കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിനിനിയും നാളുകള്‍ പക്ഷേ 'പോളിങ് ബൂത്ത്' റെഡി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: തിരഞ്ഞെടുപ്പിന് ഇനിയും ആഴ്ചകള്‍ ബാക്കിയുണ്ട് .പക്ഷേ 'പോളിങ് ബൂത്ത്' എപ്പോഴേ റെഡിയാണ്.നഗരത്തിലെ ടെക്കി കൂട്ടായ്മയില്‍ നിര്‍മ്മിച്ച അപ്ലിക്കേഷനാണ് 'പോളിങ് ബൂത്ത്'.വോട്ടിങ് സംബന്ധിച്ച ചരിത്രങ്ങളും വര്‍ത്തമാനങ്ങളുമാണ് ആപിനെ ശ്രദ്ധേയമാക്കുന്നത്. കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോധി ഇന്‍ഫോ സൊല്യൂഷന്‍സിലെ ഒരു കൂട്ടം ടെക്കികളാണ് പുതിയ ആപിന് രൂപം നല്‍കിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെപ്പറ്റിയുള്ള വിവരങ്ങള്‍ ആപ്പിലുണ്ട്. ഒപ്പം 1957 മുതലുള്ള തെരഞ്ഞെടുപ്പുകളുടെ ചരിത്രവും. ഇതിനകം തന്നെ ആപ്പിന് വലിയ സ്വീകാര്യത ലഭിച്ചുവെന്നും പ്രവാസികളില്‍ നിന്നാണ് കൂടുതല്‍ പ്രതികരണമെന്നും ടെക്കികള്‍ പറയുന്നു. ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ശേഷം തങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്ക് ആവശ്യമെങ്കില്‍ ഒരു വോട്ടു നല്‍കിയും പരീക്ഷിക്കാം.മോക്ക് വോട്ട് ചെയ്യാന്‍ ഇ മെയില്‍ ഐഡി രജിസ്റ്റര്‍ ചെയ്യണം.

kerala-assembly-elections

തെരഞ്ഞെടുപ്പുകളുടെ ചരിത്രം ലഭിക്കുമെതിനാല്‍ ആപ് പിന്നീടും പ്രയോജനപ്പെടുത്താമെന്നാണ് ഇതിന്റെ പ്രത്യേകത. വോട്ടും ചരിത്രവും മാത്രവുമല്ല, 'പോളിങ് ബൂത്തി'ല്‍ റിസല്‍ട്ടുമറിയാം. സ്ഥാനാര്‍ത്ഥികള്‍, അഭിപ്രായ വോട്ടെടുപ്പ്, തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, വോട്ടമാര്‍ക്ക് തങ്ങളുടെ ബൂത്ത് കണ്ടെത്താനുള്ള മെനു തുടങ്ങിയും ആപിലുണ്ട്.

ജോലി സാഹചര്യങ്ങളാല്‍ വോട്ടിങ് പ്രക്രിയയില്‍നിന്ന് മാറി നില്‍ക്കേണ്ടിവരുന്ന പ്രവാസികള്‍ ഉള്‍പ്പടെയുള്ള സമൂഹത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ആപ് . വികസനം, രാഷ്ട്രീയം തുടങ്ങിയ അവരുടെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കാന്‍ സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും ആപ് വഴി സാധിക്കും. സഹപാഠികളായ എം.കെ ഹസീം, എം.ടി ഷംനാസ് എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച ബോധി ഇന്‍ഫോ സൊല്യൂഷന്‍സില്‍ മുപ്പതോളം പേര്‍ ജോലി ചെയ്യുന്നുണ്ട്.

സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം കോഴിക്കോട് ജില്ലാ കലക്ടര്‍ നേതൃത്വം നല്‍കുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകാറുണ്ട്. ബീച്ച് ക്ലീനിംഗ്, ആത്മ ഗോ ഗ്രീന്‍ കാമ്പയിന്‍, സ്‌കൂള്‍ കുട്ടികളുടെ ചിത്ര പ്രദര്‍ശനം, രക്തദാനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളിലൂടെ സജീവമായ ടെക്കി കൂട്ടായ്മയുമാണിത്. പോളിംഗ് സ്‌റ്റേഷനില്‍ പോയി വോട്ട് ചെയ്യുതിന് പകരം ഭാവിയില്‍ സ്വന്തം തൊഴിലിടങ്ങളില്‍നിന്നു തന്നെ ഓണ്‍ലൈനായി സമ്മതിദാനവകാശം വിനിയോഗിക്കാനുള്ള വിധത്തിലേക്ക് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തുക എന്നതാണത്രെ കൂട്ടായ്മയുടെ ലക്ഷ്യം.

English summary
calicut based techies creates an application called 'polingbooth' for upcoming assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X