എൽബിഎസ് കോളേജിൽ വീണ്ടും എസ്‌.എഫ്.ഐ- എം.എസ്.എഫ് സംഘർഷം

  • Posted By:
Subscribe to Oneindia Malayalam

കാസർകോട്: പൊവ്വൽ എൽബിഎസ് എഞ്ചിനീയറിംഗ് കോളേജിൽ വീണ്ടും എസ്‌.എഫ്.ഐ- എം.എസ്.എഫ് സംഘർഷം. വിദ്യാർത്ഥി സംഘട്ടനത്തിൽ എം.എസ്.എഫ് പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു . അഡൂർ പാണ്ടി സ്വദേശിയും രണ്ടാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥിയുമായ ഹാഷിമിനാണ് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റത്. ഹാഷിമിനെ മംഗളൂരു ഇന്ത്യാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

conflicts

ദിലീപ് കേസില്‍ പോലീസ് പതറുന്നു; തുടര്‍ച്ചയായി തിരിച്ചടികള്‍, കുറ്റപത്രത്തില്‍ പിടിക്കാന്‍ നീക്കം

ഇന്ന് രാവിലെ 10 മണിയോടെയാണ് കോളേജിനകത്ത് വെച്ച് എംഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റു മുട്ടുകയായിരുന്നു. സംഘട്ടനത്തിൽ പരിക്ക് പറ്റിയ എംഎസ്എഫ് പ്രവർത്തകരായ മുഹമ്മദ് ഖയ്യൂബ്‌, മുഹമ്മദ് സുഫൈൽ, മുഹമ്മദ് നിഹാദ് എന്നിവരെ കാസർകോട് ജനറൽ ആശുപത്രിയിലും ,എസ്എഫ്ഐ പ്രവർത്തകരായ റോജേഷ് റോയി, ശരുൺ എന്നിവരെ ചെങ്കള ഇ.കെ നായനാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

English summary
sfi-msf conflicts in lbs college

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്