കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉരുപ്പടികള്‍ നിറഞ്ഞ് തപാല്‍പെട്ടികള്‍...തപാല്‍ സമരം രൂക്ഷം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജീവനക്കാരുടെ ദേശീയസമരം രണ്ട് ദിവസം പിന്നിട്ടതോടെ സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകളില്‍ തപാല്‍ ഉരുപ്പടികള്‍ കുന്നുകൂടുന്നു. ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനമാകാതെ സമരത്തില്‍നിന്ന് പിന്‍വാങ്ങില്ലെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കുമ്പോഴും പോസ്റ്റല്‍ വകുപ്പാകട്ടെ ബദല്‍ സംവിധാനത്തെക്കുറിച്ച് നിശ്ചയമില്ലാത്ത അവസ്ഥയില്‍. സമരത്തിന് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പോസ്റ്റല്‍ അധികൃതര്‍. ഇടതുപക്ഷ അനുഭാവ സംഘടനയായ എന്‍.എഫ്.പി.ഇയും കോണ്‍ഗ്രസ് അനുഭാവ സംഘടനയായ എഫ്.എന്‍.പി.ഒയും തുടക്കം കുറിച്ച സ്മരത്തില്‍ ബി.എം.എസിന്റെ ബി.പി.ഇ.എഫും പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ കേരളത്തില്‍ സമരം സമ്പൂര്‍ണമായിരിക്കുകയാണ്.

കേരളത്തില്‍ 26 ഡിവിഷനുകളിലായി 5500ഓളം പോസ്റ്റ് ഓഫീസുകളാണുള്ളത്. ഇവിടെയെല്ലാംകൂടി കാല്‍ലക്ഷത്തോളം ജീവനക്കാരാണ് തപാല്‍ വകുപ്പില്‍ പണിയെടുക്കുന്നത്. 51 ഹെഡ് പോസ്റ്റ് ഓഫീസുകളും 1350 സബ് പോസ്റ്റ് ഓഫീസുകളും ശേഷിക്കുന്നവ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളുമായാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലൊഴിച്ച് മറ്റ് സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇ.ഡി. ജീവനക്കാര്‍ മാത്രമാണ് സമരത്തിലുള്ളത്. കേരളത്തില്‍ ഭരണതലത്തിലുള്ള ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ കേരളത്തില്‍ സമരം സമ്പൂര്‍ണമാണ്. ഫലത്തില്‍ കേരളത്തില്‍ തപാല്‍ ഉരുപ്പടികളുടെ നീക്കം പൂര്‍ണമായി നിലിച്ചിരിക്കുകയാണ്.

postman

ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് പഠനം നടത്താന്‍ നിയോഗിച്ച അന്വേഷണ സമിതി കമലേഷ് ചന്ദ്ര കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് കൊടുത്ത് ഒന്നര വര്‍ഷം പിന്നിട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ ശമ്പള പരിഷ്‌കരണത്തിന് തയാറാകാത്ത സാഹചര്യത്തിലാണ് ജീവനക്കാര്‍ സമരത്തിനിറങ്ങിയത്. ഇ.ഡി. (നിലവില്‍ ജി.ഡി.എസ്) ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് പഠിക്കുന്നതിന് സമതിയെ നിയോഗിച്ചത് 2015ലായിരുന്നു. പിറ്റേവര്‍ഷം നവംബറിലാണ് സമിതി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്.

ജീവനക്കാര്‍ സമരം ആരംഭിച്ചതോടെ തപാല്‍ സംഭരണവും വിതരണവും മുതല്‍ സേവിങ്‌സ് ബാങ്ക് പ്രവര്‍ത്തനം വരെ നിലച്ചിരിക്കുകയാണ്. കൂടാതെ കേരളത്തില്‍ ആര്‍.എം.എസുകളും പ്രവര്‍ത്തിക്കുന്നില്ല. ഡ്രൈവര്‍മാരും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ തപാല്‍ ബാഗുകളുമായി പോകുന്ന വാഹനങ്ങളും ഷെഡ്ഡില്‍ കിടക്കുകയാണ്. ദേശീയ സമ്പാദ്യ പദ്ധതിയുടെ സേവിങ്‌സ് ബാങ്കുകളും പോസ്റ്റ് ഓഫീസുകളിലെ കൗണ്ടറുകളും പ്രവര്‍ത്തിക്കാത്തത് ജനങ്ങളെ നേരിട്ട് ബാധിച്ചിരിക്കുകയാണ്.

സര്‍ക്കാരിന്റെ കത്തിടപാടുകള്‍ ഏറെയും തപാല്‍ വകുപ്പ് വഴിയാണ് വിതരണം ചെയ്യുന്നത്. കോടതി കേസുകള്‍ സംബന്ധിച്ച് രേഖകള്‍, ബാങ്കുകളുടെ ഇടപാടുകള്‍ തുടങ്ങിയവയും തപാല്‍ വകുപ്പ് വഴിയാണ് നടത്തുന്നത്. സമരം തുടര്‍ന്നാല്‍ പകരം സംവിധാനം നടപ്പാക്കാവനാത്ത വിഷമ വൃത്തത്തിലേക്ക് പോസ്റ്റല്‍ വകുപ്പിനെ കൊണ്ടുചെന്നെത്തിക്കും. സമരം തീരുമെന്ന പ്രതീക്ഷ മാത്രമാണ് തങ്ങള്‍ക്ക് മുന്നിലുള്ളതെന്ന് ചീഫ് പോസ്റ്റല്‍ ഓഫീസര്‍ പറയുന്നു.

English summary
Postal strike more intensive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X