കോഴിക്കോട്; എസ്‌കെഎസ്എസ്എഫ് സുകൃതദേശം നേതൃസംഗമം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: സാംസ്‌കാരിക മുന്നേറ്റത്തിന് യുവാക്കള്‍ക്ക് വലിയ തോതിലുള്ള പങ്ക് നിര്‍വ്വഹിക്കാനുണ്ടെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ. അബൂബക്കര്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സുകൃതദേശം നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു അദ്ദേഹം.

ട്രഷറി ജീവനക്കാരനെന്ന് വിശ്വസിപ്പിച്ച് വയോധികയുടെ അടുത്തു കൂടി; പിന്നീട് വയോധികയോട് ചെയ്തത്...

പുതുതലമുറയില്‍ വഴി തെറ്റുവരെ നേര്‍വഴിക്ക് നയിക്കുകയാണ് വേണ്ടത്. പല പ്രസ്ഥാനങ്ങളും ആ ചുമതല നിര്‍വ്വഹിക്കുില്ല. ഇവിടെയാണ് എസ്.കെ.എസ്.എസ്.എഫിന്റെ സുകൃതദേശം പ്രസകതമാവുന്നത്. മറ്റു സംഘടനകളും ഈ മാര്‍ഗമേററടുത്താല്‍ കേരളത്തിന്റെ സാംസ്‌കാരിക രംഗം ശോഭനമാകുമെന്നും അദ്ദേഹം പറഞ്ഞു.

skssfsukrudhadesham

എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സുകൃതദേശം നേതൃസംഗമം മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അദ്ധ്യക്ഷനായിരുന്നു. മുനീര്‍ ഹുദവി ചേലാമ്പ്ര വിഷയാവതരണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ് പദ്ധതി വിശദീകരിച്ചു. സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, എക്‌സിക്യൂട്ടിവ് എഡിറ്റര്‍ എ.സജീവന്‍, സലാം ഫൈസി മുക്കം, ഹസൈനാര്‍ ഫൈസി, അബ്ദു ലത്തീഫ് മാസ്റ്റര്‍ മുട്ടാഞ്ചേരി, ടീ.പി.സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ഫൈസല്‍ ഫൈസി മടവൂര്‍, ശംസുദ്ധീന്‍ ഫൈസി അഴിയൂര്‍, മിദ്‌ലാജ് അലി താമരശ്ശേരി, അലി അക്ബര്‍ മുക്കം, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, ജലീല്‍ ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു.

English summary
SKSSF Leadership Program
Please Wait while comments are loading...