സ്‌റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍; പ്രതിധ്വനി വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി

  • Posted By: Deekshitha
Subscribe to Oneindia Malayalam

കാസര്‍കോട് : വര്‍ഗ്ഗീയ - അക്രമ ഫാസിസം ചെറുക്കുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്തി ഏകീകരിക്കുക, കെഎസ്ആര്‍ടിസി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശം നിലനിര്‍ത്തുക, തുല്യ ജോലിക്ക് തുല്യ വേതനം നല്‍കുക,

എന്‍ പി എസ്സില്‍ അംഗമായവര്‍ക്ക് ഡി സി ആര്‍ ജി അനുവദിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുക, അഭിപ്രായ സ്വതന്ത്ര്യം സംരക്ഷിക്കുക, വിദ്യാഭ്യാസ മേഖലയിലെ ചുവപ്പ്-കാവി വല്‍ക്കരണം ചെറുക്കുക, വിലക്കയറ്റം തടയുക, നഗരസഭ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ (SETO)

pic

നേതൃത്വത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നയവൈകല്യങ്ങള്‍ക്കെതിരെ മതനിരപേക്ഷതയുടെ കാവലാളാവുക എന്ന സന്ദേശവുമായി സെറ്റോ ചെയര്‍മാന്‍ എന്‍ രവികുമാര്‍ നയിക്കുന്ന പ്രതിധ്വനി വാഹന പ്രചാര ജാഥയ്ക്ക് തുടക്കമായി. ജാഥ കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. പി ഹരിഗോവിന്ദന്‍ വൈസ് ക്യാപ്റ്റന്‍.

ടോയ് കാറില്‍ കയറി അബദ്ധത്തില്‍ മുടി കുടിങ്ങി... തലയോട്ടി പിളര്‍ന്ന് 28 കാരി യുവതി മരിച്ചു

English summary
State employees & Teachers organisation; 'Prathidhvani vahana pracharana' procession going to start

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്