വീണ്ടും സമരം ചെയ്യുന്ന ശ്രീജിത്തിനെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും കൈയ്യൊഴിഞ്ഞു

  • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ എഴുനൂറ് ദിവസത്തോളം സമരം ചെയ്ത് ശ്രദ്ധനേടിയ ശ്രീജിത്തിനെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും കൈയ്യൊഴിയുന്നു. സിബിഐ അന്വേഷണം തുടങ്ങിയിട്ടും വീണ്ടും സമരത്തിലേക്ക് കടന്ന ശ്രീജിത്ത് പഴയ സമരസ്ഥലത്ത് ഇപ്പോള്‍ ഏകനാണ്.

ജനങ്ങളും പോലിസും ഒന്നിച്ചു; എച്ചൂര്‍വയലിലെ 133 ഹെക്ടര്‍ തരിശ് ഭൂമിയില്‍ വിളഞ്ഞത് നൂറുമേനി

സഹോദരന്‍ ശ്രീജിവിന്റെ മരണത്തിന് കാരണക്കാരെന്ന് ആരോപിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീജിത്തിന്റെ സമരം. മാത്രമല്ല, തന്റെ ജീവന് ഭീഷണിയുണ്ടെന്നും ശ്രീജിത്ത് പറയുന്നുണ്ട്. പുതിയ ആവശ്യങ്ങളുമായി ശ്രീജിത്ത് വീണ്ടും സമരത്തിനെത്തിയതോടെ പഴയ ആവേശമൊന്നും സോഷ്യല്‍ മീഡിയക്കാര്‍ കാട്ടിയില്ല.

sreejith

രണ്ടുവര്‍ഷത്തോളം സെക്രട്ടറിയേറ്റുപടിക്കല്‍ സമരം ചെയ്ത ശ്രീജിത്തിന് ഒടുവില്‍ തന്റെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ കഴിഞ്ഞത് സോഷ്യല്‍ മീഡിയ സമരം ഏറ്റെടുത്തതോടെയാണ്. സെലിബ്രിറ്റകള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെ രാഷ്ട്രീയ നേതാക്കളും പിന്തുണയുമായെത്തി. സമ്മര്‍ദ്ദം ശക്തമായതോടെ കേന്ദ്രം സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

കശ്മീർ നിയമസഭയിൽ പാകിസ്താന് ജയ് വിളിച്ച് എംഎൽഎ! നാടകീയ രംഗങ്ങൾ... വിവാദം കത്തുന്നു...

ദിവസങ്ങള്‍ക്കുമുന്‍പ് സിബിഐ കേസ് ഏറ്റെടുത്തത് പിന്നാലെ ശ്രീജിത്ത് സമരം പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍, പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വീണ്ടും സമരം തുടങ്ങുകയായിരുന്നു. ശ്രീജിത്ത് രണ്ടാംതവണ സമരത്തിനെത്തിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സമരത്തിനെതിരെ നേരത്തെ പിന്തുണ നല്‍കിയ പലരും പ്രതികരിക്കുകയുമുണ്ടായി. അനാവശ്യ സമരമാണിതെന്നാണ് ഇവരുടെ വാദം. ഇതുതന്നെയാണ് മാധ്യമങ്ങളും പിന്നീട് സമരത്തിന് പ്രാധാന്യം നല്‍കാതിരിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

English summary
Secretariat strike; Social media not supporting Sreejith

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്