• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിനിമയിൽ ഉഷ ഉതുപ്പ് ആകുന്നത് എളുപ്പം,പക്ഷേ ഇനി അത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല' - ദീദി പറയുന്നു

Google Oneindia Malayalam News

കൊച്ചി: ഇന്ത്യൻ പോപ് ഗായിക ഉഷ ഉതുപ്പ് ഏവർക്കും പ്രിയപ്പെട്ട ഒരാളാണ്. ഒരു ഗായിക മാത്രമായി ആസ്വാദകരിൽ ഇടം പിടിച്ച വ്യക്തിയല്ല ഉഷ ഉതുപ്പ്. മികച്ച ഒരു അഭിനയത്രി കൂടിയാണ്.

നിരവധി സിനിമകളിൽ അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു. മമ്മൂട്ടി നായകനായ സിനിമ 'പോത്തൻവാവ' യിൽ മികച്ച പ്രകടനം ആണ് ഉഷ ഉതുപ്പ് കാഴ്ചവച്ചത്. മലയാളികളുടെ ദീദിയാണ് താരം.

എന്നാൽ, കൂടുതലായും പ്രേക്ഷക മനസ്സുകളിലേക്ക് എത്തുന്നത് ഉഷ ഉതുപ്പ് എന്ന ഗായികയായി ഗസ്റ്റ് റോളിൽ എത്തുമ്പോൾ ആയിരുന്നു. പക്ഷെ, ഗസ്റ്റ് റോൾ വിഷയത്തിൽ പ്രതികരിച്ചരിക്കുകയാണ് ഗായിക ഉഷ ഉതുപ്പ്.

1

ഇത്തരം ഗസ്റ്റ് റോളുകളിലൂടെ സ്ക്രീനിന് മുന്നിൽ എത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ഉഷ ഉതുപ്പ് വ്യക്തമാക്കി. കൂടുതലും സീരിയൽ കഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്ക് താൽപര്യമെന്നും എന്നാൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്നതിന് താൽപര്യമില്ലെന്നും ഉഷ ഉതുപ്പ് പറഞ്ഞു. നവ ഗതനായ രാജ രാമ മൂർത്തി സംവിധാനം നിർവഹിച്ച 'അച്ചം മടം നാണം പയിർപ്പ്' എന്ന തമിഴ് സിനിമയിൽ ഉഷ ഉതുപ്പ് പ്രധാന വേഷം ചെയ്യുന്നുണ്ട്.

പിണറായി വിജയൻ ജനരോക്ഷം കാണുന്നില്ല; കെ.റെയിൽ പാതയില്‍ മനുഷ്യച്ചങ്ങലയും സത്യാഗ്രഹവുമായി യുഡിഎഫ്പിണറായി വിജയൻ ജനരോക്ഷം കാണുന്നില്ല; കെ.റെയിൽ പാതയില്‍ മനുഷ്യച്ചങ്ങലയും സത്യാഗ്രഹവുമായി യുഡിഎഫ്

2

ഉഷ ഉതുപ്പിന്റെ വാക്കുകൾ ഇങ്ങനെ : -

'തന്നെ സംബന്ധിച്ചിടത്തോളം ഒരു നല്ല സിനിമ ചെയ്താൽ മതി. അത് തീയേറ്ററിലാണോ ഡിജിറ്റൽ റിലീസ് ആണോ എന്നുള്ള കാര്യം ഒന്നും വിഷയമല്ല. എനിക്ക് പുതിയ സിനിമകളിൽ ഓഫർ ലഭിച്ചിരുന്നു. ഇതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ഓഫർ വന്ന സിനിമയുടെ കഥ എന്നെ വളരെ അതിശയിപ്പിച്ചു. തന്റെ യഥാർത്ഥ ജീവിതത്തിൽ താൻ ഇപ്പോൾ ഒരു മുത്തശ്ശി ആണ്.

3

ചെറുമക്കളുടെ വിശ്വസ്ത ആയി അഭിനയിച്ച് തകർക്കാൻ കഴിയുന്നത് എനിക്ക് വളരെ നല്ലതായി തോന്നി. ഞാൻ പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ സിനിമയിൽ ഉഷ ഉതുപ്പ് ആകുന്നത് എളുപ്പമാണ്. എന്നാൽ, ഇനി ഇത്തരത്തിൽ വേഷമിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പകരം എനിക്ക് മറ്റൊരു കഥാപാത്രമാകാൻ ആണ് താല്പര്യം. ഒരു ചെറിയ വേഷം ആണെങ്കിലും കഥയ്ക്ക് അർഥം നൽകണം. ഇതിനാണ് താല്പര്യമെന്നും ഉഷ ഉതുപ്പ് പറഞ്ഞു.


ഗ്ലാമറസ് ലുക്കിൽ സാനിയ ഇയ്യപ്പൻ; കിടിലൻ ചിത്രങ്ങൾ; ഏറ്റെടുത്ത് ലൈക്ക് അടിച്ച് ആരാധകർ

4

ജീവിതത്തിൽ സിനിമകൾ കടന്ന് വരുമ്പോൾ ഓരോ സിനിമയും ഓരോ പാഠങ്ങളും അനുഭവങ്ങളും ആണ് തരുന്നത്. അങ്ങനെയാണ് ഞാൻ കാണുന്നത്. എന്റെ സ്കൂൾ കാലം മുതൽ ഞാൻ ഇത്തരത്തിൽ അഭിനയ രംഗത്തേക്ക് കടന്നു വന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി, കമൽഹാസൻ, അമിതാഭ് ബച്ചൻ, അനു കപൂർ, നസീറുദ്ദീൻ ഷാ എന്നീ പ്രമുഖ അഭിനേതാക്കൾക്ക് ഒപ്പം എനിക്ക് പ്രവർത്തിക്കാൻ സാധിച്ചു. ഇതൊക്കെ എനിക്ക് ഓരോ അനുഭവങ്ങൾ ആണ് തന്നത്.

Recommended Video

cmsvideo
  18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam
  5

  കിട്ടിയ അനുഭവങ്ങൾ എല്ലാം ആശ്ചര്യം നിറയുന്നതായിരുന്നു എന്ന് ഉഷാ ഉതുപ്പ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. അതേസമയം, ബോംബെ ടു ഗോവ എന്ന സിനിമയിലൂടെ ആണ് ഉഷ ഉതുപ്പ് ആദ്യമായി തന്റെ അഭിനയ ലോകത്തിലേക്ക് ഇടം പിടിച്ചത്. റോക്ക് ഓൺ 2 എന്ന ചിത്രത്തിലും താരം അതിഥി വേഷം ചെയ്ത് ശ്രദ്ധ നേടിയിരുന്നു. എന്നാൽ, അവാസനാമായി അഭിനയിച്ച ചിത്രം 'അച്ചം മാഡം നാനം പയിർപ്പ്' എന്ന തമിഴ് ചിത്രം ആണഅ. ഇത് ആമസോൺ പ്രൈമിൽ ആയിരുന്നു റിലീസ് ചെയ്യ്തത്. ചിത്രത്തിലെ നായിക അക്ഷര ഹാസൻ ആണ്.

  English summary
  singer usha uthup opens up her experience on appear screen goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X