സോളാര്‍ റിപ്പോര്‍ട്ട്; ഉമ്മന്‍ ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് വിഎം സുധീരന്‍

  • Posted By:
Subscribe to Oneindia Malayalam
ഉമ്മൻ ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് സുധീരൻ

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വലിയ പ്രതിസന്ധിയിലായ കേരളത്തിലെ കോണ്‍ഗ്രസില്‍ അഴിച്ചപണി വേണമെന്ന് ആവശ്യം. ആരോപണ വിധേയരായ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റണമെന്ന് വിഎം സുധീരന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് സൂചന.

ഇഞ്ചക്ഷനെ തുടര്‍ന്ന് അണുബാധ; രോഗി മരിച്ചു, വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തു

അത്യന്തം ഗൗരവമുള്ള വിഷയമാണ് ഇതെന്ന് കഴിഞ്ഞദിവസം സുധീരന്‍ പ്രതികരിച്ചിരുന്നു. നേരത്തെ തന്നെ ഈ വിഷയത്തില്‍ ഹൈക്കമാന്‍ഡിന് വിവരങ്ങളും കൈമാറി. സുധീരനൊപ്പം വിഡി സതീശനും ആരോപണ വിധേയര്‍ക്കെതിരെ നടപടിവേണമെന്ന ആവശ്യമാണ് ഉയര്‍ത്തുന്നത്. നടപടിയില്ലെങ്കില്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും തെറ്റായ പ്രവണത ആവര്‍ത്തിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

vmommen

സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്തുചാടിക്കാന്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ചരടുവലിച്ചിരുന്നു. ഇതും സുധീരന്റെ പ്രകോപനത്തിന് ഇടയാക്കിയിട്ടുണ്ട്. പരസ്യ പ്രതികരണങ്ങള്‍ കുറയ്ക്കാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും പാര്‍ട്ടി പൊട്ടിത്തെറിയുടെ വക്കിലാണെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

സോളാര്‍ റിപ്പോര്‍ട്ട് ഗുജറാത്ത് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് നേതാക്കള്‍ക്ക് ആശങ്കയുണ്ട്. ദേശീയ നേതൃത്വം ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയതായാണ് വിവരം. സോളാര്‍ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിന് മുന്‍പേ പുറത്താകാന്‍ ഇടയായത് സംസ്ഥാന നേതാക്കളുടെ പിടിവാശിയാണെന്നും ചിലര്‍ ആരോപിക്കുന്നു.


English summary
solar commission report; vm sudheeran against oommen chandy
Please Wait while comments are loading...