കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ വഴി അടഞ്ഞിട്ടില്ല...പുറത്തിറങ്ങാന്‍ ഇനിയും അവസരം, പ്രതിഭാഗത്തിന്‍റെ അടുത്ത നീക്കം...

തുടര്‍ നടപടികളില്‍ തീരുമാനം വൈകില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ രാമന്‍ പിള്ള

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിച്ചെങ്കിലും ദിലീപിന്റെ പ്രതീക്ഷ പൂര്‍ണമായി അസ്തമിച്ചിട്ടില്ല. ജാമ്യം ലഭിക്കാന്‍ ഇനിയും വഴികള്‍ താരത്തിനു മുന്നിലുണ്ട്. ദിലീപിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍ പിള്ളയാണ് ഹൈക്കോടതിയില്‍ ഹാജരായത്. നേരത്തേ അഡ്വ രാംകുമാറായിരുന്നു ദിലീപ് ആദ്യമായി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ വാദിച്ചത്. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയതോടെ ദിലീപ് രാംകുമാറിനെ മാറ്റി രാമന്‍ പിള്ളയെ അഭിഭാഷനാക്കുകയായിരുന്നു.

തീരുമാനം വൈകില്ല

തീരുമാനം വൈകില്ല

ദിലീപിന്റെ കാര്യത്തില്‍ അടുത്ത തീരുമാനം വൈകില്ലെന്ന് രാമന്‍ പിള്ള അറിയിച്ചു. കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ചാലുടന്‍ തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും ഹൈക്കോടതിയിലേക്ക് ?

വീണ്ടും ഹൈക്കോടതിയിലേക്ക് ?

മൂന്നാം തവണയും ദിലീപ് ജാമ്യം തേടി ഹൈക്കോടതിയിലേക്ക് പോവുമോയെന്ന കാര്യം സംശയമാണ്. കാരണം, താരം വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചാലും ഇപ്പോഴത്തെ ബെഞ്ച് തന്നെയാവും പരിഗണിക്കുക. അതുകൊണ്ടു തന്നെ ജാമ്യാപേക്ഷ വീണ്ടും തള്ളപ്പെടാനും സാധ്യതയുണ്ട്.

സുപ്രീം കോടതി

സുപ്രീം കോടതി

പരമോന്നത കോടതിയായ സുപ്രീം കോടതിയെ ദിലീപ് ഉടന്‍ തന്നെ സമീപിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. കാരണം സുപ്രീം കോടതി കൂടി കൈവിട്ടാല്‍ താരത്തിന് മറ്റു വഴികളില്ലെന്നതു തന്നെയാണ് കാരണം. അതിനാല്‍ ഹൈക്കോടതിയില്‍ ഒരിക്കല്‍ക്കൂടി ജാമ്യാപേക്ഷ നല്‍കി ഇതും തള്ളിയാല്‍ മാത്രം സുപ്രീം കോടതിയെ സമീപിക്കാനിയിരിക്കും രാമന്‍ പിള്ള ആലോചിക്കുന്നത്.

കുറ്റപത്രം

കുറ്റപത്രം

90 ദിവസത്തിനകം പോലീസിനു കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ സ്വമേധയാ ജാമ്യം ലഭിക്കാന്‍ അവകാശമുണ്ട്. അതുകൊണ്ടു തന്നെ ഇതു തടയാന്‍ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനാവും അന്വേഷണസംഘം ശ്രമിക്കുക. മുഴുവന്‍ തെളിവുകളും ലഭിച്ച ശേഷം മാത്രമേ കുറ്റപത്രം സമര്‍പ്പിക്കൂവെന്ന് ഡിജിപി ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്.

കുറ്റപത്രം നല്‍കിയാലും ജാമ്യത്തിന് അപേക്ഷിക്കാം

കുറ്റപത്രം നല്‍കിയാലും ജാമ്യത്തിന് അപേക്ഷിക്കാം

പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞാലും ദിലീപിന് ജാമ്യാപേക്ഷ നല്‍കാന്‍ കഴിയും. ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദങ്ങള്‍ അപ്പോള്‍ ബാധകമാവില്ല.

 വിചാരണ വരെ കാത്തിരിപ്പ്

വിചാരണ വരെ കാത്തിരിപ്പ്

കുറ്റപത്രം നല്‍കിയ ശേഷവും ജാമ്യാപേക്ഷ തള്ളപ്പെട്ടാല്‍ വിചാരണ വരെ ദിലീപിനു കാത്തിരിക്കേണ്ടിവരും. വിചാരണയില്‍ കുറ്റവിമുക്തനായി മാത്രമേ പിന്നീട് ദിലീപിന് പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളൂ.

പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ചുപ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ചു

പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ചുപ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ചു

പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് ഹൈക്കോടതി വീണ്ടും ദിലീപിനു ജാമ്യം നിഷേധിച്ചത്. ദിലീപിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്റെ വാദവും അംഗീകരിക്കുകയായിരുന്നു.

English summary
Court verdict in dileep bail: Raman pillai response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X