മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി ജി വിജയന്‍ അന്തരിച്ചു

  • Written By:
Subscribe to Oneindia Malayalam

കല്‍പ്പറ്റ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ വി ജി വിജയന്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. ജനയുഗം പത്രത്തിന്റെ വയനാട് ബ്യൂറോ ചീഫായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.വൈത്തിരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ചികില്‍സയിലായിരുന്നു വിജയന്‍. അഖിലേന്ത്യ കിസാന്‍ സഭയുടെ കല്‍പ്പറ്റ മണ്ഡലം സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം.

കാമുകന്റെ ചതി....36കാരിയായ യുവതി ചെയ്തത്!! എല്ലാം കത്തിച്ചു ചാമ്പലാക്കി

അച്ഛനെ കണ്ടു പഠിക്കൂ!!! പറഞ്ഞത്...ഉദ്ധേശിച്ച ആള്‍, പക്ഷെ കാര്യം എല്ലാവര്‍ക്കും മനസ്സിലായി!!

1

20 വര്‍ഷത്തോളം മലയാള മനോരമയിലെ ജീവനക്കാരനായിരുന്നു വിജയന്‍. ഇതു കൂടാതെ കേരള കൗമുദിയിലും ആകാശവാണിയിലും അദ്ദേഹം ജോലി ചെയ്തു. ഏറെക്കാലം വയനാട് പ്രസ് ക്ലബ്ബ് പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള വിജയന്‍ പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിലും വഹിച്ചിട്ടുണ്ട്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കാന്‍ വിജയനു കഴിഞ്ഞു. പത്രപ്രവര്‍ത്തനോടൊപ്പം പൊതു രംഗത്തും അദ്ദേഹം സജീവമായിരുന്നു. പിണങ്ങോട് ഗവ യുപി സ്‌കൂള്‍ അധ്യാപികയായ പി കെ വനജയാണ് വിജയന്റെ ഭാര്യ. അമൃത, അരുണ എന്നിവരാണ് മക്കള്‍.

English summary
Senior journalist v g vijayan died. He was 58 years old.
Please Wait while comments are loading...