ശബരിമല വിമാനത്താവളം: ഇത്ര ഭൂമി ഏറ്റെടുക്കുന്നതെന്തിന്? വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി
കൊച്ചി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി. പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് സി. ജയചന്ദ്രന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിജ്ഞാപനം റദ്ദാക്കിയത്.
ഗോസ്പല്‍ ഏഷ്യ എന്ന സംഘടനയാണ് ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ശബരിമല തീര്‍ഥാടകര്‍ക്ക് വേണ്ടി ഒരു പുതിയ വിമാനത്താവളം നിര്‍മിക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ കീഴിലാണ് ഭൂമി ഏറ്റെടുക്കുക. ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ആകെ 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനായിരുന്നു തീരുമാനം.

ഇതിന് വേണ്ട വിജ്ഞാപനമായിരുന്നു ഇറക്കിയത്. എന്നാല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് അനുസരിച്ച് വലിയ വിമാനങ്ങള്‍ ഇറങ്ങുന്ന വിമാനത്താവളങ്ങള്‍ക്ക് പോലും 1200 ഏക്കര്‍ മതിയാകും എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിജ്ഞാപനം റദ്ദാക്കിയത്. എന്തിനാണ് ഇത്രയധികം ഭൂമി ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കുന്നതില്‍ സോഷ്യല്‍ ഇംപാക്ട് അസസ്മെന്റ് യൂണിറ്റും എക്സ്പേര്‍ട്ട് കമ്മിറ്റിയും സര്‍ക്കാരും പരാജയപ്പെട്ടെന്ന് കോടതി പറഞ്ഞു.
എന്നാല്‍ ഭാവിയിലെ വികസനം മുന്നില്‍ക്കണ്ടാണ് ഇത്രയും ഭൂമി ഏറ്റെടുക്കുന്നത് എന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചില്ല. 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത് അത്യാവശ്യമാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല എന്ന് കോടതി പറഞ്ഞു. എന്തൊക്കെ വികസനമാണ് ഉദ്ദേശിക്കുന്നതെന്നോ അതിനു എത്ര ഭൂമി വേണമെന്നോ റിപ്പോര്‍ട്ടുകളില്‍ കൃത്യമായി പറഞ്ഞിട്ടില്ല.
പുതിയ സാമൂഹിക ആഘാത പഠനം നടത്തണം എന്നും വിമാനത്താവളത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി കണ്ടെത്താനും കോടതി സര്‍ക്കാരിനെ നിര്‍ദേശിച്ചു. പഠനസംഘത്തില്‍ വിമാനത്താവളം, ഡാം തുടങ്ങിയ സാങ്കേതിക പദ്ധതികളെക്കുറിച്ച് അറിവുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
വിപുലീകരണത്തിന് അനന്തമായ സാധ്യതകളുള്ള ഒരു ടേബിള്‍ ടോപ്പ് പീഠഭൂമി വിമാനത്താവളമാണ് വിഭാവനം ചെയ്യുന്നത്. ഈ പ്രദേശത്തെ ഉറച്ച മണ്ണും ഭൂപ്രകൃതിപരമായ അനുകൂല ഘടകങ്ങളും വിമാനത്താവളത്തിന് കുറഞ്ഞ മൂലധനവും പരിപാലനച്ചെലവും മതിയാകുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. ശബരിമലക്ഷേത്രത്തിലേക്ക് നിര്‍ദ്ദിഷ്ട വിമാനത്താവള പരിസരത്ത് നിന്ന് ഏകദേശം 48 കിമീ ആണ് ദൂരം.
കമ്മീഷന് ചെയ്തു കഴിഞ്ഞാല്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്കു ശേഷം കേരളത്തിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായി മാറും. 2017 ജൂണ്‍ 19 നാണ് സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. വിമാനത്താവളത്തിന്റെ വിശദപദ്ധതിരേഖ 2025 ജൂലൈയില്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications