കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിയു യുഡിഎഫിന്റെ ആഭിവാജ്യ ഘടകമെന്ന് രമേശ് ചെന്നിത്തല

  • By Sanoop
Google Oneindia Malayalam News

തിരുവനന്തപുരം: ജനതാദള്‍യു യുഡിഎഫിന്റെ അഭിവാജ്യ ഘടകമെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജെഡിയു മുന്നണി വിടാനുളള സാഹചര്യമൊന്നുമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പടയൊരുക്കം ജാഥയില്‍ ജെഡിയു പ്രവര്‍ത്തകരുടെ നല്ല പങ്കാളിത്തമുണ്ട്. നിതീഷ് കുമാറുമായി ചേര്‍ന്ന് പോകാന്‍ കഴിയാത്തതുകൊണ്ടാണ് വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവെച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേര്ർത്തു.

വീരേന്ദ്രകുമാർ എംപി സ്ഥാനം രാജിവെയ്ക്കും! പക്ഷേ, ഇടത്തോട്ട് ചായില്ല, എസ്ജെഡി പുനരുജ്ജീവിപ്പിക്കും...വീരേന്ദ്രകുമാർ എംപി സ്ഥാനം രാജിവെയ്ക്കും! പക്ഷേ, ഇടത്തോട്ട് ചായില്ല, എസ്ജെഡി പുനരുജ്ജീവിപ്പിക്കും...

വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവെക്കാനുള്ള തീരുമാനം മുന്നണിയുമായി ബന്ധമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് നയിക്കുന്ന പടയൊരുക്കം ജാഥ സമാപനഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ജെഡിയു മുന്നണി വിടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. ജെഡിയു യുഡിഎഫ് വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെണ്. വീരേന്ദ്രകുമാര്‍ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ കാര്യങ്ങള്‍ വ്യതക്തമാണെന്നും ചെന്നിത്തില പറഞ്ഞു.

chennithala

ഇന്ത്യയില്‍ ഒരു മതേതര ബദല്‍ ഉണ്ടാക്കണമെന്നതാണ് പൊതു അഭിപ്രായം. ഇന്ന് രാജ്യം നേരിടുന്ന വര്‍ഗ്ഗീയതയ്ക്കും വിഘടനവാദത്തിനുമെതിരായി ഒരു മതേതര ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കുവാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ശ്രമം നടത്തിവരുകയാണ്. അതില്‍ സിപിഎം കൂടി പങ്കാളിയാകേണ്ടതാണ് ശരിയായ മാര്‍ഗ്ഗമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

കൊടിമരം നശിപ്പിച്ചതിന് പിന്നാലെ കെഎസ് യു ഓഫീസിൽ കരി ഓയിലൊഴിച്ചുുകൊടിമരം നശിപ്പിച്ചതിന് പിന്നാലെ കെഎസ് യു ഓഫീസിൽ കരി ഓയിലൊഴിച്ചുു

ഒന്നാം യുപിഎയ്ക്ക് പിന്തുണ പിന്‍വലിച്ച സിപിഎം ചെയ്ത രാഷ്ട്രീയ അബദ്ധം വീണ്ടും ആവര്‍ത്തിക്കാനുള്ള ശ്രമമാണ് സ്വീകരിക്കുന്നത്. രാജ്യവും ജനങ്ങളും ആഗ്രഹിക്കുന്നത് ബിജെപിക്കെതിയായിട്ടുളള മതേതര ജനാധിപത്യ ബദലാണ് അതിനായി കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കു്‌നനുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

English summary
jdu will not leave udf alliance in present political situation in kerala says ramesh chennithala. its only a media creation news says chennithala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X