മത പ്രഭാഷണത്തെ മത സൗഹാര്‍ദ്ദ വേദിയാക്കാനൊരുങ്ങി മഹല്ല് കമ്മിറ്റി

  • Posted By: sreejith kk
Subscribe to Oneindia Malayalam

കുറ്റ്യാടി :മത പ്രഭാഷണത്തെ മത സൗഹാര്‍ദ്ദ വേദിയാക്കൊനൊരുങ്ങി മഹല്ല് കമ്മിറ്റി.വേളം അരമ്പോല്‍ മഹല്ല് മദ്രസ കമ്മിറ്റിയുടെയും ജിസിസി കൂട്ടായ്മയുടെയും നേതൃത്വത്തില്‍ 7 മുതല്‍11വരെ വേളം പെരുവയലില്‍ നടക്കുന്ന മത പ്രഭാഷണത്തെയാണ് മത സൗഹാര്‍ദ്ദ വേദിയാക്കുന്നത്.

masjid

സമൂഹത്തില്‍ നിന്നും അന്യം നിന്നുപോകുന്ന മത സൗഹാര്‍ദ്ദവും കൂട്ടായ്മയും ഉയര്‍ത്തികൊണ്ട്് വരികയും നാടിന്റെ സാമുഹിക സാംസ്‌കാരിക ഐക്യം ഊട്ടിയുറപ്പിക്കുകയുമാണ് സംഘാടക സമിതി ലക്ഷ്യമിടുന്നത്.മത പ്രഭാഷണത്തിന്റെ ഭാഗമായി ബിധനാഴ്ച സാംസ്‌കാരിക സമ്മേളനവും ആദരിക്കള്‍ ചടങ്ങും നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വികെ ഇബ്രാഹിം സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും.

ബുദ്ധമതക്കാരെ ഓടിക്കാൻ തെറിപ്പാട്ട് പാടിയത് പോലെ.. ആർഎസ്എസ് ആക്രമണം ആസൂത്രിതമെന്ന് കുരീപ്പുഴ

രംഗീഷ് കടവത്ത് മുഖ്യ പ്രഭാഷണം നടത്തും. രാഷ്ട്രീയ സാം,്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. മത പ്രഭാഷണം മഹല്ല് കാസി പി.മൊയ്തു ബാഖവി ഉദ്ഘാടനം ചെയ്യും.9ന് ഉസ്താദ് സിംസാറുല്‍ ഹഖ്ഹുദവി പ്രഭാഷണം നടത്തും. മത പ്രഭാഷണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി മഹല്ല് ഭാരവാഹികളായ ഡോ:അബ്ദുള്‍ സമദ് തച്ചോളി.ജമാല്‍ നെല്ലിപ്പള്ളി,ഒതയോത്ത് സി.മുഹമ്മദ്, എസ്.കെ.ഷമീം,പുത്തൂര്‍ മുഹമ്മദലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറീയിച്ചു

English summary
religious speech turns into religious harmony

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്