കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആർടിസി ഒരു വർഷത്തിനുള്ളിൽ ‌കരകയറും!! രണ്ട് വർഷത്തിനുള്ളിൽ ലാഭകരമാകും!! പ്രവചനം?

കെഎസ്ആർടിസിക്ക് പുതിയ 850 ബസുകൾ വാങ്ങാൻ ധനവകുപ്പ് അനുമതി നൽകിയതായി മന്ത്രി തോമസ് ചാണ്ടി പറഞ്ഞു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ കരകയറ്റാൻ പദ്ധതികൾ തയ്യാറാക്കുന്നു. ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയാണ് ഇക്കാര്യം പറഞ്ഞത്. ഒരുവർഷത്തിനുള്ളിൽ കെഎസ്ആർടിസി നഷ്ടത്തിൽ നിന്ന് കരകയറുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വർഷത്തിനുളളിൽ ലാഭകരമായി പ്രവർത്തിക്കുന്ന കോർപ്പറേഷനായി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

കോർപ്പറേഷൻ പുതുതായി ആരംഭിച്ച മിന്നൽ സർവീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കെഎസ്ആർടിസിക്ക് പുതിയ 850 ബസുകൾ വാങ്ങാൻ ധനവകുപ്പ് അനുമതി നൽകിയതായി മന്ത്രി തോമസ് ചാണ്ടി പറഞ്ഞു. പുതിയ ബസുകൾ വാങ്ങുന്നതിന് കെഎസ്ആർടിസി എംഡി രാജമാണിക്യം നൽകിയ പദ്ധതി ഗതാഗതവകുപ്പ് ധനവകുപ്പിന് കൈമാറിയിരുന്നു. ഇന്നലെ ആ പദ്ധതിക്ക് ധനവകുപ്പ് അനുമതി നൽകുകയായിരുന്നു.

ksrtc

കെഎസ്ആർടിസിയെ ലാഭകരമാക്കുന്നതിന് കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചതായും മന്ത്രി പറയുന്നു. കള,ക്ഷൻ കുറഞ്ഞതിന്റെ പേരിൽ നിർത്തിവച്ച സർവീസുകൾ പുനരാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശാശ്വതമായിട്ടല്ല സർവീസുകൾ അവസാനിപ്പിച്ചിരിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

പെൻഷൻകാരുടെ ദുഃഖം കാണാതെ പോകരുതെന്നും പ്രശ്നം പരിഹരിക്കണമെന്നും ചടങ്ങിൽ പങ്കെടുത്ത വിഎസ് ശിവകുമാറും ആവശ്യപ്പെട്ടു.

English summary
problems in ksrtc will solve says minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X