കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലില്‍ പിടിച്ചു അനുഗ്രഹം വാങ്ങിക്കുന്നവരെല്ലാം സങ്കികളല്ല; സുരേഷ് ഗോപിയെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്

Google Oneindia Malayalam News

കോഴിക്കോട്: നടനും എം പിയുമായ സുരേഷ് ഗോപിയുടെ കൈനീട്ടവും കാല്‍ തൊട്ട് വന്ദിക്കലും വിവാദമായ സാഹചര്യത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. വിഷു കൈനീട്ടം കിട്ടുമ്പോള്‍ കാല്‍ തൊട്ട് വന്ദിക്കുന്നത് ഹിന്ദു ആചാരം മാത്രമാണ് എന്നും വീട്ടില്‍ കൈനീട്ടം കൊടുക്കുന്ന മുതിര്‍ന്നവരുടെ കാലില്‍ തൊട്ടു സാധാരണ എല്ലാവരും നമസ്‌കരിക്കാറുണ്ട് എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചിരിക്കുന്നത്. കാല്‍ തൊട്ട് വന്ദിക്കുന്നവരെല്ലാം ബി ജെ പിക്കാരല്ലെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു.

ആ കൈനീട്ടം വാങ്ങിയവര്‍ അദ്ദേഹത്തിന്റെ (സുരേഷ് ഗോപിയുടെ ) കാല് പിടിച്ച് അനുഗ്രഹം വാങ്ങിച്ച വാര്‍ത്തയറിഞ്ഞ ചിലര്‍ ശക്തമായി രംഗത്ത് വന്നത് ശരിയാണോ? ഒരാളുടെ കാല്‍ പിടിക്കുന്നത് ശരിയല്ലെന്നും , അതൊക്കെ ബി ജെ പിക്കാര്‍ മാത്രം ചെയ്യുന്ന കാര്യമാണെന്നും, അതെല്ലാം സാമ്രാജ്യത്വത്തെ, ജന്മിത്വത്തിന്റെ പ്രതീകം ആണെന്നൊക്കെയാണ് ഈ കൈനീട്ട വിവാദത്തില്‍ വിമര്‍ശകര്‍ പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

കണികണ്ടുണര്‍ന്ന് മലയാളികള്‍; നിയന്ത്രണങ്ങളില്ലാത്ത വിഷുവിനെ വരവേറ്റ് കേരളക്കരകണികണ്ടുണര്‍ന്ന് മലയാളികള്‍; നിയന്ത്രണങ്ങളില്ലാത്ത വിഷുവിനെ വരവേറ്റ് കേരളക്കര

1

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

വിഷു ആഘോഷത്തിന്റെ ഭാഗമായി മലയാള സിനിമയിലെ superstar , MP കൂടിയായ സുരേഷ് ഗോപി ജി ആയിര കണക്കിന് പേര്‍ക്ക് വിഷു കൈനീട്ടം കൊടുതിരുന്നല്ലോ . എന്നാല്‍ ആ കൈനീട്ടം വാങ്ങിയവര്‍ അദ്ദേഹത്തിന്റെ കാലു പിടിച്ചു അനുഗ്രഹം വാങ്ങിച്ച വാര്‍ത്തയറിഞ്ഞ ചിലര്‍ ശക്തമായി രംഗത്ത് വന്നത് ശരിയാണോ ? ഒരാളുടെ കാല്‍ പിടിക്കുന്നത് ശരിയല്ലെന്നും , അതൊക്കെ BJP ക്കാര്‍ മാത്രം ചെയ്യുന്ന കാര്യമാണെന്നും , അതെല്ലാം സാമ്രാജ്യത്വത്തെ , ജന്മിത്വത്തിന്റെ പ്രതീകം ആണെന്നൊക്കെയാണ് ഈ കൈനീട്ട വിവാദത്തില്‍ വിമര്‍ശകര് പറയുന്നത്.

2

അദ്ദേഹം എന്തോ വലിയ മഹാപാപം ചെയ്തത് പോലെയാണ് പലരും പ്രതികരിക്കുന്നത് .വിമര്‍ശകരുടെ ശ്രദ്ധക്ക്.
വിഷു കൈനീട്ടം കിട്ടുമ്പോ കാല്‍ തൊട്ട് വന്ദിക്കുന്നത് ഹിന്ദു ആചാരം മാത്രമാണ്. വീട്ടില്‍ കൈനീട്ടം കൊടുക്കുന്ന മുതിര്‍ന്നവരുടെ കാലില്‍ തൊട്ടു സാധാരണ എല്ലാവരും നമസ്‌കരിക്കാറുണ്ട്. വിവാഹം അടക്കം എല്ലാ പ്രധാന ചടങ്ങുകളിലും ഈ കാലില്‍ പിടിച്ചു അനുഗ്രഹം വാങ്ങുന്ന കാര്യം നടക്കാറുണ്ട്. അതിനര്‍ത്ഥം അവരെല്ലാം സംഖികളാണ്, BJP ക്കാര്‍ ആണ് എന്നല്ല.

3

കാലില്‍ തൊട്ട് നമസ്‌കരിക്കുന്നത് ഭാരതത്തിന്റെ ഒരു സാംസ്‌ക്കാരിക ആചാരം ആണ്. മറ്റു മതസ്ഥരും അങ്ങനെ ചെയ്യാറുണ്ട് . അതൊന്നും രാഷ്ട്രീയം നോക്കിയല്ല .സുരേഷ് ഗോപി ജിയെ നമസ്‌കരിച്ചവര്‍ക്ക് അദ്ദേഹം അവരുടെ പാദവന്ദനതിന് അര്‍ഹന്‍ എന്ന് തോന്നിയിട്ടുണ്ട്. അവരിലാരും പരാതി പറഞ്ഞിട്ടില്ല, പിന്നെ കണ്ടു നില്‍ക്കുന്നവര്‍ എന്തിനാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നത്. എന്തിനും ഏതിനും രാഷ്ട്രീയവും , മതവും നോക്കി മാത്രം അഭിപ്രായം പറയുന്നതും , വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതും ശരിയല്ല.

4

ഞാനൊക്കെ പ്രധാന പരീക്ഷകള്‍ക്ക് പോകുമ്പോള്‍ മാതാപിതാക്കളില്‍ നിന്നും കാല് തൊട്ടു അനുഗ്രഹം വാങ്ങാറുണ്ട് . എന്തിനു മറ്റുള്ളവരുടെ സിനിമകളില്‍ അഭിനയിക്കുമ്പോഴും ആ സംവിധായകന്റെ കാലില്‍ തൊട്ടു അനുഗ്രഹം വാങ്ങിക്കും . ഇതൊന്നും ആരെയും കാണിക്കാനല്ല. നമ്മുടെ സംസ്‌കാരം അത്രേയുള്ളു. ഈ കൈനീട്ട വിവാദം ഉടനെ അവസാനിപ്പിക്കുക . ഇന്ത്യയില്‍ ഭരണ ഘടനാ പ്രകാരം അതിനൊക്കെ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. കാലുപിടിച്ചു അനുഗ്രഹം വാങ്ങുന്നത് ഒരു ക്രിമിനല്‍ mistake അല്ല എന്ന് സാരം .

English summary
Santosh Pandit supports actor Suresh Gopi on vishu kaineettam controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X