സിപിഎം ചതിച്ചെന്ന് പയ്യോളി വധക്കേസിലെ പ്രതികള്‍; പാര്‍ട്ടിയും ബിജെപിയും ഒത്തുകളിച്ചു

  • Written By:
Subscribe to Oneindia Malayalam

കണ്ണൂര്‍: പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിട്ടാണ് പോലീസിന് പിടികൊടുത്തതെന്ന് പയ്യോളി മനോജ് വധക്കേസിലെ പ്രതികള്‍. പാര്‍ട്ടി ചതിക്കുകയായിരുന്നുവെന്നും സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണ് ചെയ്തതെന്ന് മനസിലാക്കാന്‍ വൈകിയെന്നും പ്രതി പറഞ്ഞെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു.

Download

മൂന്ന് മാസംകൊണ്ട് ജാമ്യത്തിലിറക്കാമെന്ന് പാര്‍ട്ടി ഉറപ്പു നല്‍കിയിരുന്നു. അതുകൊണ്ടാണ് പോലീസില്‍ പിടികൊടുത്തത്. പക്ഷേ, പിന്നീട് പാര്‍ട്ടി ചതിച്ചു. വാക്കുകളൊന്നും പാലിച്ചില്ല- റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമിസംഘം പയ്യോളിയിലെത്തിയത് സിബിഐ കസ്റ്റഡിയിലെടുത്ത ജില്ലാ നേതാവിന്റെ അറിവോടെയാണെന്ന് പ്രതി പറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പിടി കൊടുക്കണമെന്നും മൂന്ന് മാസം കൊണ്ട് ജാമ്യത്തിലിറക്കാമെന്നുമാണ് പാര്‍ട്ടി പറഞ്ഞത്. മനോജിന്റെ കുടുംബത്തിന് ലക്ഷക്കണക്കിന് രൂപ കൊടുത്ത് കേസ് ഒതുക്കുമെന്നു നേതാക്കള്‍ പറഞ്ഞിരുന്നു. ബിജെപി കൊടുത്ത ലിസ്റ്റ് പ്രകാരമാണ് അറസ്റ്റെന്നും നിങ്ങള്‍ വെറുതെ പോയാല്‍ മതി ബാക്കി ഞങ്ങള്‍ നോക്കാമെന്നും നേതാക്കള്‍ പറഞ്ഞിരുന്നുവത്രെ.

അറസ്റ്റിലായ ശേഷമാണ് എല്ലാം മനസിലാകുന്നത്. ബിജെപി ലിസ്റ്റൊന്നും നല്‍കിയിട്ടില്ല. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയായിരുന്നു എല്ലാം. സിബിഐ അന്വേഷണത്തിനെതിരേ സിപിഎം രംഗത്തെത്തിയത് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനായിരുന്നുവെന്നു പ്രതി പറഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്.

മുന്‍ പ്രതികളായ ആറ് പേരും കേസ് നടത്തി കടക്കെണിയിലായി. എല്ലാവരും സാധാരണ കുടുംബത്തലുള്ളവരാണ്. ഇനിയും കേസ് വന്നാല്‍ സഹിക്കാന്‍ പറ്റില്ല. ജീവനില്‍ കൊതിയുള്ളതിനാലാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വരാത്തതെന്നും പ്രതി പറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന ഓഡിയോയും മനോരമ പുറത്തുവിട്ടിട്ടുണ്ട്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Revelation in Payyoli Manoj Murder case: CPM Leader's Cheated

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്