സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും

  • By: Afeef Musthafa
Subscribe to Oneindia Malayalam

കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകള്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന സെല്‍ഫ് ഫിനാന്‍സിംഗ് എന്‍ജിനീയറിംഗ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്റെ യോഗമാണ് കോളേജുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്വാശ്രയ കോളേജുകള്‍ക്ക് നേരെ അക്രമങ്ങള്‍ നടക്കുന്നതിനാലാണ് കോളേജുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്.

students

ബുധനാഴ്ച കൊച്ചിയിലെ സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജ് മാനേജ്മെന്‍റ് അസോസിയേഷന്‍ ഓഫീസ് കെട്ടിടം കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഓഫീസിന്‍റെ ജനല്‍ ചില്ലുകളും വാതിലുകളും ബോര്‍ഡുകളും ആക്രമണത്തില്‍ തകര്‍ന്നിരുന്നു.

നെഹ്റു ഗ്രൂപ്പിന്‍റെ തിരുവനന്തപുരത്തെ ഓഫീസും വിദ്യാര്‍ത്ഥികള്‍ അടിച്ചു തകര്‍ത്തിരുന്നു. സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകള്‍ക്കെതിരെയും, സ്വാശ്രയ മാനേജ്മെന്‍റ് ഓഫീസുകള്‍ക്കെതിരെയും അക്രമണങ്ങള്‍ വര്‍ധിക്കുന്നതിനാലും, സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നില്ലെന്നും ആരോപിച്ചാണ് കോളേജുകള്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചതകാലത്തേക്ക് അടച്ചിടുന്നത്.

English summary
Self-financing engineering colleges in the state will be closed indefinitely
Please Wait while comments are loading...