ബൈക്ക് വാങ്ങാന്‍ പണം നല്‍കിയില്ല!കോതമംഗലത്ത് മകന്‍ പിതാവിന്റെ കൈയും കാലും തല്ലിയൊടിച്ചു...

  • By: Afeef
Subscribe to Oneindia Malayalam

കോതമംഗലം: ബൈക്ക് വാങ്ങാന്‍ പണം നല്‍കാത്തതിന് മകന്‍ പിതാവിന്റെ കൈയും കാലും തല്ലിയൊടിച്ചു. കോതമംഗലം നേര്യമംഗലത്താണ് സംഭവം. നേര്യമംഗലം മണിയന്‍പാറ പൊയ്ക്കാട്ടില്‍ അഭിജിത്താണ്(19) പിതാവ് ജോളി(55)യുടെ കൈയും കാലും തല്ലിയൊടിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോളിയെ എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ അഭിജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബൈക്ക് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് അഭിജിത്ത് വീട്ടില്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഇതുസംബന്ധിച്ച് അമ്മ സിസിലി നേരത്തെ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. അമ്മയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അഭിജിത്തിനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ഉപദേശിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസവും അഭിജിത്ത് ഇതേ ആവശ്യമുന്നയിച്ച് വഴക്കുണ്ടാക്കുകയും ഇത് അക്രമണത്തില്‍ കലാശിക്കുകയുമായിരുന്നു.

രണ്ട് മക്കള്‍....

രണ്ട് മക്കള്‍....

മുംബൈയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ജോളി ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്. രണ്ട് മക്കളാണ് ജോളിക്കുള്ളത്. മകളുടെ വിവാഹ ആവശ്യത്തിനായി വീട്ടുവളപ്പിലെ പ്ലാവ് ജോളി വിറ്റിരുന്നു. അന്നുമുതലാണ് അഭിജിത്ത് ബൈക്ക് വാങ്ങാന്‍ പണം ആവശ്യപ്പെട്ട് തുടങ്ങിയത്.

മാതാവ് പോലീസില്‍ പരാതി നല്‍കി...

മാതാവ് പോലീസില്‍ പരാതി നല്‍കി...

ബൈക്ക് വാങ്ങാന്‍ അമ്പതിനായിരം രൂപ നല്‍കണമെന്നാണ് അഭിജിത്ത് മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നത്. ഇതുസംബന്ധിച്ച് വീട്ടില്‍ വഴക്ക് പതിവായതോടെയാണ് അമ്മ സിസിലി മകനെതിരെ പോലീസില്‍ പരാതി നല്‍കിയത്.

വീണ്ടും വഴക്ക്...

വീണ്ടും വഴക്ക്...

അമ്മയുടെ പരാതിയെ തുടര്‍ന്ന് അഭിജിത്തിനെ പോലീസ് ഉപദേശിച്ച് വിട്ടയക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസവും ബൈക്ക് വാങ്ങാന്‍ പണം ആവശ്യപ്പെട്ട് അഭിജിത്ത് വഴക്കുണ്ടാക്കി. ഈ തര്‍ക്കത്തിനിടെയാണ് പിതാവിന്റെ കൈയും കാലും തല്ലിയൊടിച്ചത്.

അച്ഛന്‍ ആശുപത്രിയില്‍...

അച്ഛന്‍ ആശുപത്രിയില്‍...

ഗുരുതരമായി പരിക്കേറ്റ ജോളിയെ അയല്‍വാസികളാണ് ആശുപത്രിയിലെത്തിച്ചത്. പിതാവിനെ അക്രമിച്ച അഭിജിത്ത് ലഹരിക്ക് അടിമയാണെന്നും പോലീസ് അറിയിച്ചു. മുന്‍പും അഭിജിത്തിനെതിരെ ക്രിമിനല്‍ കേസുകളുണ്ടായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

English summary
son attacked father in kothamangalam.
Please Wait while comments are loading...