ചാരക്കേസിൽ വീണ്ടും വെളിപ്പെടുത്തൽ.. കരുണാകരനെതിരായ ഗൂഢാലോചനയുടെ ഉറവിടം പുറത്ത്!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഏറെ കോളിളക്കമുണ്ടാക്കിയ ചാരക്കേസ് വീണ്ടും കേരള രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നു. കേസിലെ പ്രതികളായ ഫൗസിയ ഹസ്സന്റെയും മറിയം റഷീദയുടേയും അഭിമുഖം മനോരമ പുറത്ത് വിട്ടതോടെയാണിത്. ഇതിന് പിന്നാലെ കെപിസിസി പ്രസിഡണ്ട് എംഎം ഹസ്സന്‍ കുറ്റസമ്മതവുമായും രംഗത്തെത്തി. കെ കരുണാകരനെ പുറത്താക്കാന്‍ കൂട്ട് നിന്നതില്‍ ഹസ്സന്‍ ഖേദം പ്രകടിപ്പിക്കുകയുണ്ടായി. ചാരക്കേസിലെ ഗൂഢാലോചനയുടെ ഉറവിടം വെളിപ്പെടുത്തി കേസിലെ അഭിഭാഷകനും രംഗത്തെത്തിയിരിക്കുന്നു. മനോരമ ന്യൂസാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

വേട്ടപ്പട്ടി കുരച്ചോട്ടെ, ലാത്തികള്‍ വീശിയടിക്കട്ടെ.. പൊങ്കാലയ്ക്ക് ആഷിഖ് അബുവിന്റെ കിടിലൻ മറുപടി!

ചാരക്കേസ് വീണ്ടും

ചാരക്കേസ് വീണ്ടും

കെ കരുണാകരന്റെ രാജിയിലേക്ക് നയിച്ച ചാരക്കേസ് അന്നത്തെ മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചതാണ്. മനോരമ പത്രം ചാരക്കേസിന്റെ പേരില്‍ പഴി കേട്ടിട്ടുള്ളതുമാണ്. മനോരമ തന്നെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ഫൗസിയയുടേയും മറിയം റഷീദയുടേയും വെളിപ്പെടുത്തലുകള്‍ പുറത്ത് വിട്ടത്. നമ്പി നാരായണന്റെ പേര് പോലീസ് ഭീഷണിപ്പെടുത്തി പറയിച്ചതാണ് എന്നാണ് ഫൗസിയ വെളിപ്പെടുത്തിയത്.

പുതിയ വെളിപ്പെടുത്തൽ

പുതിയ വെളിപ്പെടുത്തൽ

ഇത് ചര്‍ച്ചയായതിന് പിന്നാലെ കെ കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ എംഎം ഹസ്സന്‍ കുറ്റസമ്മതവും നടത്തി. ഏറ്റവും ഒടുവിലായി ചാരക്കേസിലെ സിബിഐ അഭിഭാഷകന്‍ കെപി സതീശന്റെ വെളിപ്പെടുത്തലുകളാണ് മനോരമ ന്യൂസ് പുറത്ത് വിട്ടിരിക്കുന്നത്. ചാരക്കേസില്‍ നടന്നിരിക്കാവുന്ന ഗൂഢാലോചന സംബന്ധിച്ചാണ് വെളിപ്പെടുത്തല്‍.

ഗൂഢാലോചനയുടെ ഉറവിടം

ഗൂഢാലോചനയുടെ ഉറവിടം

ചാരക്കേസ് നടക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ നീക്കുന്നതിനുള്ള ഗൂഢാലോചന നടന്നത് കെപിസിസിയില്‍ തന്നെയാകാനാണ് സാധ്യത എന്നാണ് കെപി സതീശന്റെ വെളിപ്പെടുത്തല്‍. ചാരപ്രവര്‍ത്തി നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരസിംഹറാവുവിന് നേരിട്ട് ബോധ്യപ്പെട്ടിരുന്നു. അതിന് ശേഷമാണ് കരുണാകരന് മുഖ്യമന്ത്രി പദം നഷ്ടമായത്.

ഗൂഢാലോചനാവാദങ്ങള്‍ അന്നില്ല

ഗൂഢാലോചനാവാദങ്ങള്‍ അന്നില്ല

ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാവാദങ്ങള്‍ അക്കാലത്ത് ഇല്ലായിരുന്നുവെന്നും സതീശന്‍ വെളിപ്പെടുത്തി. സിബിഐ അന്വേഷണത്തില്‍ കരുണാകരന് എതിരെ പരാമര്‍ശമില്ലായിരുന്നു. കേസില്‍ ചാരപ്രവര്‍ത്തിയോ രാജ്യദ്രോഹമോ ഇല്ലെന്ന് സിബിഐ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. കേസ് അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന് മൂന്ന് മാസം മുമ്പായിരുന്നു അത്.

പ്രധാനമന്ത്രിയെ അറിയിച്ചു

പ്രധാനമന്ത്രിയെ അറിയിച്ചു

പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിച്ചതിനും ശേഷമാണ് കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. അപ്പോള്‍ കരുണാകരന് എതിരായ ഗൂഢാലോചന ഇവിടെ നടക്കാനാണ് സാധ്യത എന്നാണ് ചാരക്കേസില്‍ സിബിഐയ്ക്ക് വേണ്ടി ഹാജരായ മുന്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കെപി സതീശന്‍ വ്യക്തമാക്കുന്നത്.

നമ്പി നാരായണനോട് ക്രൂരത

നമ്പി നാരായണനോട് ക്രൂരത

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ നമ്പി നാരായണനോട് സിബിഐ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസും സംഘവും മനുഷ്യത്വരഹിതമായാണ് പെരുമാറിയത് എന്നും സതീശന്‍ വ്യക്തമാക്കി. ഗൂഢാലോചന ഉണ്ടെന്ന് നമ്പി നാരായണന്‍ പറഞ്ഞിരുന്നു. ചാരക്കേസിലുണ്ടായിരുന്നത് സ്ത്രീ വിഷയങ്ങളിലെ ചിലരുടെ താല്‍പര്യങ്ങളായിരുന്നുവെന്നും കെപി സതീശന്‍ മനോരമയോട് വെളിപ്പെടുത്തി. കേസിൽ തുടരന്വേഷണത്തിന് സാധ്യതകൾ അവശേഷിക്കുന്നതായും കെപി സതീശൻ പറഞ്ഞു.

നമ്പി നാരായണനെ അറിയില്ല

നമ്പി നാരായണനെ അറിയില്ല

ചാരക്കേസിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന സംശയം തെളിയിക്കുന്നതാണ് മനോരമ തന്നെ പുറത്ത് വിട്ട ഫൌസിയ ഹസന്റെ വാക്കുകൾ.നമ്പി നാരായണനെ അറിയില്ലായിരുന്നെന്നും പേരു പോലും കേട്ടിട്ടുണ്ടായിരുന്നില്ല എന്നുമാണ് ഫൗസിയ പറയുന്നത്. നമ്പി നാരായണന്റെ പേര് ഐബി ഉദ്യോഗസ്ഥരും കേരള പോലീസും ചേര്‍ന്ന് ഭീഷണിപ്പെടുത്തി പറയപ്പിക്കുകയായിരുന്നുവെന്നും ഫൗസിയ മനോരമയോട് വെളിപ്പെടുത്തി. പോലീസ് ഭീഷണിപ്പെടുത്തി തന്റെ പേര് പറയിച്ചതാണ് എന്ന് നമ്പി നാരായണന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

പോലീസ് ഭീഷണിപ്പെടുത്തി

പോലീസ് ഭീഷണിപ്പെടുത്തി

പോലീസിന്റെ ഭീഷണിക്ക് വഴങ്ങേണ്ടി വന്ന സാഹചര്യവും ഫൗസിയ ഹസ്സന്‍ വ്യക്തമാക്കുന്നു. വെറും 14 വയസ്സ് മാത്രം പ്രായമുള്ള മകളെ മുന്നില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ സമ്മതിപ്പിച്ചതെന്ന് ഫൗസിയ പറയുന്നു. നമ്പി നാരായണനെ ആദ്യമായി കാണുന്നത് പോലും സിബിഐ കസ്റ്റഡിയിലാണ്. കേസില്‍ ആദ്യം ഉള്‍പ്പെടുത്തുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത രമണ്‍ ശ്രീവാസ്തവയെ നേരിട്ട് കണ്ടിട്ടേ ഇല്ലെന്നും ഫൗസിയ പറയുന്നു.

രാജ്യാന്തര കോടതിയിലേക്ക്

രാജ്യാന്തര കോടതിയിലേക്ക്

ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം കേരള പോലീസിനും ഇന്റലിജന്‍സ് ബ്യൂറോയ്ക്കും എതിരെ കേസ് കൊടുത്തിരുന്നു. എന്നാല്‍ ഫൗസിയയുടെ മകന്‍ ബിസ്സിനസ്സ് ആവശ്യത്തിന് ഇന്ത്യയിലെത്തിയപ്പോള്‍ ഐബി ഉദ്യോഗസ്ഥര്‍ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തി. ഇന്ത്യയിലെത്തുന്ന ബന്ധുക്കളോട് മോശമായി പോലീസ് പെരുമാറുമെന്ന് ഭയന്ന് കേസ് പിന്‍വലിക്കാന്‍ സമ്മതിച്ചുവെന്നും ഫൗസിയ പറയുന്നു., കേരള പോലീസിനും ഐബിക്കുമെതിരെ രാജ്യാന്തര മനുഷ്യാവകാശ ക്മ്മീഷനില്‍ കേസ് കൊടുക്കുമെന്ന് മറിയം റഷീദ പറഞ്ഞതായും മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Spy Case: More revelations from CBI Advocate

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്