ജനകീയ ജീപ്പ് സർവീസ്; സംയുക്ത ഓട്ടോ തൊഴിലാളി തർക്കത്തിന് പരിഹാരമായി

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം :അരൂര് കല്ലുംപുറം കാമിച്ചേരി ആയഞ്ചേരി വരെയുള്ള ജനകീയ ജീപ്പ് സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് സംയുക്ത ഓട്ടോ തൊഴിലാളിയൂണിയനുമായി നിലനിന്നിരുന്ന തർക്കത്തിന് പരിഹാരമായി.

ജെഡിയു യുഡിഎഫിന്റെ ആഭിവാജ്യ ഘടകം: രമേശ് ചെന്നിത്തല

ആയഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എ എം നഷീദ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തർക്കത്തിന് പരിഹാരമായത്. ആയഞ്ചേരിയിൽ ജനകീയ ജീപ്പ് സർവ്വീസ് ഓട്ടോ തൊഴിലാളികൾ തടഞ്ഞത് സംഘർഷം സൃഷ്ട്ടിച്ചിരുന്നു. മധ്യസ്ഥത ചർച്ചയുടെ അടിസ്ഥാനത്തിൽ ടൗണിനടുത്തുള്ള കേരള ഹോട്ടൽ വരെ ജീപ്പ് സർവീസ് നടത്താനും തുടർന്ന് ജനപ്രതിനിധി കളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചേർന്ന് ആയഞ്ചേരി ടൗൺ വരെ ഓടാനുള്ള സാഹചര്യം ഉണ്ടാക്കാമെന്നും തീരുമാനമെടുത്തു .

jeep

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എം ഷിജിത്ത്,നൊച്ചാട്ട് കുഞ്ഞബ്ദുള്ള. ടി രൂപ, വി കുഞ്ഞിരാമൻ തേറത്ത് കുഞ്ഞികൃഷ്‌ണൻ. കെ സോമൻ. എം അബ്ദുള്ള , ഹാരിസ് മുറിച്ചാണ്ടി സി പി നിധീഷ്. ടി ശ്രീധരൻ , ഒ ബിജു. ട്രേഡ് പുതുശേരി രാജൻ. വിജേഷ് ടി ടി. എൻ കെ വിനോദൻ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Solution to Autorickshaw labours disputes; Jeep service

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്