വിദ്യാര്‍ത്ഥിക്ക് എസ്ഐയുടെ മര്‍ദ്ദനമേറ്റ സംഭവം: നീതിക്കായ് അമ്മ നിരാഹാരം തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: മെഡിക്കല്‍ കോളജ് എസ് ഐ ഹബീബുള്ള വിദ്യാര്‍ത്ഥിയായ ടി വി അജയനെ മര്‍ദ്ദിച്ചസംഭവത്തില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അമ്മ പി സുലോചന അനിശ്ചിത കാല നിരാഹാരം ആരംഭിച്ചു. കിഴക്കെ നടക്കാവ് ജംഗ്ഷനില്‍ പി വി സി എല്‍ സംസ്ഥാന പ്രസിഡന്റ് പി എ പൗരന്‍ ഉദ്ഘാടനം ചെയ്തു.

വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചിട്ടും ഒരു നടപടി പോലും എടുക്കാതെ ജോലിയില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന എസ് ഐയുടെ പ്രവൃത്തി സാധാരണക്കാരോടുള്ള പോലീസ് വകുപ്പിന്റെ വെല്ലുവിളിയാണെന്ന് സമരസമിതി ആരോപിച്ചു.

nirahaaramkozhikode

മുന്‍ മന്ത്രി അഡ്വ. എം ടി പത്മ, ദേശീയ മനുഷ്യാവകാശ സാമൂഹ്യനീതി ബ്യൂറോ ജില്ലാ പ്രസിഡന്റ് പി കെ ഉസ്മാന്‍, മാധ്യമ പ്രവര്‍ത്തകന്‍ കെ പി വിജയകുമാര്‍, മീഡിയ കൗണ്‍സില്‍ സ്റ്റേറ്റ് സെക്രട്ടറി എ ജി കണ്ണന്‍, ഷാജി, പി എം പ്രേമരാജന്‍, പി ടി ജനാര്‍ദ്ദനന്‍, ഉസ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.

ചിന്നമ്മ വീണ്ടും കുടുങ്ങും!! റെയ്ഡില്‍ പിടിച്ചെടുത്തത് 1,430 കോടിയുടെ അനധികൃത സ്വത്തുക്കള്‍!

English summary
Student attacked by SI ; Mother doing fasting protest for justice
Please Wait while comments are loading...