കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് നുമ്മ പറഞ്ഞ ജയില്‍... പൂജപ്പുര സെന്‍ട്രല്‍ ജയില്‍

Google Oneindia Malayalam News

തിരുവന്തപുരം: ജയില്‍ എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടേയും മനസ്സില്‍ ഓടിയെത്തുക കുറേ കൊടും കുറ്റവാളികളുടെ രൂപങ്ങളായിരിക്കും. എന്നാല്‍ ഇപ്പോള്‍ ജയിലിന്റെ സ്വഭാവമൊക്കെ മാറി വരികയാണ്. ജയില്‍ പുള്ളികള്‍ സാധാരണക്കാരന്റെ അന്നദാതാക്കള്‍ പോലും ആകുന്നു.

തിരുവനന്തപുരത്തെത്തുന്നവര്‍ക്ക് ചുരുങ്ങിയ ചെലവില്‍ ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കിയാണ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ആദ്യം രംഗത്തെത്തുന്നത്. ജയില്‍ ചപ്പാത്തിയും ചിക്കന്‍ കറിയും ഒക്കെ സൂപ്പര്‍ ഹിറ്റ് ആയി.

prison

ഇപ്പോള്‍ ഉണ്ണാന്‍ മാത്രമല്ല, ഉടുക്കാനും ചുരുങ്ങിയ ചെലവില്‍ ജയിലില്‍ നിന്ന് സഹായമെത്തുന്നു എന്നാണ് വാര്‍ത്ത. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള പുതിയ ഉത്പന്നമാണ് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍.

ഡിസൈനിങ്ങും തുന്നലും ഒക്കെ തടവുപുളളികള്‍ തന്നെ. സംരക്ഷ എന്ന പേരിലാണ് ഇത് വിപണിയിലെത്തുക. വരുന്ന ഓണക്കാലത്ത് ഓണക്കോടി വാങ്ങാന്‍ ഇനി അധികം പണം ചെലവഴിക്കേണ്ടിവരില്ലെന്ന് സാരം.

260 രൂപ ആയിരിക്കുമത്രെ ഒരു ഷര്‍ട്ടിന്റെ വില. ചുരുങ്ങിയ ചെലവില്‍ മെച്ചപ്പെട്ട ഉത്പന്നം എന്നതാണ് ലക്ഷ്യം. ആധുനിക രീതിയിലുള്ള തയ്യല്‍ യത്രങ്ങള്‍ ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഉണ്ട്.

English summary
Poojappura Central Jail to launch new product in this Onam season. They are going to introduce Ready Made shirts in the brand name of Samraksha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X