കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യപ്പേപ്പര്‍ കേസില്‍ ജോസഫ് മാഷ് കുറ്റവിമുക്തന്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപന്‍ പ്രൊഫ. ടിജെ ജോസഫിനെ കോടതി കുറ്റ വിമുക്തനാക്കി. മതവികാരത്തെ വ്രണപ്പെടുത്ത ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി എന്നായിരുന്നു ഇദ്ദേഹത്തിനെതിരെ ഉണ്ടായ ആരോപണം. ഈ പ്രശ്‌നത്തില്‍ അക്രമി സംഘം പ്രൊഫ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവം നടന്നിരുന്നു.
ന്യൂമാന്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ പരീക്ഷയുടെ ഭാഗമാക്കിയ ചോദ്‌പ്പേപ്പറിലെ ഒരു ചോദ്യമാണ് വിവീദമായത്. പിടി കുഞ്ഞുമുഹമ്മദിന്റെ ഒരു ലേഖനത്തില്‍ നിന്നെടുത്ത സംഭാഷണത്തില്‍ ഭ്രാന്തന്‍ എന്ന കഥാപാത്രത്തിന് മുഹമ്മദ് എന്ന് പേര് നല്‍കിയതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്.

TJ Joeph

കോളേജില്‍ പരീക്ഷ നടത്തി ആറ് മാസം കഴിഞ്ഞപ്പോഴാണ് പ്രൊഫ. ജോസഫിനെതിരെ ആക്രമണം ഉണ്ടായത്. വീട്ടിലെത്തിയ അക്രമി സംഘം ഇദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടി മാറ്‌റുകയായിരുന്നു. മതത്തെ അവഹേളിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. കൈപ്പത്തി അറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് ന്യൂ മാന്‍ കോളേജ് മാനേജ്‌മെന്റ് ഇദ്ദേഹത്തെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

തൊടുപുഴ സിജെഎം കോടതിയാണ് ഇപ്പോള്‍ പ്രൊഫ. ജോസഫിനെ കുറ്റവിമുക്തനാക്കിയത്. ചോദ്യപ്പേപ്പറില്‍ മതവികാരം വ്രണപ്പെടുത്തുന്ന ചോദ്യം ഉള്‍പ്പെടുത്തി എന്ന ആരോപണത്തിന്റെ പേരിലാണ് പ്രൊഫസര്‍ക്ക് ജോലി നഷ്ടപ്പെട്ടതും, കൈപ്പത്തി നഷ്ടപ്പെട്ടതും. എന്നാല്‍ ഈ സംഭവത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചിരിക്കുകയാണ് ഇപ്പോള്‍. കൈവെട്ട് കേസില്‍ ഇപ്പോഴും വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
head
ചോദ്യപ്പേപ്പര്‍ കേസില്‍ ജോസഫ് മാഷ് കുറ്റവിമുക്തന്‍

short head
ചോദ്യപ്പേപ്പര്‍ കേസില്‍ ജോസഫ് മാഷ് കുറ്റവിമുക്തന്‍

കൊച്ചി: ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപന്‍ പ്രൊഫ. ടിജെ ജോസഫിനെ കോടതി കുറ്റ വിമുക്തനാക്കി. മതവികാരത്തെ വ്രണപ്പെടുത്ത ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി എന്നായിരുന്നു ഇദ്ദേഹത്തിനെതിരെ ഉണ്ടായ ആരോപണം. ഈ പ്രശ്‌നത്തില്‍ അക്രമി സംഘം പ്രൊഫ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവം നടന്നിരുന്നു.
ന്
യൂമാന്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ പരീക്ഷയുടെ ഭാഗമാക്കിയ ചോദ്‌പ്പേപ്പറിലെ ഒരു ചോദ്യമാണ് വിവീദമായത്. പിടി കുഞ്ഞുമുഹമ്മദിന്റെ ഒരു ലേഖനത്തില്‍ നിന്നെടുത്ത സംഭാഷണത്തില്‍ ഭ്രാന്തന്‍ എന്ന കഥാപാത്രത്തിന് മുഹമ്മദ് എന്ന് പേര് നല്‍കിയതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്.

കോളേജില്‍ പരീക്ഷ നടത്തി ആറ് മാസം കഴിഞ്ഞപ്പോഴാണ് പ്രൊഫ. ജോസഫിനെതിരെ ആക്രമണം ഉണ്ടായത്. വീട്ടിലെത്തിയ അക്രമി സംഘം ഇദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടി മാറ്‌റുകയായിരുന്നു. മതത്തെ അവഹേളിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. കൈപ്പത്തി അറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് ന്യൂ മാന്‍ കോളേജ് മാനേജ്‌മെന്റ് ഇദ്ദേഹത്തെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

തൊടുപുഴ സിജെഎം കോടതിയാണ് ഇപ്പോള്‍ പ്രൊഫ. ജോസഫിനെ കുറ്റവിമുക്തനാക്കിയത്. ചോദ്യപ്പേപ്പറില്‍ മതവികാരം വ്രണപ്പെടുത്തുന്ന ചോദ്യം ഉള്‍പ്പെടുത്തി എന്ന ആരോപണത്തിന്റെ പേരിലാണ് പ്രൊഫസര്‍ക്ക് ജോലി നഷ്ടപ്പെട്ടതും, കൈപ്പത്തി നഷ്ടപ്പെട്ടതും. എന്നാല്‍ ഈ സംഭവത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചിരിക്കുകയാണ് ഇപ്പോള്‍. കൈവെട്ട് കേസില്‍ ഇപ്പോഴും വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

English summary
Prof.TJ Joseph discharged from question paper case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X