കള്ളക്കർകിടകം..പഞ്ഞക്കർക്കിടകം..ഇത് കലിയൻ വരുന്ന കർക്കിടകം..ചക്കയും മാങ്ങും റെഡി..

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: തോരാതെ മഴ പെയ്യുന്ന വറുതിയുടെ മാസം. കര്‍ക്കിടകം മലയാളിക്ക് കള്ളക്കര്‍ക്കിടകവും പഞ്ഞക്കര്‍ക്കിടവുമൊക്കെയാണ്. ഒപ്പം വീടിന്റെ കോലായകളില്‍ രാമായണ ശീലുകള്‍ മുഴങ്ങുന്ന രാമായണ മാസവും. മലയാളി മണ്ണില്‍ വിയര്‍പ്പൊഴുക്കി ജീവിച്ചിരുന്ന ഒരു കാലത്തെ ഓര്‍മ്മപ്പെടുത്ത കൂടി ചെയ്യുന്നുണ്ട് കര്‍ക്കിടകം. ദുരിതവും കഷ്ടപ്പാടും ഒഴിഞ്ഞ് സമൃദ്ധിയുടെ നല്ല നാളുകള്‍ക്ക് വേണ്ടി മലയാളി കര്‍ക്കടക്കില്‍ പ്രാര്‍ത്ഥിക്കുന്നു. മലബാറിലെ ചിലയിടങ്ങളില്‍ കര്‍ക്കടകത്തിന് സ്വാഗതമോതുന്നത് കാര്‍ഷിക മൂര്‍ത്തിയായ കലിയനെ വരവേറ്റുകൊണ്ടാണ്. കലിയാ കലിയാ കൂ..കൂ.. എന്ന വിളി കേള്‍ക്കുന്ന ഗ്രാമങ്ങള്‍ എവിടെയൊക്കെയോ ഇന്നും അവശേഷിച്ചിട്ടുണ്ട്. കലിയന് കൊടുക്കല്‍ എന്നത് തെക്കന്‍ കേരളത്തിലെ ശീവോതിക്ക് കൊടുക്കലിനോട് സാമ്യം ഉള്ളതാണ്.

ദിലീപിന് സഹായം ആര്‍എസ്എസ് നേതാവ്..?? എല്ലാം തരപ്പെടുത്തിക്കൊടുത്തു..! വന്‍ അജണ്ട..!

karkidakam

കലിയന് പ്രിയപ്പെട്ട ചിലതുണ്ട്. ചക്കയും മാങ്ങയുമാണ് അക്കൂട്ടത്തിലെ മുന്‍പന്തിക്കാര്‍. ഒപ്പം പ്ലാവില കൊണ്ട് പശുവും മൂരിയും, വാഴക്കണ കൊണ്ട് ആലയും മുകവും കലപ്പയും ഏണിയും കോണിയുമെല്ലാം ഉണ്ടാക്കി കലിയന് സമര്‍പ്പിക്കുന്നു. കാര്‍ഷികവൃത്തിയുടെ പ്രതീകങ്ങളാണ് ഇവയെല്ലാം. ഈന്തും, ചക്കപ്പുഴുക്കും, കിഴങ്ങും, കടലയും തേങ്ങാപ്പൂളും എന്നുവേണ്ട കലിയന് ഇഷ്ടമുള്ളതെല്ലാം ഒരുക്കി സന്ധ്യയോടെ സമര്‍പ്പിക്കുന്നു. പ്ലാവിന്റെ ചോട്ടിലാണ് സമര്‍പ്പണം. ഏണി പ്‌ളാവില്‍ ചാരി വെയ്ക്കും. ഓലച്ചൂട്ട് കത്തിച്ച് പന്തമാക്കും. പിന്നെ ആര്‍പ്പ് വിളി തുടങ്ങും. കലിയാ കലിയാ കൂയ്... മാങ്ങേം ചക്കേം തന്നേച്ച് പോ.. എന്ന് ഗ്രാമങ്ങള്‍ തോറും മുഴങ്ങിയിരുന്നു ഒരു കാലത്ത്. മലയാളിക്ക് പലതും നഷ്ടമായ കൂട്ടത്തില്‍ അന്യം നിന്നുപോയ ഒരു ഗൃഹാതുരത കൂടിയാണ് കര്‍ക്കിടകത്തിലെ കലിയനും.

English summary
Ritual in Malabar to welcome Karkidakam
Please Wait while comments are loading...