കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക', അതാണ് മഞ്ജുവിന്റെ സ്വഭാവം".. കുറിപ്പ്

  • By Aami Madhu
Google Oneindia Malayalam News

കഴിഞ്ഞ ദിവസമാണ് വനിതാ മതിലിന് പിന്തുണ അറിയിച്ച് നടി മഞ്ജു വാര്യര്‍ രംഗത്തെത്തിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിന്തുണ പിന്‍വലിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. വനിതാ മതിലിന് രാഷ്ട്രീയ നിറം വന്ന് ചേര്‍ന്നത് അറിഞ്ഞിരുന്നില്ലെന്നും അതിനാല്‍ പിന്തുണ പിന്‍വലിക്കുകയാണെന്നും മഞ്ജു ഫേസ്ബുക്ക് കുറിപ്പ് ഇറക്കി. എന്നാല്‍ വനിതാ മതിലിനെ തള്ളി പറഞ്ഞ മഞ്ജുവിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് സിന്ധു ജോയി. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 പെണ്ണത്തത്തിന്‍റെ പ്രതീകമായി വാഴ്ത്തപ്പെടുന്നു

പെണ്ണത്തത്തിന്‍റെ പ്രതീകമായി വാഴ്ത്തപ്പെടുന്നു

വനിതാമതിലിന് മഞ്ജുവാര്യർ 'ഒടി'വെക്കുന്പോൾ
മലയാളിയുടെ 'പെണ്ണത്ത'ത്തിന്റെ പ്രതീകമായി കുറേനാളായി വാഴ്‌ത്തപ്പെടുന്നുണ്ട് മഞ്ജു വാര്യർ; പ്രത്യേകിച്ചും അവരുടെ രണ്ടാംവരവിനുശേഷം!

 നടി ആക്രമിക്കപ്പെട്ട സംഭവം

നടി ആക്രമിക്കപ്പെട്ട സംഭവം

'വിമൻ ഇൻ സിനിമ കളക്ടീവ്' എന്ന പെൺകൂട്ടായ്‌മയുടെ പിറവി തന്നെ പടിയിറങ്ങിപ്പോന്ന മഞ്ജുവിനൊരു പ്രതിരോധമതിൽ പണിയാനായിരുന്നു എന്നതാണ് സത്യം.നടി ആക്രമിക്കപ്പെട്ട സംഭവം അതിനൊരു 'വഴിമരുന്ന്' ആയെന്നുമാത്രം.

 ബലിയാടായി പാര്‍വ്വതി

ബലിയാടായി പാര്‍വ്വതി

നാൽപതാം വയസിലും നിലപാടുകളൊന്നുമില്ലാത്ത മഞ്ജു ആ മതിലും പൊളിച്ചു; പുറത്തുവന്ന് ഭള്ളുപറഞ്ഞത് അതിലേറെ കഷ്ടം.മഞ്ജുവിനെ പ്രതിരോധിക്കാനിറങ്ങിയ കഴിവുള്ളൊരു നടി ആ ഉദ്യമത്തിൽ ബലിയാടായി; പാർവതി.

 അവസരങ്ങളും നന്നേ കുറവ്

അവസരങ്ങളും നന്നേ കുറവ്

മഞ്ജുവിനേക്കാൾ ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന ഒരു പ്രതിഭ. സിനിമയിലെ ആങ്ങളമാരുടെ സംഘടനയുടെ ഒരുകാതം അകലെയാണ് അവൾ ഇപ്പോൾ; അവസരങ്ങളും നന്നേ കുറവ്.

 മഞ്ജുവിന്‍റെ വീഡിയോ

മഞ്ജുവിന്‍റെ വീഡിയോ

'വനിതാ മതിൽ' ആണ് ഈ പെണ്ണൊരുത്തി ഇപ്പോൾ തള്ളിപ്പറയുന്ന സംഭവം. 'ആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക', അതാണ് മഞ്ജുവിന്റെ സ്വഭാവം. മഞ്ജുവിന്റെ ഒരു വീഡിയോ യൂട്യൂബിൽ കിടന്ന് കറങ്ങുന്നുണ്ട് :

 ഇതായിരുന്നു ആഹ്വാനം

ഇതായിരുന്നു ആഹ്വാനം

"നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണം. സ്ത്രീ-പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടെ കേരളം. ഞാൻ വനിതാ മതിലിനൊപ്പം." ഇതായിരുന്നു ആഹ്വാനം!നേരം ഇരുട്ടിവെളുത്തപ്പോൾ ആയമ്മ നിലപാട് മാറ്റി ഫേസ്ബുക്കിൽ കുറിപ്പിറക്കി:

 ആയമ്മ നിലപാട് മാറ്റി

ആയമ്മ നിലപാട് മാറ്റി

"സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല....

 അകന്നു നില്‍ക്കാന്‍

അകന്നു നില്‍ക്കാന്‍

പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ."

 അവസരവാദമെന്ന് വിളിക്കാം

അവസരവാദമെന്ന് വിളിക്കാം

അസലൊരു രാഷ്ട്രീയം ഈ നിലപാട് മാറ്റത്തിനു പിന്നിലുണ്ട്, ദേശീയതലത്തിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ആദരവുകൾ, അംഗീകാരങ്ങൾ, അതിന്റെ ആരവങ്ങൾ. ഇതിനെ വേണമെങ്കിൽ അവസരവാദമെന്നും വിളിക്കാം.വനിതാമതിലിനുമുണ്ട് രാഷ്ട്രീയം. അത് വെറും ചെങ്കൊടിയുടെ മാത്രം രാഷ്ട്രീയമാണെന്ന് ഞാൻ കരുതുന്നില്ല.

Recommended Video

cmsvideo
വനിതാ മതിലിൽ നിന്ന് മഞ്ജു വാര്യർ പിന്മാറി | Oneindia Malayalam
 ഒടിവെക്കാന്‍ ശ്രമിക്കരുത്

ഒടിവെക്കാന്‍ ശ്രമിക്കരുത്

അത് പ്രതിരോധത്തിന്റെ രാഷ്ട്രീയമാണ്, നവോത്ഥാനത്തിന്റെ രാഷ്ട്രീയമാണ്; ഒപ്പം ഫാഷിസത്തിനെതിരായ പോരാട്ടമാണ്.
കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങളെ 'ഒടി'വെക്കാൻ ശ്രമിക്കരുത്, അത് ആരായാലും...

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

English summary
sindhu joy facebok post against manju warrier
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X