ദിലീപിനെ പൂട്ടാനുള്ള താക്കോല്‍ കാവ്യയുടെ കയ്യില്‍..! പോലീസ് വല മുറുകുന്നു..! രക്ഷപ്പെടില്ല..?

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റത്തിനാണ് ദിലീപ് അഴിയെണ്ണുന്നത്. ദിലീപിനെ കേസുമായി ബന്ധിപ്പിക്കാനുതകുന്ന നിരവധി തെളിവുകള്‍ പോലീസിന് മുന്നിലുണ്ടെന്നാണ് അവകാശവാദം. ദിലീപിന്റെ തന്നെ ചില മൊഴികളും നടന് തന്നെ തിരിച്ചടിയായിട്ടുണ്ട്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലാത്ത ദിലീപിനെ ഗൂഢാലോചനക്കുറ്റത്തില്‍ പഴുതില്ലാതെ പൂട്ടാന്‍ പോലീസിന് സഹായിക്കാന്‍ സാധിക്കുന്ന പ്രധാന വ്യക്തി കാവ്യാ മാധവനാണ്. അപ്പുണ്ണിയെ പിടികൂടാനോ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനോ പോലീസിന് സാധിച്ചിട്ടില്ല. കാവ്യയാണ് ഇനി പ്രതീക്ഷ.

കോടികളുടെ കണക്കില്ലാത്ത സ്വത്ത്..! ദിലീപിന് രക്ഷയാവുന്നത് പോലീസ് തന്നെ..! അന്വേഷണം തട്ടിൻപുറത്ത്..!

മാഡമെന്ന് വാർത്തകൾ

മാഡമെന്ന് വാർത്തകൾ

കേസന്വേഷണത്തിന്റെ പലഘട്ടങ്ങളിലായി പറഞ്ഞ് കേട്ടിട്ടുള്ള അജ്ഞാത സാന്നിധ്യമായ മാഡം കാവ്യാ മാധവനോ അമ്മ ശ്യാമളയോ ആണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ലക്ഷ്യയില്‍ മെമ്മറി കാര്‍ഡ് ഏല്‍പ്പിച്ചുവെന്ന സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാവ്യയേയും ശ്യാമളയേയും പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു.

പ്രതി ചേർക്കാനല്ല

പ്രതി ചേർക്കാനല്ല

കാവ്യയെ കേസില്‍ പ്രതി ചേര്‍ക്കുക എന്നതല്ല ഈ ചോദ്യം ചെയ്യലിന്റെ ഉദ്ദേശം എന്നാണ് അറിയുന്നത്. മറിച്ച് ഗൂഢാലോചനക്കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കാനുള്ള ശക്തമായ തെളിവുകള്‍ നല്‍കാന്‍ കാവ്യയ്ക്ക് സാധിക്കും എന്നാണ് പോലീസ് കരുതുന്നത്.

വ്യക്തി വൈരാഗ്യം

വ്യക്തി വൈരാഗ്യം

നടിയെ ആക്രമിക്കാന്‍ ദിലീപിനുള്ള പ്രേരണ വ്യക്തി വൈരാഗ്യമാണ് എന്നാണ് പോലീസ് വാദം. അതായത് കാവ്യയുമായി ദിലീപിനുണ്ടായിരുന്ന അടുപ്പം നടി മഞ്ജു വാര്യരെ അറിയിക്കുകയും ഇത് വിവാഹമോചനത്തിലേക്ക് വരെ എത്തിയതിലും ഉള്ള ശത്രുത.

മഞ്ജു വാര്യരുടെ മൊഴി

മഞ്ജു വാര്യരുടെ മൊഴി

ഈ വാദം തെളിയിക്കാന്‍ മഞ്ജു വാര്യരുടെ മൊഴി ഉണ്ട്. മാത്രമല്ല ഈ വിഷയത്തില്‍ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ വാക്കേറ്റമുണ്ടായതിനും സാക്ഷികളുണ്ട്. എന്നാല്‍ കോടതിയില്‍ ദിലീപിനെ പൂട്ടാന്‍ ഇതൊന്നും മതിയായെന്ന് വരില്ല.

എതിർ ചേരി

എതിർ ചേരി

കാരണം മഞ്ജു വാര്യര്‍ ദിലീപിന്റെ എതിര്‍സ്ഥാനത്തുള്ള വ്യക്തി ആണെന്നിരിക്കേ ആ മൊഴിക്ക് ബലം കുറയും. താനുമായുള്ള ബന്ധത്തിന്റെ പുറത്താണ് ദിലീപ്-മഞ്ജു വിവാഹബന്ധം തകര്‍ന്നത് എന്നതടക്കമുള്ള വിവരങ്ങള്‍ കാവ്യയില്‍ നിന്നും പോലീസിന് കിട്ടിയാല്‍ അത് ദിലീപിനുള്ള വല മുറുക്കും.

മറുപടി പറയാതെ കാവ്യ

മറുപടി പറയാതെ കാവ്യ

കാവ്യയുടെ ചോദ്യം ചെയ്യലില്‍ ദിലീപ് -മഞ്ജു വാര്യര്‍ വിവാഹ ബന്ധം തകരാനുള്ള കാരണത്തെ കുറിച്ചും മറ്റും പോലീസ് ചോദിച്ചിരുന്നു. എന്നാല്‍ ഇവയ്‌ക്കൊന്നും മറുപടി പറയാന്‍ കാവ്യ തയ്യാറായിരുന്നില്ല.

പെരുമാറ്റം എങ്ങനെ

പെരുമാറ്റം എങ്ങനെ

നടിക്ക് നേരെയുള്ള ദിലീപിന്റെ സമീപനം എങ്ങനെ ആയിരുന്നു എന്ന വിവരമാണ് പ്രധാനമായും കാവ്യയില്‍ നിന്നും പോലീസിന് അറിയേണ്ടിയിരുന്നത്. നടിക്ക് നേരെ ആക്രമണം നടന്ന ശേഷവും അതിന് മുന്‍പും ഉള്ള ദിലീപിന്റെ പെരുമാറ്റം എത്തരത്തിലുള്ളതാണ് എന്ന് പോലീസ് കാവ്യയോട് ചോദിച്ചിരുന്നു.

ഗൂഢാലോചനയിലെ ബന്ധം

ഗൂഢാലോചനയിലെ ബന്ധം

കാവ്യയ്ക്ക് ഗൂഢാലോചനയുമായി ബന്ധമില്ല എന്ന് തന്നെയാണ് പോലീസ് കരുതുന്നത്. പക്ഷേ കാവ്യ പലതും ഒളിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന് പോലീസ് സംശയിക്കുന്നു. മാത്രമല്ല കാവ്യ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യവും പലതും കള്ളവും ആണെന്ന് പോലീസ് കരുതുന്നുണ്ട്.

സ്വത്ത് തർക്കം

സ്വത്ത് തർക്കം

കാവ്യയുമായുള്ള ബന്ധത്തിന്റെ പുറത്തുള്ള വ്യക്തി വൈരാഗ്യമല്ല ആക്രമണത്തിന് കാരണമെങ്കില്‍ പിന്നെ ഉള്ളത് സാമ്പത്തിക കാര്യങ്ങളിലെ തര്‍ക്കമാണ്. ഈ വിവരങ്ങള്‍ കാവ്യയില്‍ നിന്നും അറിയാനും പോലീസ് ശ്രമം നടത്തിയേക്കും.

Dileep May Not Move To SC Immediately
കെണിയായി മൊഴി

കെണിയായി മൊഴി

ദിലീപ് ആദ്യം പറഞ്ഞത് പോലെ തന്നെ പള്‍സര്‍ സുനിയെ അറിയില്ല എന്നാണ് കാവ്യയുടേയും മൊഴി. എന്നാല്‍ കാവ്യയും ദിലീപും അഭിനയിച്ച പിന്നെയും എന്ന സിനിമയുടെ സെറ്റില്‍ പള്‍സര്‍ സുനി ഡ്രൈവര്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

English summary
Police thinking of trapping Dileep by using Kavya Madhavan, reports
Please Wait while comments are loading...