ഷവര്‍മ വില്‍ക്കാം..പക്ഷേ ഈ നിയമങ്ങള്‍ തെറ്റിച്ചാല്‍ കാത്തിരിക്കുന്നത് ജയില്‍ വാസമടക്കം വലിയ 'പണി'
തിരുവനന്തപുരം∙ വളരെ പതിയെ മലയാളികളുടെ രുചിയിടത്തിലേക്ക് കടന്നുവന്ന അതിഥിയാണ് ഷവർമ. അറബ് രാജ്യങ്ങളിലെ ഭക്ഷണ വിഭമായിരുന്ന ഷവർമ ഇങ്ങ് നമ്മുടെ കേരളത്തിൽ എത്തിയപ്പോൾ എരിവും പുളിയും കൂട്ടി തഴമ്പിച്ച നാവുകൾക്ക് പെട്ടെന്ന് അങ്ങോട്ട് സ്വീകാര്യമായിരുന്നില്ല..എന്നാൽ കുറച്ച് മലയാളി ടെച്ച് കൂടി കൊടുത്തപ്പോൾ ഷവർമ തരംഗമായി. ടൗണുകളിൽ മാത്രം കിട്ടിയിരുന്ന ഷവർമ സാധാരണ കടകളിലും കിട്ടുന്ന അവസ്ഥയിലെത്തി.
Recommended Video
അങ്ങനെ ആ അറബ് രൂചി മലയാളികളുടെ സ്വന്തമായി മാറി. എന്നാൽ ഷവർമയ്ക്ക് പിന്നിൽ ചില അപകടങ്ങൾ ഉണ്ടായിരുന്നു. ഷവർമ കഴിച്ചുള്ള മരണ വാർത്തകൾ അടുത്തിടെ നമ്മൾ കേട്ടിരുന്നു. കൃത്യമായി പാകം ചെയ്തില്ലെങ്കിൽ വലിയ അപകടങ്ങൾ വരുത്തി വെക്കും ഈ ഷവർമ. ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് മരണങ്ങൾ സംഭവിച്ചിട്ടും ആളുകൾക്ക് ഷവർമയോടുള്ള ഇഷ്ടം കുറഞ്ഞിട്ടില്ല. നമ്മുടെ മെനുവിൽ നിന്ന് ഷവർമയെ ഒഴിവാക്കുക എളുപ്പമല്ല. അതുകൊണ്ട് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് വിൽപന നടത്തുക എന്നതാണ് മാർഗം. അതിനുവേണ്ടി സർക്കാർ മാർഗ നിർദ്ദേശം പുറത്തിറക്കി.

വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഷവർമ വിൽപന നടത്തുന്നത് നിയന്ത്രിക്കാൻ ആണ് സർക്കാർ മാർഗനിർദേശം പുറത്തിറക്കിയത്. ഷവർമയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നീക്കം. ലൈസൻസില്ലാതെ ഷവർമ വിൽപന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും ലഭിക്കും.ഭക്ഷ്യ സുരക്ഷാ ലൈസൻസ് നിര്‍ബന്ധമാക്കും; സ്ഥാപനങ്ങളിൽ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം
പാർസൽ നൽകുന്ന ഷവർമ പാക്കറ്റുകളില്‍ അതുണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം. ഒരു മണിക്കൂറിനുശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും രേഖപ്പെടുത്തണം.
ചര്‍മ്മം എന്നും തിളക്കത്തോടെ സൂക്ഷിക്കാം..ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ

തൊഴിലാളികൾക്ക് കൃത്യമായ പരിശീലനം നൽകണം. വൃത്തിയുള്ള സ്ഥലത്തുമാത്രമേ ഷവർമ പാചകം ചെയ്യാവൂ. ഷവര്‍മ നിർമാണത്തിന് ഉപയോഗിക്കുന്ന സ്റ്റാൻഡ് വൃത്തിയുള്ളതും പൊടിപിടിക്കാത്തതും ആയിരിക്കണം. ഇറച്ചി മുറിക്കാൻ വൃത്തിയുള്ള കത്തികൾ ഉപയോഗിക്കണം. ഭക്ഷണമുണ്ടാക്കുന്നവർ ഹെയർ ക്യാംപും ഗ്ലൗസും ധരിക്കണം. പാചകക്കാരനും വിതരണക്കാരനും മെഡിക്കൽ ഫിറ്റനസ് സർട്ടിഫിക്കറ്റുണ്ടാകണം. പാചകക്കാർ ഫുഡ്‌സേഫ്റ്റി ട്രെയിനിംഗും സർട്ടിഫിക്കേഷനും നേടിയിരിക്കണം.
തൊഴിൽദാതാവ് തൊഴിലാളികളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം.

ഷവർമ തയാറാക്കാനുള്ള ഉൽപന്നങ്ങൾ എഫ്എസ്എസ്എഐ അംഗീകാരമുള്ള വ്യാപാരികളിൽനിന്നു മാത്രമേ വാങ്ങാവൂ. ബ്രഡിലും കുബ്ബൂസിലും ഉപയോഗ കാലാവധി രേഖപ്പെടുത്തുന്ന സ്റ്റിക്കറുകൾ ഉണ്ടാകണം. ചിക്കൻ 15 മിനിട്ടും ബീഫ് 30 മിനിട്ടും തുടർച്ചയായി വേവിക്കണം. അരിയുന്ന ഇറച്ചി വീണ്ടും വേവിച്ചെന്ന് ഉറപ്പാക്കണം.
സ്ലീവ് ലെസ് ബ്ലൗസും നീല സാരിയും ...ഇതെന്തൊരു അഴക്; പ്രിയങ്കയുടെ ചിത്രങ്ങള്‍ വൈറല്‍

ബീഫ് 71 ഡിഗ്രി സെൽഷ്യസിൽ 15 സെക്കൻഡും കോഴിയിറച്ചി 74 ഡിഗ്രി സെൽഷ്യസിൽ 15 സെക്കൻഡും രണ്ടാമത് വേവിക്കണം. പാസ്റ്ററൈസ്ഡ് മുട്ട മാത്രമേ മയണൈസ് നിർമാണത്തിന് ഉപയോഗിക്കാവൂ. മയണൈസ് പുറത്തെ താപനിലയിൽ 2 മണിക്കൂറിലധികം വയ്ക്കാൻ പാടില്ല. ഉപയോഗിച്ചശേഷം ബാക്കിവരുന്ന മയണൈസ് 4 ഡിഗ്രി സെല്‍ഷ്യസിൽ സൂക്ഷിക്കണം. 2 ദിവസത്തിനുശേഷം ഉപയോഗിക്കാൻ പാടില്ല.












Click it and Unblock the Notifications