പുതുവൈപ്പിലെ പ്ലാന്റ് ...നിയമങ്ങള്‍ക്ക് പുല്ലുവില!! പ്ലാന്‍റ് വരുന്നത് സുനാമിയെടുത്ത ഭൂമിയില്‍!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: പുതുവൈപ്പിലെ ഐഒസി പ്ലാന്റ് നിര്‍മാണത്തിനെതിരേ ജനപ്രക്ഷോഭം നടക്കവെ പ്ലാന്റ് നിര്‍മിക്കുന്നതില്‍ നിയമലംഘനം നടന്നതായി
റിപ്പോര്‍ട്ട്. തീരസംരക്ഷണ നിയമത്തിന് പുല്ലുവില കല്‍പ്പിച്ചാണ് ഇവിടെ പ്ലാന്റ് നിര്‍മിക്കുന്നതെന്ന് ജനയുഗം ചൂണ്ടിക്കാട്ടുന്നു.

1

2005ല്‍ കൊച്ചി റിഫൈനറി കണ്ടുവച്ച സ്ഥലമാണ് കൊച്ചി തുറമുഖം ഐഒസിക്കു നല്‍കിയത്. തീരപ്രദേശത്തുള്ള മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ നിന്ന് 500 മീറ്റര്‍ വിട്ടാണ് വീട് നിര്‍മിക്കുന്നത്. എന്നിട്ടുപോലും തീരസംരക്ഷണ നിയമം അവര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. അതേസമയം, ഐഒസിയുടെ കൈവശമിരിക്കുന്ന സ്ഥലത്തെ കുറഞ്ഞ സ്ഥലം മാത്രമാണ് കടലില്‍ നിന്ന് 200 മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നത്. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഐഒസി എല്‍പിജി പ്രദേശത്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

2

വന്‍ തീരദേശ മണ്ണൊലിപ്പ് ഭീഷണിയിലാണ് പുതുവൈപ്പിന്‍. ഉപ്പുകാറ്റിന്റെ നിരന്തരമായ സാന്നിധ്യം മൂലം ഭീമന്‍ ടാങ്കുകള്‍ക്കു വലിയ അറ്റകുറ്റപ്പണികള്‍ തന്നെ നടത്തേണ്ടിവരും. 2004ലെ സുനാമിയില്‍ പൂര്‍ണമായും കടലിന് അടിയിലായ പ്രദേശത്താണ് ഇപ്പോള്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. കടലാക്രമണത്തെ തുടര്‍ന്നു ഓരോ വര്‍ഷവും മൂന്നു മീറ്ററില്‍ കൂടുതല്‍ കര നഷ്ടമായിക്കൊണ്ടിരിക്കുന്ന ഇവിടെ എല്‍പിജി സംഭരണി സ്ഥാപിക്കാന്‍ കഴിയില്ലെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

English summary
Puthuvype lpg plant construction illegal
Please Wait while comments are loading...