ്ക്ക് പിണറായി വിജയന്റെ ട്രോൾ!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും ഏറനാട് മണ്ഡലം എം.എൽ.എയുമായ പി കെ ബഷീറിന് നിയമസഭയിൽ ട്രോൾ. ട്രോളിയതോ സാക്ഷാൽ മുഖ്യമന്ത്രിയും. കർക്കശക്കാരനെന്ന് രാഷ്ട്രീയ എതിരാളികൾ പറയുന്ന പിണറായി വിജയനാണ് സോഷ്യൽ മീഡിയ ട്രോളന്മാരെ അമ്പരപ്പിക്കുന്ന വഴക്കത്തോടെ എം എല്‍ എയെ ട്രോളിയത്.

ദുബായ് പോലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ്, മലപ്പുറം കത്തി.. എന്നിട്ടും ബിനോയ് കോടിയേരി പെട്ടു.. കോടിയേരി കുടുംബത്തെ വലിച്ച് കീറി ട്രോളുകൾ!!

ലൈഫ്‌ മിഷന്‍ പാര്‍പ്പിട പദ്ധതി നടത്തിപ്പിലെ അപാകതകൾ ചൂണ്ടിക്കാട്ടിയായിരുന്നു പി കെ ബഷീർ എം എൽ എയുടെ പ്രസംഗം. ഭാര്യ പഞ്ചായത്ത് പ്രസിഡണ്ടാണ്. കിടക്കപ്പായില്‍ പോലും പ്രശ്നമാണ് എന്ന് എം എൽ എ പറഞ്ഞു. ഇതിന് മുഖ്യമന്ത്രി നൽകിയ മറുപടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഇപ്പോൾ. വിശദമായി കാണൂ....

വൈഫ് വേറെ ലൈഫ് വേറെ

വൈഫ് വേറെ ലൈഫ് വേറെ

ലൈഫ്‌ മിഷന്‍ പാര്‍പ്പിട പദ്ധതിയെക്കുറിച്ച് സംസാരിക്കുമ്പോൾ വൈഫിനെ ഇടക്ക് കയറ്റിയതാണ് ലീഗ് എം എൽ എയായ പി കെ ബഷീറിന് പണിയായത്. ഭാര്യ പഞ്ചായത്ത് പ്രസിഡണ്ടാണ്. ലൈഫ് പദ്ധതിയിലെ അപാകതകൾ കാരണം കിടക്കപ്പായിൽ വരെ സ്വസ്ഥതയില്ല എന്ന തരത്തിലായിരുന്നു എം എൽ എ തനത് ശൈലിയിൽ പറഞ്ഞത്.

പി കെ ബഷീർ എം എൽ എയുടെ വാക്കുകൾ

പി കെ ബഷീർ എം എൽ എയുടെ വാക്കുകൾ

ആ സോഫ്റ്റ് വെയറുണ്ടല്ലോ, അതെങ്ങനെ വെച്ചാലും ഇതങ്ങോട്ട് കേറൂല. ആ ലിസ്റ്റിലേക്ക് കേറൂല. ഞാൻ പറഞ്ഞ് തരാം സാർ. എനിക്കിത് നന്നായി അറിയാം. നമ്മുടെ കെട്ട്യോള് അവിടെ പഞ്ചായത്ത് പ്രസിഡണ്ടാ. കിടക്കപ്പായിലൊരു സുഖല്ലാത്ത കൊണ്ടാ ഞാനിത് ഇപ്പോ ഇവിടെ അവതരിപ്പിച്ചത്. - ഇതായിരുന്നു തന്റെ സ്വതസിദ്ധമായ മലപ്പുറം ശൈലിയിൽ എം എൽ എ പറഞ്ഞത്.

പിണറായിയുടെ മറുപടി

പിണറായിയുടെ മറുപടി

കിടക്കപ്പായിലെന്തോ പ്രശ്നമുണ്ട്. സാർ അതിന് ഞാൻ വിചാരിച്ചാൽ പരിഹാരമാകുന്നതല്ല - ഇതാണ് പി കെ ബഷീർ എം എൽ എയുടെ പരാതിക്ക് പിണറായി വിജയൻ പറഞ്ഞ മറുപടി. ഇത് കേട്ടതും നിയമസഭയിൽ പൊട്ടിച്ചിരിയാണ്. ലൈഫ് പദ്ധതിയിൽ പ്രശ്നമില്ലെന്നും മുഖ്യൻ പറഞ്ഞു.

വീഡിയോ വൈറലായി

വീഡിയോ വൈറലായി

മുഖ്യമന്ത്രിയുടെ വീഡിയോ മറുപടി ഉരുളക്കുപ്പേരി എന്ന് പറ‍ഞ്ഞ് സോഷ്യല്‍ മീഡിയയിൽ വൈറലാകുകയാണ് ഇപ്പോൾ. ലൈഫ്‌ മിഷന്‍ പദ്ധതി നടത്തിപ്പിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയ അവതരണത്തിന്‌ അനുമതി തേടി നോട്ടീസ്‌ നല്‍കിയ എം എല്‍ എയെ പിണറായി വിജയൻ ട്രോൾ ചെയ്തത് ശരിയായില്ലെന്നും മറിച്ചുമുള്ള അഭിപ്രായങ്ങളുണ്ട്.

പറഞ്ഞത് ചില്ലറക്കാര്യമല്ല

പറഞ്ഞത് ചില്ലറക്കാര്യമല്ല

പി.കെ ബഷീർ നിയമസഭയിൽ ഉന്നയിച്ചത് വളരെ വാലിഡായ ഒരു ഇഷ്യുവാണ്. പഞ്ചായത്തുകളിലൊക്കെ ഉണ്ടാക്കിക്കൊടുത്തിരിക്കുന്ന സോഫ്റ്റ്‌വെയർ ഒക്കെ അതിഭീകരമാണ്. സർക്കാർ ഓഫീസുകളിലെ സോഫ്റ്റുവെയറുകളുടെ കാര്യക്ഷമതയെപ്പറ്റി ആരെങ്കിലും ഒരു പഠനം നടത്തേണ്ടതുണ്ട്. - കിരൺ തോമസ് ഫേസ്ബുക്കിൽ എഴുതുന്നു. സോഫ്റ്റുവെയറുകളുടെ കാര്യക്ഷമതയെപ്പറ്റി ഇതാദ്യമായിട്ടല്ല പരാതി ഉയരുന്നത്.

എന്തുകൊണ്ടാണിത്

എന്തുകൊണ്ടാണിത്

ഒട്ടും യൂസർ ഫ്രണ്ട്ലി അല്ലാത്ത സോഫ്റ്റ് വെയറുകൾ ഉണ്ടാക്കുന്നതിൽ ഗവേഷണം നടത്തുന്നവരാണ് ഇതുണ്ടാക്കുന്നത് എന്ന് തോന്നിപ്പോകാറുണ്ട്. പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഇതിനുള്ളത്. 1. ജോലിയുടെ പ്രായോഗിക പരിജ്ഞാനത്തെ ഒട്ടും വിലമതിക്കാതെ തത്ത്വം മാത്രം കണക്കിലെടുക്കുന്നു. 2. യൂസർ എൻഡിൽ ഒരു വിലയിരുത്തലും നടത്താനോ അതിനനുസൃതമായി പരിഷ്കരിക്കാനോ തയ്യാറാകില്ല. 3. അതാത് വകുപ്പിനെ പോലും സമഗ്രമായി കണ്ടുള്ള ഒരു ധാരണയും ഇതുണ്ടാക്കുന്ന വർക്കോ ഉപദേശകർക്കോ ഇല്ല. - ബിലാൽ ബാബുവിന്റെ അഭിപ്രായം ഇങ്ങനെയാണ്.

English summary
When Chief Minister Pinarayi Vijayan troll PK Basheer MLA.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്