കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ ഗാന്ധി കേരളത്തില്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരുവന്തപുരത്തെത്തി. നെയ്യാര്‍ ഡാം പരിസരത്ത് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ പുതിയ കെട്ടിടം സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്തു. മുന്‍ മുഖ്യമന്ത്രി ആര്‍ശങ്കറിന്റെ പ്രതിമ അനാച്ഛാദാനവും സോണിയ ഗാന്ധി നിര്‍വ്വഹിച്ചു.

മതനിരപേക്ഷതയും ഐക്യവും ഊട്ടിയുറപ്പിച്ച് കേരളത്തെ നയിച്ച നേതാവായിരുന്നുആര്‍. ശങ്കറെന്ന് സോണിയാ ഗാന്ധി പറഞ്ഞു.കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ മികച്ച നേതൃപാടവം വ്യക്തമാക്കിയ ആര്‍. ശങ്കര്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലക്ക് നല്‍കിയ സംഭാവനകള്‍ എക്കാലവുംഓര്‍ക്കുന്നതാണ്. എസ്.എന്‍ ട്രസ്റ്റ് ഉണ്ടാക്കപ്പെട്ട കാലം മുതല്‍ വിദ്യാഭ്യാസപുരോഗതിക്ക് വേണ്ടിയും അദ്ദേഹം പ്രയത്‌നിച്ചുവെന്ന് സോണിയ ഗാന്ധി പറഞ്ഞു. തിരുവനന്തപുരം പാളയത്ത് യുദ്ധസ്മാരകത്തിനരുകിലാണ് ആര്‍ ശങ്കറിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

Sonia Gandhi

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതിനും ഗവേഷണങ്ങല്‍ക്കും ആയാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകങ്ങളില്‍ ആദ്യ സംരഭമാണ് നെയ്യാര്‍ ഡാമിലേത്രാജീവ്ഗാന്ധി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ പേരില്‍ പണിതുയര്‍ത്തിയ ഈ സ്ഥാപനം കണ്ട് അഭിമാനം കൊള്ളുമായിരുന്നുവെന്ന്് സോണിയാഗാന്ധി നെയ്യാര്‍ ഡാമില്‍ പറഞ്ഞു.

ഉച്ചക്ക് ശേഷം 3.30 ഓടെയാണ് സോണിയ ഗാന്ധി എത്തിയത്. വ്യോമ സേനയുടെ ടെക്‌നിക്കല്‍ ഏരിയയിലാണ് സോണിയാ ഗാന്ധി വിമാനമിറങ്ങിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖര്‍ സോണിയയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. രണ്ട് ദിവസങ്ങളിലായി അഞ്ച് പൊതുപരുപാടികളിലാണ് സോണിയ ഗാന്ധി പങ്കെടുക്കുന്നത്. രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ചകളും നടക്കും. യുഡിഎഫ് ഘടകകക്ഷികള്‍ സോണിയയെ പ്രത്യേകം കണ്ട് ചര്‍ച്ച നടത്തും.

നെയ്യാര്‍ ഡാമില്‍ രാജീവ് ഗാന്ധി സ്റ്റഡീസ് ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ പുതിയെ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം, പാളയത്തെ യുദ്ധ സ്മാരകത്തിനടുത്ത് ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം, കനകക്കുന്നില്‍ വച്ച് സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ കിരണം പരിപാടിയുടെ ഉദ്ഘാടനം എന്നിവയാണ് ഞായറാഴ്ചയിലെ പൊതു പരിപാടികള്‍.

ഭൂരഹിത കേരളം പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ചും, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളനിയുടെ രണ്ടാം കാമ്പസിന്റെ ഉദ്ഘാടനം ആക്കുളത്ത് വച്ചും നടക്കും. ഉച്ചക്ക് 1.40 ന് പ്രത്യേക വിമാനത്തില്‍ സോണിയ ഗാന്ധി മൈസൂരിലേക്ക് തിരിക്കും.

ദേശീയ ഉപദേശക സമിതി അധ്യക്ഷ എന്ന നിലയിലാണ് സോണിയ സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കുന്നത്. പാര്‍ട്ടി പരിപാടികളില്‍ കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയിലും. സര്‍ക്കാരിന്റെ പരിപാടിക്ക് സോണിയയെ വിളിച്ചതിനെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പരിപാടികളുടെ ചെലവ് കോണ്‍ഗ്രസ് പാര്‍ട്ടി വഹിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

English summary
Congress President Sonia Gandhi reached Kerala for official and party functions. She inaugurated the new building o0f Rajive Gandhi Center for Development Studies at Nayyar Dam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X